- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി ചിത്രങ്ങളുടെ ആദ്യദിന കലക്ഷൻ റെക്കോർഡ് ഭേദിച്ച് കസബ; ടിക്കറ്റ് എടുക്കാൻ ഇടികൂടി ആരാധകർ; കട്ടൗട്ടിൽ പൂമാലയിട്ടും ബാൻഡ് മേളവുമായി എതിരേറ്റു; കേരളം നിറഞ്ഞ് കവിഞ്ഞ് സി ഐ രാജൻ സ്‌കറിയ
തിരുവനന്തപുരം: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർക്ക് തൃപ്തി നൽകിയ ചിത്രങ്ങളുടെ കൂട്ടത്തിൽ പോക്കിരിരാജയും രാജമാണിക്യവുമൊക്കെയുണ്ട്. ഈ ഗണത്തിലേക്കാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയുട മുന്നേറ്റവും. തീയറ്ററുകളിൽ നിന്നും പണം വാരിയ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് കസബയുടെയും പോക്ക്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യദിനം ആരാധകർ ആഘോഷമാക്കുകയായിരുന്നു. മമ്മൂട്ടി ചിത്രങ്ങളുടെ ആദ്യദിന കലക്ഷൻ റെക്കോർഡിൽ മുന്നിലെത്തിയിരിക്കയാണ് ഈ ചിത്രം. കേരളത്തിന് അകത്തും പുറത്തു നിന്നുമായി രണ്ട് കോടിയോളം രൂപ ആദ്യദിനം ചിത്രം കലക്ടു ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകൾ. സ്‌പെഷ്യൽ ഷോകളുടെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഇതിലും കൂടിയ തുക ലഭിച്ചിട്ടുണ്ടാകുമെന്നാണ് സിനിമയുടെ അണിയറക്കാർ പറയുന്നു. ഇന്നലെ രാവിലെ ഒമ്പത് മണി മുതൽ സിനിമയുടെ ഷോ ആരംഭിച്ചിരുന്നു. ആരാധകരുടെ ബാഹുല്യം മൂലം പലയിടത്തും സ്‌പെഷ്യൽ ഷോകളും നടന്നു. ആദ്യദിന കലക്ഷനിൽ ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുമെന്ന് ഉറപ്പിച്ച ചി
തിരുവനന്തപുരം: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർക്ക് തൃപ്തി നൽകിയ ചിത്രങ്ങളുടെ കൂട്ടത്തിൽ പോക്കിരിരാജയും രാജമാണിക്യവുമൊക്കെയുണ്ട്. ഈ ഗണത്തിലേക്കാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയുട മുന്നേറ്റവും. തീയറ്ററുകളിൽ നിന്നും പണം വാരിയ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് കസബയുടെയും പോക്ക്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യദിനം ആരാധകർ ആഘോഷമാക്കുകയായിരുന്നു. മമ്മൂട്ടി ചിത്രങ്ങളുടെ ആദ്യദിന കലക്ഷൻ റെക്കോർഡിൽ മുന്നിലെത്തിയിരിക്കയാണ് ഈ ചിത്രം. കേരളത്തിന് അകത്തും പുറത്തു നിന്നുമായി രണ്ട് കോടിയോളം രൂപ ആദ്യദിനം ചിത്രം കലക്ടു ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകൾ. സ്‌പെഷ്യൽ ഷോകളുടെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഇതിലും കൂടിയ തുക ലഭിച്ചിട്ടുണ്ടാകുമെന്നാണ് സിനിമയുടെ അണിയറക്കാർ പറയുന്നു.
ഇന്നലെ രാവിലെ ഒമ്പത് മണി മുതൽ സിനിമയുടെ ഷോ ആരംഭിച്ചിരുന്നു. ആരാധകരുടെ ബാഹുല്യം മൂലം പലയിടത്തും സ്‌പെഷ്യൽ ഷോകളും നടന്നു. ആദ്യദിന കലക്ഷനിൽ ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുമെന്ന് ഉറപ്പിച്ച ചിത്രം കാണാൻ ഇന്നലെ കേരളത്തിലെ തീയറ്ററുകൾ ശരിക്കും നിറഞ്ഞു കവിയുകയായിരുന്നു. മമ്മൂട്ടിയുടെ ഫ്‌ലക്‌സിന് മേൽ പാലാഭിഷേകം ചെയ്തു പൂമാലയിട്ടും കൊട്ടും കുരവയുമാണ് ആരാധകർ മെഗാ സ്റ്റാർ ചിത്രത്തെ വരവേറ്റത്.
പെരുന്നാൾ റിലീസ് ആയതിനാൽ മലബാറിലെ തീയറ്ററുകളിലെല്ലാം മുൻകൂട്ടി തന്നെ ആദ്യഷോ ബുക്ക് ചെയ്തിരുന്നു. ഇവിടങ്ങളിൽ ചെണ്ടമേളത്തിന്റെ അകമ്പടികളോടെയായിരുന്നു ആരാധകർ ചിത്രത്തെ എതിരേറ്റത്. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം പക്ക എന്റർടെയ്‌നർ എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അലസനായ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. സിനിമ കാണാന് എത്തി ടിക്കറ്റ് ലഭിക്കാതെ ആയിരങ്ങളാണ് ഇന്നലെ മടങ്ങേണ്ടി വന്നത്.
