- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാടിന് ഉപകാരമില്ലാത്ത ചവറു തട്ടാനുള്ള സ്ഥലമാണോ കാസർകോട്?' ടോൾ പ്ലാസയിൽ അതിക്രമം കാട്ടിയ ഡിവൈഎസ്പിയെ കാസർകോട്ടേക്കു സ്ഥലം മാറ്റിയതിനെതിരെ ചെന്നിത്തലയുടെ ഫേസ്ബുക്കിൽ പ്രതിഷേധം
തിരുവനന്തപുരം: 'അതെന്താ മന്ത്രിസാറേ, കണ്ട ചവറൊക്കെ കൊണ്ടു തള്ളാനുള്ള സ്ഥലമാണോ കാസർകോട്?' തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ കൊടുക്കാതെ സമാന്തര പാത ഉപയോഗിച്ച യുവാവിനെയും ഭാര്യയെയും വഴിയിൽ തടഞ്ഞ് അപമാനിച്ച ചാലക്കുടി ഡി.വൈ.എസ്‌പിയെ കാസർഗോട്ടേക്ക് സ്ഥലം മാറ്റിയ നടപടിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് കാസർകോട്ടുകാർ ചോദിക്കുന
തിരുവനന്തപുരം: 'അതെന്താ മന്ത്രിസാറേ, കണ്ട ചവറൊക്കെ കൊണ്ടു തള്ളാനുള്ള സ്ഥലമാണോ കാസർകോട്?' തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ കൊടുക്കാതെ സമാന്തര പാത ഉപയോഗിച്ച യുവാവിനെയും ഭാര്യയെയും വഴിയിൽ തടഞ്ഞ് അപമാനിച്ച ചാലക്കുടി ഡി.വൈ.എസ്‌പിയെ കാസർഗോട്ടേക്ക് സ്ഥലം മാറ്റിയ നടപടിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് കാസർകോട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.
സ്ഥലമാറ്റം ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ച ചെന്നിത്തലയുടെ പോസ്റ്റിനു താഴെ പ്രതിഷേധവുമായി നിരവധി കാസർകോട്ടുകാർ കമന്റ് ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ കമന്റാണ് പോസ്റ്റിൽ എത്തിയത്.
കേരളത്തിന് ഉപകാരമില്ലാത്ത ചവറ് ഉദ്യോഗസ്ഥരെയെല്ലാം കൊണ്ടുവന്ന് തള്ളാനും മാത്രം അത്രയ്ക്ക് മോശമായ സ്ഥലമാണോ തങ്ങളുടെ കാസർഗോട് എന്നാണ് പലരും ചോദിക്കുന്നത്. ഡി.വൈ.എസ്‌പി കെ.കെ രവീന്ദ്രനെ സ്ഥലംമാറ്റിയത് വ്യക്തമാക്കുന്ന ചെന്നിത്തലയുടെ പോസ്റ്റിന് താഴെ കാസർഗോട് വികസിക്കാൻ മടിക്കുന്നതിന്റെ കാരണമെന്തെന്ന ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.
മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കാസർഗോട്ട് എന്ന് വ്യക്തമാക്കുന്നത് ഏതോ അപരിഷ്‌കൃത മനുഷ്യർ ജീവിക്കുന്ന നാടാണ് തങ്ങളുടേതെന്ന് തോന്നിപ്പിക്കുന്നതായി പലരും കുറ്റപ്പെടുത്തുന്നു. ആർക്കും വേണ്ടാത്ത ഇത്തരക്കാരെ ചുമക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും എല്ലാ ചവറിനെയും ഇങ്ങോട്ട് തള്ളിയാൾ സ്വീകരിക്കുമെന്ന് കരുതേണ്ടതില്ലെന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
'ഹരിറാമിനെയും കുടുംബത്തെയും പാലിയേക്കൽ ടോൾ പ്ലാസയിൽ കഷ്ടപ്പെടുത്തിയ ഡിവൈഎസ്‌പി രവീന്ദ്രനെ പരാതിയെ തുടർന്ന് കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്രേ, കാസ്രോട്ടുകാരെന്താ കേരളീയരല്ലേ?' എന്നും 'കാസർകൊട്ടെക്കു മാറ്റി പോലും... വലിയ കാര്യം ആയി പ്പോയി..ഏമാൻ അവിടെ എത്തി അവിടുള്ള പാവങ്ങളെ വിരട്ടുകയും പിഴിയുകയും തുടങ്ങിയിട്ടുണ്ടാകും... എത്ര വിചിത്രമായ ആചാരങ്ങൾ ??? ഇവനെ ഒക്കെ ശമ്പളം ഇല്ലാതെ , സല്യൂട്ട് അടിക്കാൻ ആൾ ഇല്ലാതെ, തൊപ്പി ഇല്ലാതെ 6 മാസം വീട്ടില് ഇരുത്താൻ കഴിയുമോ? കുറച്ചൊക്കെ സേന നന്നാകും...' എന്നും പോസ്റ്റിൽ പ്രതിഷേധ സ്വരം ഉയരുന്നുണ്ട്.
'ഇതെന്തോ ഞങ്ങളുടെ കാസറഗോഡ് ഏതോ ഓണം കേറാമൂല പോലെയാണല്ലോ തൊട്ടതിനും പിടിച്ചതിനും കാസറഗോട്ടെക്ക് സ്ഥലം മാറ്റും എന്ന് പറയുമ്പോൾ...', 'നിങ്ങൾക്ക് ചണ്ടി ചവറുകൾ തട്ടാനുള്ള സ്ഥലമാണോ കാസർക്കോട് . മാറി മാറി വരുന്ന സർക്കാറുകൾക്ക് ഒരു ധാരണയുണ്ട് .കണ്ട കള്ളന്മാരായ പൊലീസുകരെ ഇങ്ങ് കാസർക്കോട്ടെക്ക് തട്ടിവിടൽ .ആ മനസ്തിതി മാറ്റണം .സാർ,' എന്നുമൊക്കെ വിമർശനം ഉയരുന്നുണ്ട് ചെന്നിത്തലയുടെ പോസ്റ്റിനു കീഴിൽ.
പാലിയേക്കര ടോൾ വഴി കടക്കാതെ മറ്റൊരു വഴിയിൽ കൂടെ യാത്ര ചെയ്ത കുടുംബത്തോട് ചാലക്കുടി ഡി വൈ എസ് പി മോശമായി പെരുമാറി...
Posted by Ramesh Chennithala on Tuesday, 12 January 2016