ട്ടപ്പാടിയിലെ ആദിവാസിസ്ത്രീകളുടെ സ്വയംതൊഴിൽ സംരഭമായ കാർത്തുമ്പിക്കുടകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം കേരളത്തിന്റെ സാംസ്‌കാരിക - പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനിൽ നിന്നും ഐ ടി ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനിയുടെ വൈസ് പ്രസിഡന്റ് മാഗി വൈ വി ഏറ്റുവാങ്ങി നിർവഹിച്ചു.

ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി, ടെക്‌നോപാർക്ക് സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച കാർത്തുമ്പി കുടകളുടെ വിൽപ്പനയ്ക്ക് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾക്കു രണ്ടു ദിവസങ്ങൾക്കകം 1122 ഓർഡറുകളാണ് ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർ നൽകിയത്. 100 രൂപ നൽകി പ്രീ സെയിൽ കൂപ്പണുകൾ വാങ്ങിയാണ് ജീവനക്കാർ കുട ബുക്ക് ചെയ്തത്. 350 രൂപ യാണ് ഒരു കുടയുടെ വില. പ്രീ ഓർഡർ പ്രകാരം കുടകൾ വിതരണം ചെയ്യുമ്പോൾ ബാക്കി 250 രൂപ കൂടി ജീവനക്കാർ നൽകും.പ്രീ സെയിൽ കൂപ്പൺ കൊടുക്കുന്നത് നിർത്തിയതിനാൽ, നല്ലൊരു ശതമാനം ജീവനക്കാർ കുട എത്തിയാൽ മുഴുവൻ തുകയും നൽകി വാങ്ങാൻ റെഡി ആണ്.

സാമൂഹിക സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങൾക്ക് സാമ്പത്തികസുസ്ഥിരത കൈവരിക്കുന്നതിനായി കുടനിർമ്മാണം ആരംഭിച്ചത്. 60 ഓളം ആദിവാസിയുവതികൾ കുടനിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട്. ദിവസം 500 മുതൽ 700 രൂപവരെ വരുമാനം ഇതിൽനിന്ന് ലഭിക്കുന്നു. വിപണി കീഴടക്കുന്നതിനോടൊപ്പം ആദിവാസിസ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കയെന്നതും കൂടിയാണ് കുടനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.കാർത്തുമ്പി കുട വിതരണോൽഘാടന ചടങ്ങിൽ ഷോളയുർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂർത്തി അധ്യക്ഷയായി. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ആദിവാസി മുപ്പൻസ് സംഘടനാ വൈസ് പ്രസിഡന്റ് ചൊറിയ മുപ്പൻ എന്നിവർ സംസാരിച്ചു. അട്ടപ്പാടിയിൽ 'തമ്പ്' ന്റെ ഓഫീസിൽ ശനിയാഴ്ച ആണ് പരിപാടി നടന്നത്.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന ഈ പരിപാടിക്ക് ആയിരത്തിഅഞ്ഞൂറിലധികം ഓർഡറുകളും കേരളത്തിലെ ഐ ടി ജീവനക്കാർക്കിടയിൽ കാർത്തുമ്പി കുടകൾക്കു നല്ല പ്രചാരവും ചുരുങ്ങിയ സമയത്തിനകത്തു നൽകാൻ കഴിഞ്ഞതിൽ പ്രതിധ്വനിക്കു ചാരിതാർഥ്യമുണ്ട്. പ്രതിധ്വനി നൽകിയ പ്രചാരത്തിനും ഓർഡറിനും ശേഷം കേരളത്തിലും വിദേശത്തുമുള്ള നിരവധി സംഘടനകളും വ്യക്തികളുമാണ് കാർത്തുമ്പി കുടകൾക്കു ഓർഡറുകളുമായി എത്തുന്നത്.

ജൂണിലെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രീ ഓർഡർ ചെയ്ത മുഴുവൻ കുടകളും ജീവനക്കാർക്ക് കൊടുക്കാൻ ആണ് പ്രതിധ്വനി യുടെ പ്ലാൻ. പ്രീ ഓർഡർ നൽകിയ എല്ലാ ഐ ടി ജീവനക്കാരെയും ഇതിനായി പ്രവർത്തിച്ചവരെയും പ്രതിധ്വനിയുടെ നന്ദി അറിയിക്കുന്നു.

ഓരോ ബിൽഡ്ഡിങ്ങുകളിലും ലഭിച്ച പ്രീ ഓർഡർ താഴെ
തേജസ്വിനി - 181
ഭവാനി - 130
ലീല കാർണിവൽ - 177
നിള / ഐ ബി എസ് ക്യാമ്പസ്സ് - 147
ഗംഗ, യമുന,ടെക്‌നോപാർക് ഫേസ് 3 - 100
ക്വസ്റ്റ് ഗ്ലോബൽ /ചന്ദ്രഗിരി - 50
ഗായത്രി /നെയ്യാർ - 118
യു എസ് ടി ഗ്ലോബൽ, ടെക്‌നോപാർക് ഫേസ് 2 - 108
ഇൻഫോസിസ്, ടെക്‌നോപാർക് ഫേസ് 2, - 50
എം സ്‌ക്വയർ - 61
-------------------------------
ആകെ - 1122