മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽനിന്നും ഐ.എസ്.എൽ ആവേശം മൂത്ത് ഗോവയിലേക്ക് ഇന്നലെ രാത്രി പുറപ്പെട്ടത് ഏഴംഗസംഘം. ഇതിൽ അഞ്ചുപേർ കാറിൽയാത്രചെയ്തപ്പോൾ ഷിബിലയും ജംഷാദ് യാത്ര ബൈക്കിലാക്കി. അപകടത്തിന് കാരണം ചാറ്റൽമഴത്തും ബൈക്ക് യാത്ര നിയന്ത്രിക്കാത്തതിനാലെന്ന് പ്രാഥമിക നിഗമനം.

ഐ.എസ്.എൽ കാണാൻ പോയി അപകടത്തിൽമരിച്ച മലപ്പുറത്തുകാരിൽ ഒരാൾ ഹെദരാബാദ് എഫ്.സി താരം റാബീഹിന്റെ പിതൃസഹോദരന്റെ മകൻ
മലപ്പുറം ഒതുകുങ്ങൽ ചെറുകുന്നിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ഷിബിലി (21), ജംഷാദ് (22) എന്നിവരാണ്
കാസർകോട് ഉദുമ പള്ളത്ത്വെച്ച് ഇന്നു പുലർച്ചെ അഞ്ചരയോടെ മരണപ്പെട്ടത്. നാട്ടിൽനിന്നും ഇവർ ഉൾപ്പെടെ ഏഴംഗ സംഘമാണ് ഗോവയിലേക്ക് പുറപ്പെട്ടത്. ഇതിൽ അഞ്ചുപേർ കാറിലായിരുന്നു.

ഷിബിലിയും ജംഷാദുമാണ് ബൈക്കിൽപോയത്. പുലർച്ചെയോടെ റോഡിൽ ചാറ്റൽമഴയുണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് കൂടെ കാറിൽ യാത്രചെയ്ത സുഹൃത്തുക്കൾ നാട്ടിലെ ബബന്ധുക്കളെ അറിയിച്ചത്. സംഭവം അറിഞ്ഞയുടൻ വീട്ടുകാറും വാർഡ് മെമ്പറും ഉൾപ്പെടെയുള്ളവർ വീട്ടീൽ നിന്നും കാസർകോട്ടേക്ക് പുറപ്പെട്ടത്.

യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റിൽ മീൻ കയറ്റിയെത്തിയ മിനിലോറിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു.