- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30000 രൂപയെങ്കിലും വണ്ടിയുടെ പണിതീർക്കാൻ വേണ്ടിവരും; പത്തുരൂപ കൈയിലില്ല; പലരോടും കടം വാങ്ങിയാണ് പണി നടത്തുന്നത്; വണ്ടി ടെസ്റ്റ് നടത്തി കൈയിൽ കിട്ടിയാലെ സമാധാനമാവൂ; ലോട്ടറിയിൽ ഭാഗ്യമെത്തിയിട്ടും ഹുസൈൻ ഓട്ടത്തിൽ; കാരുണ്യയിൽ 80 ലക്ഷം കിട്ടിയ കുട്ടമ്പുഴക്കാരന്റെ കഥ
കോതമംഗലം;'ഓട്ടോറിക്ഷയുടെ ടെസ്റ്റ് വർക്ക് നടക്കുകയാണ്. രണ്ടാഴ്ചയായി അതിന്റെ ഓട്ടപ്പാച്ചിലിലാണ്. ഇപ്പോൾ സുഹൃത്തുക്കളുടെ ബൈക്കെടുത്തും മറ്റുമാണ് അത്യവശ്യം യാത്രകൾക്ക് ഉപയോഗിക്കുന്നത്. അത് തുടരാൻ പറ്റില്ലല്ലോ.. 30000 രൂപയെങ്കിലും വണ്ടിയുടെ പണിതീർക്കാൻ വേണ്ടിവരും. പത്തുരൂപ കൈയിലില്ല. പലരോടും കടം വാങ്ങിയാണ് പണി നടത്തുന്നത്. വണ്ടി ടെസ്റ്റ് നടത്തി കൈയിൽ കിട്ടിയാലെ സമാധാനമാവൂ'- ലോട്ടറി അടിച്ച ശേഷവും ഹുസൈൻ ഓട്ടത്തിലാണ്.
കഴിഞ്ഞ ശനിയാഴ്ച നറുക്കെടുപ്പ് നടന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച കുട്ടമ്പുഴ നൂറേക്കർ തെങ്ങുവിള ഹുസൈൻ നിലവിലെ ജീവിതസാഹചര്യങ്ങൾ പരാധീനതയുടേതാണ്. കുട്ടമ്പുഴ നൂറേക്കർ കവലയിൽ ഓട്ടോ ഓടിച്ചാണ് ഹുസൈൻ കുടുംബം പുലർത്തിയിരുന്നത്. ഇതുവരെ അന്നമൂട്ടിയ വാഹനത്തോടുള്ള താൽപര്യമാണ്് ഇന്ന് രാവിലെയും ഹുസൈന്റെ വാക്കുകളിൽ മുന്നിട്ടുനിന്നത്. രാവിലെ വിവരങ്ങൾ തിരക്കാൻ വിളിച്ചപ്പോഴും ഓട്ടോറിക്ഷയുടെ പണിനടക്കുന്ന വർക്കോപ്പിലേയ്ക്കുള്ള ബസ് യാത്രയിലായിരുന്നു ഹുസൈൻ.
കടബാദ്ധ്യത കളുണ്ട്.വീട് നിർമ്മാണം വളരെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമാണ്.എല്ലാം മനസിലുണ്ട്.ഒന്നും തീരുമാനിച്ചില്ല.ടിക്കറ്റ് ഇന്ന് ഉച്ചയോടെ ബാങ്കിൽ ഏൽപ്പിക്കും.ബാക്കിയെല്ലാം വഴിയെ ആലോചിച്ച് തീരുമാനിക്കും.ഹൂസൈൻ പറഞ്ഞു.ഭാര്യ ഷെമീല.മൂത്തമകൾ ഷിഫാന 10-ാം ക്ലാസിലും ഇളയമകൾ അൽഫാന 7 ക്ലാസിലും മകൻ ബാദുഷ 3-ാം ക്ലാസിലും പഠിക്കുന്നു.വാപ്പ റഷീദും ഉമ്മ ലൈലയും ഒപ്പമുണ്ട്.
കെ ഡബ്ളിയു 749886 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.കുട്ടമ്പുഴ നൂറേക്കർ സ്വദേശി പ്ലാച്ചിക്കാട്ട് രാജന്റെ കൈയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.വ്യത്യസ്ത സീരീസിൽ നിന്നും ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകളാണ് ഹുസൈൻ എടുത്തത്. 4 സമാശ്വാസ സമ്മാനങ്ങളും ഹുസൈന് ലഭിച്ചിട്ടുണ്ട്.വർഷങ്ങളായി ലോട്ടറിയെടുക്കുന്ന ഹുസൈന് വലിയ തുക സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്.
ആരിൽ നിന്നും സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവമില്ല. കൈയിൽ പൈസയുണ്ടെങ്കിൽ ആദ്യം കാണുന്ന വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി എടുക്കും. സമ്മാനാർഹമായ ടിക്കറ്റ് കൈകളിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ഹുസൈന്റെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.