- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ഷൈനിയെ കണ്ട് ഗർഭം അലസിപ്പിക്കാൻ എത്തിയത് മറ്റൊരു സ്ത്രീ; ഡോക്ടർ മാറി എഴുതിയ മരുന്ന് വാങ്ങിയപ്പോൾ മെഡിക്കൽ സ്റ്റോർ ജീവനക്കാരുടെ സംശയം പ്രവിതയ്ക്ക് രക്ഷയായി; തെറ്റ് മനസ്സിലായപ്പോൾ ക്ഷമ പറഞ്ഞ് ഒഴിഞ്ഞെങ്കിലും യുവതിയെ ഡോക്ടർ പരിശോധിച്ചില്ല; കരുനാഗപ്പള്ളി സംഭവത്തിലെ യുവതി മറുനാടനോട് പറഞ്ഞത്
കൊല്ലം: കുഞ്ഞിക്കാലു കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. ഇതിനായി ലക്ഷങ്ങൾ മുടക്കി ചികിത്സിക്കുന്നവരുടെ എണ്ണവും കുറവല്ല. അതിനിടയിലാണ് രണ്ട് മാസം ഗർഭിണിയായ യുവതിക്ക് ആളുമാറി ഗർഭമലസിപ്പിക്കാനുള്ള മരുന്ന് നൽകി ഡോക്ടർ വെട്ടിലായത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ: എസ്.ഷൈനിയാണ് മരുന്ന് മാറി എഴുതിയത്. പ്രസവ സംബന്ധമായ പരിശോദന യ്‌ക്കെത്തിയ ആദിനാട് പ്രവീണാലയത്തിൽ പ്രവിത പ്രസാദി (22) നാണ് ഷൈനി മരുന്ന് മാറിയെഴുതിയത്. ഡോക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ പരാതി നൽകിയിരിക്കുകയാണ് പ്രവിത. പരിശോദനയ്ക്കെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളെ പറ്റി പ്രവിത മറുനാടൻ മലയാളിയോട്. 'ഒൻപതാം തീയതി രാവിലെയാണ് ഡോക്ടറെ കാണാൻ ഞാൻ താലൂക്കാശുപത്രിയിലെത്തിയത്. ഒ.പി ടിക്കറ്റെടുത്ത് ക്യൂ നിന്നു ഡോക്ടറെ കണ്ടു. ഉടൻ എന്നെയൊന്ന് നോക്കിയിട്ടു ഒ.പി ടിക്കറ്റിൽ എന്തോ എഴുതിയിട്ട് ഇത് വാങ്ങി കഴിച്ചിട്ട് ലുങ്കിയും ബനിയനും ഉടുത്ത് ലേബർ റൂമിലേക്ക് വരാൻ നിർദ്ധേഗിച്ചു. ലുങ്കിയും ബനിയനും ഉടുത്ത് വരാൻ പറഞ്
കൊല്ലം: കുഞ്ഞിക്കാലു കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. ഇതിനായി ലക്ഷങ്ങൾ മുടക്കി ചികിത്സിക്കുന്നവരുടെ എണ്ണവും കുറവല്ല. അതിനിടയിലാണ് രണ്ട് മാസം ഗർഭിണിയായ യുവതിക്ക് ആളുമാറി ഗർഭമലസിപ്പിക്കാനുള്ള മരുന്ന് നൽകി ഡോക്ടർ വെട്ടിലായത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ: എസ്.ഷൈനിയാണ് മരുന്ന് മാറി എഴുതിയത്. പ്രസവ സംബന്ധമായ പരിശോദന യ്‌ക്കെത്തിയ ആദിനാട് പ്രവീണാലയത്തിൽ പ്രവിത പ്രസാദി (22) നാണ് ഷൈനി മരുന്ന് മാറിയെഴുതിയത്. ഡോക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ പരാതി നൽകിയിരിക്കുകയാണ് പ്രവിത. പരിശോദനയ്ക്കെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളെ പറ്റി പ്രവിത മറുനാടൻ മലയാളിയോട്.
