- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെഴുതുന്ന കണ്ടപ്പം എനിക്കുമൊരു ആശ തോന്നി; പഠിച്ചിട്ട് വല്ല ജോലിയും കിട്ടിയാൽ അതിന് പോണം; ഒരു കമ്പ്യൂട്ടറൊക്കെ വേണം; ചുമ്മാ ഇരിക്കുന്ന സമയത്ത് കമ്പ്യൂട്ടറിൽ ഒക്കെ അടിക്കാമല്ലോ; 96-ാം വയസ്സിൽ 98 മാർക്കോടെ നാലാം ക്ലാസ് പാസ്സായ കാർത്ത്യായനി അമ്മയ്ക്ക് ഇനി പത്താം ക്ലാസ്സും പഠിച്ചു പാസ്സാകണം; ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത കാർത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരം
തിരുവനന്തപുരം: വാർദ്ധക്യത്തിന്റെ തളർച്ചയിലും നാലാം ക്ലാസ് പരീക്ഷ എഴുതിയാണ് ഹരിപ്പാട്ടുകാരി കാർത്ത്യായനി അമ്മ ആദ്യം വാർത്തകളിൽ താരമായത്. എന്നാൽ ഇന്ന് കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് 96-ാം വയസ്സിൽ 98 മാർക്ക് നേടിക്കൊണ്ട് കാർത്ത്യായനി അമ്മ വീണ്ടും വാർത്താ താരമായി. എന്നാൽ ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത കാർത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരമായിരിക്കുകയാണ്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കാർത്ത്യായനി അമ്മ ഇന്ത്യക്കാരുടെ ഒന്നടങ്കം മനസ്സിൽ ഇടം നേടിസൂപ്പർ ഹിറ്റായിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു കാർത്ത്യായനി അമ്മ. കൂടി നിന്നവരിലെല്ലാം ചിരി പടർത്തിയായിരുന്നു കാർത്ത്യായനി അമ്മയുടെ സംസാരം. വിറച്ച് വിറച്ചു കൊണ്ടുള്ള കാർത്ത്യായനി അമ്മയുടെ സംസാരം പക്ഷെ ജീവിതത്തെ കുറിച്ച് ഇനിയുമുള്ള പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നതായിരുന്നു. കുഞ്ഞുങ്ങളെഴുതുന്ന കണ്ടപ്പം എനിക്കൊരു ആശ
തിരുവനന്തപുരം: വാർദ്ധക്യത്തിന്റെ തളർച്ചയിലും നാലാം ക്ലാസ് പരീക്ഷ എഴുതിയാണ് ഹരിപ്പാട്ടുകാരി കാർത്ത്യായനി അമ്മ ആദ്യം വാർത്തകളിൽ താരമായത്. എന്നാൽ ഇന്ന് കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് 96-ാം വയസ്സിൽ 98 മാർക്ക് നേടിക്കൊണ്ട് കാർത്ത്യായനി അമ്മ വീണ്ടും വാർത്താ താരമായി. എന്നാൽ ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത കാർത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരമായിരിക്കുകയാണ്.
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കാർത്ത്യായനി അമ്മ ഇന്ത്യക്കാരുടെ ഒന്നടങ്കം മനസ്സിൽ ഇടം നേടിസൂപ്പർ ഹിറ്റായിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു കാർത്ത്യായനി അമ്മ. കൂടി നിന്നവരിലെല്ലാം ചിരി പടർത്തിയായിരുന്നു കാർത്ത്യായനി അമ്മയുടെ സംസാരം. വിറച്ച് വിറച്ചു കൊണ്ടുള്ള കാർത്ത്യായനി അമ്മയുടെ സംസാരം പക്ഷെ ജീവിതത്തെ കുറിച്ച് ഇനിയുമുള്ള പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നതായിരുന്നു.
കുഞ്ഞുങ്ങളെഴുതുന്ന കണ്ടപ്പം എനിക്കൊരു ആശ തോന്നി. പഠിക്കണം എന്ന്. അപ്പ സാറ് വന്നപ്പം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു പഠിക്കണം എന്ന്. അങ്ങനെയാണ് നാലാം ക്ലാസ് പഠിക്കാൻ തുടങ്ങിയതെന്നും കാർത്യായനി അമ്മ പറയുന്നു. അൽപ്പം കൂനുണ്ടെങ്കിലും സംസാരത്തിലെല്ലാം ഇപ്പോഴും സ്‌ട്രോങ്ങാണ് കാർത്യായനി അമ്മ.
ഇതു കഴിഞ്ഞിട്ട് എന്തു ചെയ്യുമെന്ന റിപ്പോർട്ടറുടെ ചോദ്യത്തിനും അമ്മച്ചിയുടെ കയ്യിൽ ഉടനടി ഉത്തരമുണ്ട്. ഇനി പത്താം ക്ലാസ് പഠിക്കാനാണ് തീരുമാനമെന്നും അമ്മച്ചി പറഞ്ഞു. ഇത്രയും പഠിച്ചിട്ട് എന്തു ചെയ്യാനാ...റിപ്പോർട്ടറുടെ അടുത്ത ചോദ്യം വന്നു. പഠിച്ചിട്ട് വല്ല ജോലിയും കിട്ടിയാൽ അതിനു പോണം എന്ന അമ്മച്ചിയുടെ മറുപടികൈയടികളോടെയാണ് വരവേറ്റത്.
ഇനി ഒരു കമ്പ്യൂട്ടറൊക്കെ വേണം. ചുമ്മാ ഇരിക്കുന്ന സമയത്ത് കമ്പ്യൂട്ടറിലൊക്കെ അടിക്കാമല്ലോ. ആൾക്കാരിൽ ചിരി പടർത്തിക്കൊണ്ട് അമ്മച്ചി ചുറുചുറുക്കോടെ പറയുന്നു. അമ്മച്ചിയെ പഠിപ്പിക്കുന്ന ടീച്ചർമാരും ഹാപ്പിയാണ്. പറയുന്നതെല്ലാം അമ്മച്ചി അനുസരിക്കുമെന്നും ടീച്ചർ പറയുന്നു. എൻഡിടിവിയിലൂടെ ദേശിയ മാധ്യമത്തിലും താരമായതോടെ അമ്മച്ചിയുടെ വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് അമ്മച്ചിക്ക് ഇതോടെ ആശംസകളുമായി എത്തിയിരിക്കുന്നത്.