- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 ലക്ഷം രൂപയുടെ വിദേശ കറൻസികൾ കടത്താൻ ശ്രമിച്ചു; കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശി പിടിയിലായി
കണ്ണൂർ: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. യൂറോ, യുഎഇ ദിർഹം, സൗദി റിയാൽ എന്നിവയാണ് പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവിൽ നിന്നും 23 ലക്ഷം രൂപയുടെ വിദേശ കറൻസികളാണ് പിടികൂടിയത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിച്ചുകടത്താൻ ശ്രമിച്ച കറൻസി കണ്ടെത്തിയത്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story