- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ നമ്പറിലെ രണ്ട് ലോട്ടറിക്ക് കാരണം അച്ചടിയിലെ പിഴവ്; അത്യപൂർവമാണെങ്കിലും ഗൗരവമായി കാണും; തികച്ചും വിശ്വസ്തവും സുതാര്യവും ആണി ലോട്ടറി എന്നുറപ്പിക്കാൻ അച്ചടി മുതലുള്ള എല്ലാ പ്രവർത്തനങ്ങളിലും കൂടുതൽ കരുതൽ; കാരുണ്യ ലോട്ടറിയിൽ അന്വേഷണം
തിരുവനന്തപുരം: ലോട്ടറിയുടെ ഒരേ നമ്പരിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിൽ എത്തുന്നില്ലെന്ന് ഉറപ്പിക്കാൻ ഇനി മുൻകരുതൽ ശ്ക്തമാക്കും. കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകൾ വിപണിയിലെത്തിയതു സംബന്ധിച്ച് ടിക്കറ്റ് അച്ചടിച്ച കെ.ബി.പി.എസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.
അച്ചടിയിൽ വന്ന പിഴവുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇതു ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവർത്തനങ്ങളും വകുപ്പ് നിർവഹിക്കുന്നത്.
അച്ചടിപ്പിഴവു മൂലം ഒരേ നമ്പരിൽ ഒന്നിലധികം ടിക്കറ്റുകൾ വിപണിയിലെത്തുകയും ഈ നമ്പരിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ സമ്മാനാർഹർക്ക് വകുപ്പ് സമ്മാനത്തുക നൽകും. അച്ചടിസ്ഥാപനത്തിൽനിന്ന് ഈ തുക ഈടാക്കാൻ ഇതുസംബന്ധിച്ച കരാറിൽ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടർ വ്യക്തമാക്കി.