- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീതു ആന്റിയും,പാർവതി ആന്റിയും അറിയാൻ ആന്റിമാരുടെ ബർത്ത്ഡേ തീയതി പറയാമെങ്കിൽ നിറഞ്ഞ സദസിൽ കസബ എന്റെ ബർത്ത്ഡേ സമ്മാനമായി പ്രദർശിപ്പിക്കുന്നതായിരിക്കും: കസബയുടെ നിർമ്മാതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് മമ്മൂട്ടി ഫാൻസ്
നടി പാർവ്വതി കൊളുത്തി വിട്ട ഒരു തീക്കാറ്റായിരുന്നു കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെയുള്ള വിമർശനം. ഐഎഫ്എഫ്‌കെ ഓപ്പൺ ഫോറത്തിൽ നടന്ന ചർച്ചയിൽ മമ്മൂട്ടി ചിത്രത്തെ വിമർശിച്ച നടിക്കെതിരെ മമ്മൂട്ടി ആരാധകരും സിനിമാ മേഖലയിലുള്ളവരും രംഗത്തു വന്നു. സിനിമാ മേഖലയിലുള്ള നടിമാരും അണിയറ പ്രവർത്തകരായ പുരുഷന്മാരും ചേരി തിരിഞ്ഞ് ഈ വിഷയത്തിൽ ഒരു സൈബർ ആക്രമണം തന്നെയാണ് നടത്തുന്നത്. പാർവ്വതിയെ പിന്തുണച്ച് ഗീതു മോഹൻദാസ്, നടി രേവതി തുടങ്ങിയവർ രംഗത്തു വന്നു. കസബയെ അനുകൂലിച്ച് സന്തോഷ് പണ്ഡിറ്റും സംവിധായകരും അടക്കമുള്ളവർ ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തി. ഈ നിരയിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത് കസബയുടെ നിർമ്മാതാവായ ജോബി ജോർജ് ആണ്. കസബ എന്ന ചിത്രത്തെയും മമ്മൂട്ടിയെയും വിമർശിച്ച നടി പാർവ്വതിയെയും ഗീതു മോഹൻദാസിനെയും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പരിഹസിച്ചിരിക്കുകയാണ് ജോബി ജോർജ്. മാധ്യമങ്ങളെ പരിഹസിച്ച് വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് എന്ന തലക്കെട്ടോടെയാണ് ഗീതു മോഹൻദാസ് പാർവ്വതിയുടെ പരാമർശങ്ങളെ ന്
നടി പാർവ്വതി കൊളുത്തി വിട്ട ഒരു തീക്കാറ്റായിരുന്നു കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെയുള്ള വിമർശനം. ഐഎഫ്എഫ്‌കെ ഓപ്പൺ ഫോറത്തിൽ നടന്ന ചർച്ചയിൽ മമ്മൂട്ടി ചിത്രത്തെ വിമർശിച്ച നടിക്കെതിരെ മമ്മൂട്ടി ആരാധകരും സിനിമാ മേഖലയിലുള്ളവരും രംഗത്തു വന്നു. സിനിമാ മേഖലയിലുള്ള നടിമാരും അണിയറ പ്രവർത്തകരായ പുരുഷന്മാരും ചേരി തിരിഞ്ഞ് ഈ വിഷയത്തിൽ ഒരു സൈബർ ആക്രമണം തന്നെയാണ് നടത്തുന്നത്.
പാർവ്വതിയെ പിന്തുണച്ച് ഗീതു മോഹൻദാസ്, നടി രേവതി തുടങ്ങിയവർ രംഗത്തു വന്നു. കസബയെ അനുകൂലിച്ച് സന്തോഷ് പണ്ഡിറ്റും സംവിധായകരും അടക്കമുള്ളവർ ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തി. ഈ നിരയിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത് കസബയുടെ നിർമ്മാതാവായ ജോബി ജോർജ് ആണ്. കസബ എന്ന ചിത്രത്തെയും മമ്മൂട്ടിയെയും വിമർശിച്ച നടി പാർവ്വതിയെയും ഗീതു മോഹൻദാസിനെയും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പരിഹസിച്ചിരിക്കുകയാണ് ജോബി ജോർജ്.
മാധ്യമങ്ങളെ പരിഹസിച്ച് വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിങ് എന്ന തലക്കെട്ടോടെയാണ് ഗീതു മോഹൻദാസ് പാർവ്വതിയുടെ പരാമർശങ്ങളെ ന്യായീകരിക്കുന്നത്. ഇതിനാണ് ഇപ്പോൾ കസബയുടെ നിർമ്മാതാവ് മറുപടി നൽകിയിരിക്കുന്നത്. ഗീതു ആന്റിയും ,പാർവതി ആന്റിയും അറിയാൻ എന്ന അഭിസംബോധനയോടെയാണ് ജോബി എഴുതിയിരിക്കുന്നത്. ആന്റിമാരുടെ ബർത്ഡേ തീയതി പറയാമെങ്കിൽ എന്റെ ബർത്ഡേ സമ്മാനമായി നിറഞ്ഞ സദസ്സിൽ കസബ പ്രദർശിപ്പിക്കുന്നതായിരിക്കും എന്നാണ് ജോബി ജോർ്ജ് പറഞ്ഞിരിക്കുന്നത്.
കസബയിലെ നെഗറ്റീവ് റോൾ ചെയ്തതിനെതിരേ മമ്മൂട്ടിക്കെതിരേ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. മമ്മൂട്ടി ഫാൻസുകാർ ഉൾപ്പടെ സൈബർലോകത്ത് ഇതിനെതിരേയ അതിരൂക്ഷമായ പ്രതികരമാണ് ഉണ്ടായത്. അതിൽ ഏറ്റവും ഒടുവിലാണ് നിർമ്മാതാവ് ജോബിയും രംഗത്ത് എത്തിയിരിക്കുന്നത്.