- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ തുകയുള്ള ഭൂമി ഈടു വെച്ച് ഭീമമായ വായ്പയെടുത്ത് പണം തട്ടൽ; വില കൂടിയ ഭൂമിക്ക് ചെറിയ വായ്പ നൽകി വസ്തു തട്ടലും; ദിവാകരനും സംഘവും ബാങ്കിനെ നയിച്ചത് 10 കൊല്ലം; മുന്നാറിലെ റിസോർട്ട് തട്ടിപ്പും; കരുവന്നൂരിൽ അടിച്ചു മാറ്റിയത് 1000 കോടി
തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്കിന്റെ മറവിൽ നടന്നത് ആയിരം കോടിയുടെ തിരിമറി. ഇക്കാര്യം കേന്ദ് അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റും തിരിച്ചിഞ്ഞു. 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ശതകോടി കഴിയുമെന്നാണ് വിലയിരുത്തൽ.
ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമ്മാണം, ഇതിലേക്ക് വിദേശത്തുനിന്നുൾപ്പെടെയെത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് പ്രധാനം. ബാങ്കിൽ തട്ടിപ്പു നടത്തിയവർക്ക് തേക്കടിയിൽ റിസോർട്ടും ഉണ്ടായിരുന്നു. കൂടാതെ ബിനാമി ഇടപാടുകളും നടത്തി. ഇതെല്ലാം കേന്ദ്രസർക്കാർ പരിശോദഖികും.
നിേക്ഷപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുെട വായ്പയും നൽകി. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടം ഉണ്ടായി.
വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാർ കോടികൾ സമ്പാദിച്ചു. ഈ പണമാണ് റിസോർട്ടിലും മറ്റും നിക്ഷേപിച്ചത്.
കരുവന്നൂർ ബാങ്കിൽ നേരിട്ടും അല്ലാതെയും അഞ്ചുവർഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്്.
കരുവന്നൂർ സഹകരണബാങ്കിൽ ബിനാമി ഇടപാടുണ്ടെന്ന് പ്രസിഡന്റിന്റെയും മാനേജരുടെയും മൊഴി. ബാങ്കിലെ ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2011 മുതൽ റിയൽ എസ്റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കിൽനിന്ന് ബിനാമി വായ്പയെടുക്കാറുണ്ടെന്നും പിന്നീട് മാർച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തിൽ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയവസ്തുപരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്താറുണ്ടെന്നും ബാങ്ക് മാനേജർ എം.കെ. ബിജു അന്വേഷണക്കമ്മിഷന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ റിപ്പോർട്ടിന്റെ 26-ാം പേജിലുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ- നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്തിന്റെ ഉത്തരവിട്ടിരുന്നു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥ
അതിനിടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. കെ.കെ. ദിവാകരൻ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എം.സി. അജിത്തിനെ അഡ്‌മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും പാർട്ടിതലത്തിൽ നടത്തിയ അന്വേഷണത്തിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഒക്ടോബറിൽ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജില്ലാ രജിസ്ട്രാറുടെ നടപടി. 2011ൽ പ്രസിഡന്റായ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 2016ൽ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