- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം ഒക്ടോബർ 6 ന്
കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ അതിന്റെ പതിമൂന്നാം വാർഷികം ബദർ അൽ സമ കാസറഗോഡ് ഉത്സവ് 2017 ഒക്ടോബർ ആറാം തീയതി രാവിലെ 10 മണി മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ വെച്ച് നടത്തുകയാണ്. കഴിഞ്ഞ പതിമൂന്ന് വർഷങ്ങളിലായി കുവൈറ്റിലെയും നാട്ടിലെയും സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് കുവൈറ്റിൽ ആദ്യമായി രൂപീകരിക്കപ്പെട്ട ജില്ലാ അസോസിയേഷനിൽ ഒന്നായ കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി നൽകിയ സഹായ പദ്ധതി , കഴിഞ്ഞ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണത്തിന്റെ ഭാഗമായി നൂറോളം കുടുംബങ്ങൾക്കുള്ള ഒരു വർഷത്തെ റേഷൻ സംവിധാനം, നാട്ടിലെ രോഗികളെ സഹായിക്കൽ തുടങ്ങിയവ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ പെടുന്നു. അതോടൊപ്പം തന്നെ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലസ്സിലും ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും കഴിഞ്ഞ രണ്ടു വർഷമായി നൽകി വരികയാണ്.
കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ അതിന്റെ പതിമൂന്നാം വാർഷികം ബദർ അൽ സമ കാസറഗോഡ് ഉത്സവ് 2017 ഒക്ടോബർ ആറാം തീയതി രാവിലെ 10 മണി മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ വെച്ച് നടത്തുകയാണ്.
കഴിഞ്ഞ പതിമൂന്ന് വർഷങ്ങളിലായി കുവൈറ്റിലെയും നാട്ടിലെയും സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് കുവൈറ്റിൽ ആദ്യമായി രൂപീകരിക്കപ്പെട്ട ജില്ലാ അസോസിയേഷനിൽ ഒന്നായ കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി നൽകിയ സഹായ പദ്ധതി , കഴിഞ്ഞ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നമുക്കും നൽകാം ഒരു നേരത്തെ ഭക്ഷണത്തിന്റെ ഭാഗമായി നൂറോളം കുടുംബങ്ങൾക്കുള്ള ഒരു വർഷത്തെ റേഷൻ സംവിധാനം, നാട്ടിലെ രോഗികളെ സഹായിക്കൽ തുടങ്ങിയവ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ പെടുന്നു.
അതോടൊപ്പം തന്നെ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലസ്സിലും ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും കഴിഞ്ഞ രണ്ടു വർഷമായി നൽകി വരികയാണ്.
അംഗങ്ങളിൽ ആരെങ്കിലും മരിക്കുകയാണെങ്കിൽ അവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സുരക്ഷാ ഫണ്ട്, രോഗികളായ മെമ്പർമാർക്ക് സാമ്പത്തിക സഹായം, പ്രവർത്തകർക്ക് ലോൺ സംവിധാനം തുടങ്ങിയ നിരവധി പ്രവത്തനങ്ങളാണ് കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ എല്ലാ പരിപാടികളുടെയും പിറകിൽ ഒരു പ്രത്യേക ദൗത്യം വെച്ച് കൊണ്ടാണ് നടപ്പിലാക്കുന്നത്, ഈ വർഷവും കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കാസറഗോഡ് ഗവണ്മെന്റ് ആശുപത്രീകളിലെ മോർച്ചറികളിലേക്ക് മൊബൈൽ ഫ്രീസർ സംവിധാനം നൽകാനും തെരഞ്ഞെടുക്കപ്പെട്ട ബഡ്‌സ് സ്‌കൂളുകൾക്ക് അവരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ബദർ അൽ സമ കാസറഗോഡ് ഉത്സവ് 2017 ലൂടെ മുമ്പോട്ട് വെക്കുന്നത്.
ഇതിന്റെ പ്രചരണാർത്ഥം നാട്ടിൽ നിന്നും വരുന്ന പ്രശസ്ത പിന്നണി ഗായകരായ അൻവർ സാദാത്, ബാഹുബലി ഫെയിം നയന നായർ എന്നിവർ നയിക്കുന്ന സംഗീത സന്ധ്യ പ്രശസ്ത നർത്തകി ദീപ സന്തോഷ് മംഗളൂർ അവതരിപ്പിക്കുന്ന ഭരതനാട്യം കൂടെ കുവൈറ്റിലെ കലാകാരന്മാരുടെ ഒപ്പന, തിരുവാതിരക്കളി, ഡാൻസ് കാസറഗോഡ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ അരങ്ങേറും.
രാവിലെ 10 മണിക്ക് പൂക്കള മത്സരം ആരംഭിക്കും, 12 മണി മുതൽ പായസ മത്സരം 5 മണിക്ക് മൈലാഞ്ചി ഇടൽ മത്സരം. എല്ലാ മത്സരങ്ങൾക്കും ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ എംബസി പ്രതിനിധി ഉത്ഘാടനം ചെയ്യും, ചടങ്ങിൽ കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവർത്തന രംഗത്തു സജീവ സാന്നിധ്യമായ ലത്തീഫ് ഉപ്പളയെ ആദരിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ, , പ്രസിഡന്റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി മുഹമ്മദ് കുന്ഹി, ബദർ അൽ സമ മെഡിക്കൽ സെന്റർ അസ്സോസിയേറ്റ്‌സ് ഇൻ കുവൈറ്റ് അഷ്‌റഫ് അയ്യൂർ, കെ ഇ എ വൈസ് ചെയർമാൻ സലാം കളനാട് കാസറഗോഡ് ഉത്സവ് 2017 ചെയർമാൻ സത്താർ കുന്നിൽ , കൺവീനർ നാസർ പി എ, ജോയിന്റ് കൺവീനർമാരായ നളിനാക്ഷൻ, നാസർ ചുള്ളിക്കര, നൗഷാദ് തിടിൽ മീഡിയ കൺവീനർ സമീഉല്ല കെ വി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.