'ഒൻപതാം തീയതി രാവിലെയാണ് ഡോക്ടറെ കാണാൻ ഞാൻ താലൂക്കാശുപത്രിയിലെത്തിയത്. ഒ.പി ടിക്കറ്റെടുത്ത് ക്യൂ നിന്നു ഡോക്ടറെ കണ്ടു. ഉടൻ എന്നെയൊന്ന് നോക്കിയിട്ടു ഒ.പി ടിക്കറ്റിൽ എന്തോ എഴുതിയിട്ട് ഇത് വാങ്ങി കഴിച്ചിട്ട് ലുങ്കിയും ബനിയനും ഉടുത്ത് ലേബർ റൂമിലേക്ക് വരാൻ നിർദ്ധേഗിച്ചു. ലുങ്കിയും ബനിയനും ഉടുത്ത് വരാൻ പറഞ്ഞപ്പോൾ സംശയമായി. അടുത്ത് നിന്ന നഴ്‌സിനോട് ചോദിച്ചപ്പോൾ പരിശോദിക്കാനാവും എന്നു പറഞ്ഞു. സംശയം വിട്ടുമാറാത്തതിനാൽ എന്റെ ഒരു ബന്ധുവായ നഴ്‌സിനെ വിളിച്ചു ചോദിച്ചപ്പോൾ വയറ്റിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നോക്കാനാവുമെന്നുള്ള മറുപടി കിട്ടി.
പുറത്ത് നിന്നും ലുങ്കിയും ബനിയനും വാങ്ങി ആശുപത്രിക്കകത്തുള്ള മാവേലി മെഡിക്കൽ സ്റ്റോറിൽ ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നു. മെഡിക്കൽ സ്റ്റോർ ജീവനക്കാരി വായിച്ചു നോക്കിയിട്ട് എത്ര മാസം ആയി എന്ന് ചോദിച്ചു. രണ്ടു മാസമായെന്ന് മറുപടി പറഞ്ഞു. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് വീണ്ടും ചോദിച്ചു. ഇല്ല, എന്താ കാര്യമെന്ന് ഞാൻ ചോദിച്ചു. അബോർഷനു വേണ്ടിയുള്ള മരുന്നാണിത് ഡോക്ടർക്ക് തെറ്റിയതാവാമെന്ന് അവർ പറഞ്ഞു. എങ്കിലും മരുന്ന് തന്നു. ബില്ലടിക്കുന്നില്ല, തെറ്റിയതാണെങ്കിൽ തിരിച്ചെടുക്കാം. അങ്ങനെ ഡോക്ടറെ കാണാൻ വീണ്ടുമെത്തിയപ്പോഴേക്കും റൗണ്ട്‌സിന് പോയി.
അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടറോട് മരുന്ന് കാണിച്ചപ്പോൾ അബോർഷനുള്ളതാണെന്ന് പറഞ്ഞു. അപ്പോഴേക്കും റൗണ്ട്‌സ് കഴിഞ്ഞ് ഡോക്ടർ എത്തി. ഡോക്ടറോട് സംശയം വീണ്ടും പറഞ്ഞപ്പോൾ ഇന്നലെ വീട്ടിലെത്തിയപ്പോൾ എല്ലാം പറഞ്ഞിരുന്നതല്ലേ എന്ന് പറഞ്ഞ് തട്ടിക്കയറി. വീട്ടിലെത്തിയില്ല എന്ന് ഞാൻ പറഞ്ഞപ്പോഴാണ് ആളുമാറി എഴുതിയതാണെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും പറഞ്ഞ് ഒ.പി ടിക്കറ്റ് വാങ്ങി എഴുതിയ മരുന്ന് വെട്ടി കളയുകയായിരുന്നു. വീട്ടിലെത്തി ഭർത്താവിനോട് പറഞ്ഞപ്പോഴാണ് പരാതി നൽകണമെന്ന് പറഞ്ഞത്' പ്രവിത പറഞ്ഞു.
മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി സംശയം പ്രകടിപ്പിച്ചിരുന്നില്ലെങ്കിൽ മരുന്ന് വാങ്ങി കഴിക്കുകയും അബോർഷനാവുകയും ചെയ്തിരുന്നേനെ. അന്നേ ദിവസം അബോർഷനു വേണ്ടി എത്തിയ രോഗിയാണെന്നു കരുതിയാണ് മരുന്ന് മാറ്റിയെഴുതിയത്. അബോർഷൻ നിയമവിരുദ്ധമായിട്ടും ഒൻപതാം തീയതി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അബോർഷൻ നടന്നു എന്നു വേണം ഈ സംഭവം കൊണ്ട് അനുമാനിക്കാൻ. സംഭവത്തെപ്പറ്റി പരാതി സുപ്രണ്ടിന് നൽകിയിട്ടും റിപ്പോർട്ട് ആവശ്യപ്പെട്ടതല്ലാതെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിയായ ഡോ: ഷൈനിയുടെ ചികിത്സയിലായിരുന്നു പ്രവിത. രണ്ട് മാസം ഗർഭിണിയായ പ്രവിത കഴിഞ്ഞ ഒമ്പതിന് സ്‌കാനിങ് റിപ്പോർട്ടുമായി ചെന്നപ്പോഴാണ് മരുന്ന് കുറിച്ചത്. മരുന്ന് കുറിച്ച് നൽകിയ ശേഷം ലുങ്കിയും, ബനിയനും വാങ്ങി ലേബർ റൂമിൽ വരാൻ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പെൺകുട്ടി നേഴ്‌സമാരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
തുടർന്ന് മെഡിക്കൽ ഷോപ്പിൽ തിരക്കിയപ്പോഴാണ് അബോർഷനുള്ള മരുന്നാണ് കുറിച്ചിരിക്കുന്നതെന്ന് മനസിലായത്. തുടർന്ന് ഡോക്ടറോട് കാര്യം തിരക്കിയപ്പോൾ തട്ടിക്കയറിയതായും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോൾ പറഞ്ഞതല്ലേ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ താൻ വീട്ടിൽ വന്നിട്ടില്ലന്ന് പറഞ്ഞപ്പോഴാണ് അബദ്ധം പിണഞ്ഞ കാര്യം ഡോക്ടർക്ക് മനസിലാകുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
അതേ സമയം ആശുപത്രിയുടെ മറവിൽ ഫീസ് വാങ്ങി ഗർഭച്ഛിദ്രം ഡോക്ടർ നടത്തിവരുന്നതായി യുവതിയുടെ ഭർത്താവും ബന്ധുക്കളും ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ പ്രസവം അലസിപ്പിക്കൽ നിയമം വഴി നിരോധിച്ചിട്ടും ഇതു കാറ്റിൽപറത്തി ഡോക്ടറുടെ നേതൃത്വത്തിൽ ഗർഭച്ഛിദ്രം നടത്താറുണ്ടെന്നു യുവതിയുടെ ഭർത്താവ് പറയുന്നു. യുവതിക്ക് മുൻപ് ഒ.പി ടിക്കറ്റിൽ നിന്നിരുന്ന രോഗി പ്രസവ അലസൽ സംബന്ധമായ കേസുമായാണ് ഡോക്ടറെ സമീപിച്ചിരുന്നത്.
ഡോക്ടർ ആളുമാറി കുറിപ്പു നൽകുകയായിരു ന്നു യുവതി പറയുന്നു. ഡോക്ടറുടെ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ഇവിടെ ഇത്തരം കേസുകളാണ് കൂടുതലും നടക്കുന്നതെന്നാണ് ആരോപണം. ഒരു വർഷം മുൻപ് ഇരട്ടകുട്ടികളെ പ്രസവിച്ച കുലശേഖരപുരം സ്വദേശിയായ യുവതി ചികിത്സാപിഴവുമൂലം ലേബർ റൂമിൽ മരിച്ചിരുന്നു. കുറ്റാരോപിതയായ ഈ ഡോക്ടർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.