ഇപ്പോഴത്തെ നിലയിൽ മുന്നേറിയാൽ ഈ വാരാന്ത്യം തന്ന സിനിമയുടെ മുതൽ മുടക്ക് തിരിച്ചു പിടിക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാവ് ജോബി ജോൺ മറുനാടനോട് വ്യക്തമാക്കി. മമ്മൂട്ടിയുടെ പണംവാരി ചിത്രങ്ങലുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കാണ് കസബയുടെ കുതിപ്പെന്നാണ് ആരാധകരുടെ പക്ഷം. പെരുന്നാൾ റിലീസായ മമ്മൂട്ടിയുടെ പുതിയ ചിത്രം കസബ ഇറങ്ങുന്നതിന് മുന്നേ സൂപ്പർ ഹിറ്റായിരുന്നു. പോസ്റ്ററുകളും ടീസറുമെല്ലാം ഒരു മാസ് എന്റർടയ്നർ ചിത്രത്തിന്റെ ഓളമുണ്ടാക്കുന്നതായിരുന്നു. എന്തായാലും സിനിമ പുറത്തിറങ്ങിയതോടെ ആരാധരുടെ പ്രതീക്ഷയും തെറ്റിയില്ല.
മമ്മൂക്കയുടെ പൊലീസ് വേഷവും സ്റ്റൈലുമെല്ലാം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെ ചിത്രത്തിന് വലിയ വരവേൽപ്പാണ് കിട്ടിയത്. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം പറയുന്നത് മമ്മൂക്കയുടെ സ്‌റ്റൈലൻ ലുക്കിനെ പറ്റി തന്നെയാണ്. മമ്മൂട്ടി ഈ ലൂക്കിൽ കൂടുതൽ സുന്ദരനായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവർ നിരവധിയാണ്. ചിത്രത്തിന് മോഹൻലാൽ ആശംസ അറിയിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. വൻ കട്ടൗട്ടുകളും ബാൻഡ് മേളവുമെല്ലാം സംഘടിപ്പിച്ച് സിഐ രാജൻ സക്കറിയെ അവർ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂക്കയെ ട്രോളിയ ട്രോളർമാരടക്കം അദ്ദേഹത്തിന്റെ ഫാൻസായി മാറുകയായിരുന്നു.
അച്ഛന്റെ വഴിയിലെത്തി നിഥിൻ രഞ്ജി പണിക്കർ താൻ ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. മമ്മൂട്ടിക്കൊപ്പെ തന്നെ ദുൽഖർ സൽമാൻ ഫാൻസും രാജൻ സ്‌കറിയയെ ആഘോഷിക്കുന്നുണ്ട്. പൊലീസ് വേഷത്തിൽ ബൈക്കിലിരിക്കുന്ന ദുൽഖറിന്റെ പടം വച്ചാണ് മമ്മൂക്കയ്ക്ക് ഫാൻസ് സപ്പോർട്ട് കൊടുക്കുന്നത്. രാജൻ സ്‌കറിയ തോക്കും പിടിച്ച് കിടുവാണെന്ന അഭിപ്രായം പ്രകടിപ്പിച്ചവരും ഏറെയാണ്.
തമിഴ് സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ആദ്യമായി മലയാളത്തിലഭിനയിക്കുന്ന എന്നീ പ്രത്യേകതകൾ കൂടി കസബക്കുണ്ട്. രാജൻ സക്കറിയ എന്ന മമ്മൂട്ടിയുടെ വേഷം ട്രോളുകളായി സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ച ചെയ്യുന്നു. റിലീസ് ദിവസം തന്നെ പതിവുപോലെ തിയേറ്ററുകൾ ഹൗസ് ഫുളാണ്.
തനി പൊലീസ് രീതികളോടെയാണ് സിനിമയുടെ തുടക്കം. തല്ലിപ്പൊളി പൊലീസുകാരനായാണ് മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. കേരള കർണാടക അതിർത്തിയിലെ കാളീപുരത്താണ് കഥ നടക്കുന്നത്. കന്നഡയും മലയാളവും കൂടിക്കലർന്ന ഭാഷയാണിവിടെ. രാഷ്ട്രീയക്കാരനായ നമ്പ്യാരും അയാളുടെ കീപ്പ് ആയ കമലയുമാണ് നാട്ടിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ. മമ്മൂട്ടിയുടെ മുൻകാല ചിത്രങ്ങളാണ് ചട്ടമ്പിനാടിനെയും തൊമ്മനും മക്കളെയും പോലൊരു ചിത്രമാണിതെങ്കിലും പൊലീസ് വേഷമാണ് ഇതിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ഫാൻസിന് വേണ്ടിയുള്ള ഡയലോഗുകൾ, മമ്മൂട്ടിയുടെ മാനറിസങ്ങൾ തുടങ്ങിയവയെല്ലാം കോർത്തിണക്കിയതാണ് സിനിമ മുന്നേറുന്നത്. എല്ലാ അർത്ഥത്തിലും മമ്മൂട്ടി നിറഞ്ഞാടുകയാണ് ഈ സിനിമയിലൂടെ. മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രം രാജൻ സക്കറിയ തുടങ്ങിവച്ച അന്വേഷണം പതിയെയാണ് മുന്നേറുന്നത്. അടിസ്ഥാനമില്ലാതെയാണ് രാജൻ സക്കറിയുടെ കഥാപാത്രം ഇതുവരെ. കയ്യടിനേടാനുള്ള എല്ലാ വിദ്യകളും അദ്ദേഹം ചെയ്യുന്നുണ്ട്. എന്തായാലും ഈ വർഷം മമ്മൂട്ടിയുടെ മെഗാഹിറ്റാകും ഈ ചിത്രമെന്ന കാര്യം ഉറപ്പാണ്.