കൊല്ലം: വിവാഹം കഴിക്കാനായി വിദേശത്ത് നിന്നും എത്തിയ മുപ്പത്തി മൂന്നുകാരനായ യുവാവ് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു. കരുനാഗപ്പള്ളിിലാണ് സംഭവം. ഇട്ടേക്കൽ പ്രദീപ് എന്നയാളാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. ഇയാൾ ഏറെ നാളായി വിദേശത്തായിരുന്നു. വിവാഹം കഴിക്കുവാനായി നാട്ടിലെത്തിയതായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇയാളുടെ ഒരു സുഹൃത്ത് വിദേശത്തേക്ക് പോകുന്നുണ്ടായിരുന്നു.

അതിന്റെ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ വശീകരിച്ചത്. വിലകൂടിയ മൊബൈൽ ഫോൺ വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടിയുമായി ഇയാൾ സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായതോടെ ഇയാൾ പേടിച്ചു പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. രക്തം കണ്ടതിനെ തുടർന്ന് പെൺകുട്ടി നിലവിളിച്ചു.നാട്ടുകാർ ഓടിക്കൂടുകയും വീട്ടിലെത്തിക്കുകയുമായിരുന്നു.

ഈ സമയം പ്രദീപ് വീട്ടിൽ പോയി വസ്ത്രം മാറി പെൺകുട്ടിയുടെ വീട്ടിൽ ഒന്നുമറിയാത്തവനെപോലെ എത്തി. പ്രദീപിനെ കുട്ടി കണ്ടതോടെ ഇയാളാണെന്നെ ആക്രമിച്ചതെന്ന് പറയുകയായിരുന്നു. നാട്ടുകാർ രോക്ഷാകുലരായി ഓടിയെത്തിയപ്പോഴേക്കും പ്രദീപ് ഓടി രക്ഷപെട്ടു. ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പീഡിപ്പിക്കപെട്ടതായി വൈദ്യപരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് പ്രദീപിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഓടി രക്ഷപെട്ട പ്രതിയെ ഇതുവരെയും പൊലീസിന് കണ്ടെത്താനായില്ല. ഇതിനിടെ ഇയാളുടെ കുടുംബവും ജനരോഷം ഭയന്ന് ഒളിവിൽ പോയി.

വിദേശത്ത് നിന്നും എത്തിയ നാൾ മുതൽ പെൺകുട്ടിയുമായി ഇയാൾ സൗഹൃദത്തിലായിരുന്നു. ഇരുവരെയും അടുത്തുള്ള ബേക്കറിയിലും മറ്റും ഒന്നിച്ചു കണ്ടിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടയിൽ പ്രദീപ് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അനുരഞ്ജന ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കൂടാതെ സ്ഥലത്തെ സിപിഎം നേതാക്കളും പെൺകുട്ടിയുടെ മാതാപിതാക്കളുടെ മേൽ കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം പെൺകുട്ടിയെ ബലാൽക്കാരമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പ്രതിക്കായി അന്വഷണം ഊർജ്ജിതമാക്കി.