ത്തറിലെ  ടാക്സികളിൽ എടിഎം കാർഡുകളിലൂടെ പണം നല്കാൻ സംവിധാനം ഒരുങ്ങുന്നു. ലിമോസിന്റെ വിമാനത്താവള ടാക്സികളിലാകും പദ്ധതി ആദ്യം നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി വിജയകരമായാൽ എല്ലാ കർവ, ദോഹ ലിമോസിൻ ടാക്സികളിലെ ഡ്രൈവർമാർക്കും എ.ടി.എം. പേമെന്റ് സംവിധാനം ഉപയോഗിക്കാൻ പരിശീലനം നൽകാനാണ് പദ്ധതിയിടുന്നത്.

ടാക്സികളിൽ എ.ടി.എം. കാർഡ് ടെർമിനലുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗതാഗത വാർത്താവിനിമയ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് മൂവസലാത്ത് മാസ്സ് ട്രാൻസിറ്റ് ഫ്ളീറ്റ് മാനേജർ ഷിഹാബ് എ.ഷിബൈക പറഞ്ഞു. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലും യാത്രക്കാർക്ക് കാർഡ് സ്വൈപ്പ് ചെയ്ത് യാത്രാക്കൂലി നൽകാൻ കഴിയുമെന്നും
ഷിബൈക പറഞ്ഞു.

വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും അംഗീകരി ക്കത്ത വയർലസ് കാർഡ് ടെർമിനലുകൾ സ്ഥാപിക്കുന്നതിനായി എല്ലാ അന്താരാഷ്ട്ര ബാങ്കുകളുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാക്സി സേവന മേഖല ദ്രുതഗതിയിൽ വളർച്ച പ്രാപിക്കുന്നതിനാൽ പണരഹിത പേമെന്റ് സംവിധാനം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ദോഹ ലിമോസിൻ വിമാനത്താവള ടാക്സികളിൽ സൗജന്യ വൈ-ഫൈ സേവനം ഉടൻ നടപ്പാക്കാനുള്ള പദ്ധതിയുള്ളതായി കഫൗദ് പറഞ്ഞു.