തിരുവനന്തപുരം: കസബ വിവാദത്തിലെ മൗനം മമ്മൂട്ടിക്ക് ഭൂഷണമോ എന്നതാണ് ന്യൂസ് 18 കേരള ചർച്ചക്ക് എടുത്ത വിഷയം. നടി പാർവതിക്കെതിരെ ഫേസ്‌ബുക്കിലൂടെ രൂക്ഷമായി വിമർശിച്ച സുജ, സിനിമ നിരൂപക അനശ്വര, നിർമ്മാതാവ് ജോബി ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നോട്ട് ബുക്കിനെക്കുറിച്ചും മാരിയെക്കുറിച്ചും പറയാതെ കസബയെ കുറിച്ച് പാർവതി പറഞ്ഞത് മനോരമ ന്യൂസ് മേക്കറാവാൻ വേണ്ടിയെന്ന് കസബ നിർമ്മാതാവ് ജോബി ജോർജ് ചർച്ചയിൽ പറഞ്ഞത്. എന്നാൽ കാശ് കൊടുത്ത് പടം കാണുന്നവർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലേയെന്നായിരുന്നു അവതാരകൻ സനീഷിന്റെ ചോദ്യം.

നടി പാർവതിയെ മോശമാക്കാൻ ശ്രമിച്ചില്ലെന്നും ലോകസിനിമയിൽ തന്നെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആക്ഷേപിച്ചതിനാണ് മറുപടി നൽകിയതെന്നും ഫേസ്‌ബുക്കിലൂടെ പാർവതിയെ രൂക്ഷമായി പ്രതികരിച്ച സുജ പറഞ്ഞു. താനൊരു നാട്ടുമ്പുറത്ത്കാരിയാണെന്നും കൊച്ചമ്മ എന്ന വാക്ക് സാധാരണ നാട്ടുമ്പുറത്ത് ഉപയോഗിക്കുന്നതാണെന്നും അതൊരു പരിഹാസ വാക്കല്ലെന്നും സുജ കൂട്ടിച്ചേർത്തു.

എന്നാൽ വിഷയം വിവാദമായത് പ്രതികരിച്ചത് ഒരു സ്ത്രി ആയതുകൊണ്ടാണെന്നായിരുന്നു സിനിമ നിരൂപക അനശ്വര കൊരട്ടിസ്വരൂപത്തിന്റെ വാദം. ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഒരു കാര്യം വിവാദമായത് പാർവതി ഒരു സ്ത്രി ആയതുകൊണ്ട് മാത്രമാണ്.

പാർവതിയെ ആന്റി എന്ന് വിളിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച കസബ നിർമ്മാതാവ് ജോബി ജോർജിനോട് മമ്മൂട്ടിയെ അങ്കിളെന്ന് വിളിക്കുമോ എന്നായിരുന്നു സനീഷിന്റെ ചോദ്യം.