- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ കാസർകോട് ഉത്സവ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ (കെ.ഇ.എ) പത്താം വാർഷികാഘോഷം 'കാസർകോട് ഉത്സവ്' സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാശിഷ് ഗോൾഡർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ, മുഖ്യരക്ഷാധികാരി സഗീർ
കുവൈത്ത് സിറ്റി: കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ (കെ.ഇ.എ) പത്താം വാർഷികാഘോഷം 'കാസർകോട് ഉത്സവ്' സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാശിഷ് ഗോൾഡർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ അബൂബക്കർ, മുഖ്യരക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, രക്ഷാധികാരി സത്താർ കുന്നിൽ, ചീഫ് കോർഡിനേറ്റർ അനിൽ കള്ളാർ, ശറഫുദ്ദീൻ കണ്ണേത്ത്, വർഗീസ് പുതുക്കുളങ്ങര, ഹംസ പയ്യന്നൂർ, മലയിൽ മൂസക്കോയ എന്നിവർ സംസാരിച്ചു.
പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 'നമുക്കും നൽകാം ഒരുനേരത്തെ ഭക്ഷണം' പദ്ധതി ജനറൽ കൺവീനർ സലാം കളനാട് പരിചയപ്പെടുത്തി. വാർഷികാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെ.ഇ.എ കമ്മ്യൂണിറ്റി സർവീസ് അവാർഡ് ഡോ.പി.എ ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു. ജോയന്റ് കൺവീനർ സി.എച്ച്. മുഹമ്മദ് കുഞ്ഞി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സോവനീർ മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂരിന് നൽകി ജനറൽ സെക്രട്ടറി സുധൻ ആവിക്കര പ്രകാശനം ചെയ്തു. കുവൈത്ത് വിമാനത്താവളം പൊലീസ് മേധാവി ലഫ്. കേണൽ റാഷിദ് അൽഅജ്മിക്കുള്ള ഉപഹാരം ഇൻവെസ്റ്റ്‌മെന്റ് വിങ് ചെയർമാൻ മഹമൂദ് അബ്ദുല്ല അപ്‌സര നൽകി.
സംഘടനാ പ്രവർത്തനങ്ങൾക്ക് ഹനീഫ് പാലായി, നൗഷാദ് നീലേശ്വരം, മുഹമ്മദ് ആറങ്ങാടി, ഗോപാലൻ, ഒ.വി. ബാലാൻ, നാസർ ബബ്ബ, കബീർ തളങ്കര, സമദ് കൊട്ടോടി, സുനിൽ മാണിക്കോത്ത്, മുനീർ കുനിയ, ശംസുദ്ദീൻ ബദരിയ, കെ.വി. സമീയൂല്ല, മുഹമ്മദ് ഹദ്ദാദ്, ഖമറുദ്ദീൻ, ഷാഫി ബാവ, ജാഫർ പള്ളം, മുനീർ അടൂർ, സാജു പള്ളിപ്പുഴ, അസീസ് തളങ്കര, കാദർ കടവത്ത്, വാസുദേവ്, സുരേഷ് കൊളവയൽ, ജലീൽ ആരിക്കാടി, ധനഞ്ജയൻ, അബ്ദു കടവത്ത്, പി.എ. നാസർ, ഹംസ ബല്ല, സധൻ നീലേശ്വരം, റഹീം ആരിക്കാടി, സുബൈർ, ഹാരിസ് മുട്ടുംതല, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, അശ്‌റഫ് തൃക്കരിപ്പൂർ തുടങ്ങിയവരെയും ആദരിച്ചു.
മാപ്പഡ് കളറിങ് മത്സരത്തിൽ നാസിഫ് അബ്ദുസ്സലാം, ഗീതിക ജയൻ, ഫാത്തിമ ഹനീന എന്നിവർ ഒന്നാം സ്ഥാനവും നിദാൽ മുഹമ്മദ്, ഉത്തര ജയൻ, ദിൽഷിത നാസർ എന്നിവർ രണ്ടാം സ്ഥാനവും ഫാദി അസീസ്, മുഹമ്മദ് അഫ്‌നാൻ, അക്ഷര ശ്രീനിവാസ് എന്നിവർ മൂന്നാം സ്ഥാനവും നേടിയപ്പോൾ പാചക മത്സത്തിൽ, ജസ്‌നി ഷമീർ, സറീന ശരീഫ്, ഷമിയ സാല എന്നിവർ സമ്മാനാർഹരായി. 'പട്ടിണി ഒരു യാഥാർഥ്യം' എന്ന വിഷയത്തിൽ സെമിനാർ അരങ്ങേറി. മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നുമുണ്ടായിരുന്നു. ട്രഷറർ രാമകൃഷ്ണൻ കള്ളാർ നന്ദി പറഞ്ഞു.