- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; കാസർകോട്ട് ഒന്നര വയസുകാരൻ അൻദേവ് മരിച്ചത് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ശ്വാസ തടസ്സത്തെ തുടർന്ന്; വണ്ട് ശ്വാസനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത് പോസ്റ്റുമോർട്ടത്തിൽ
കാസർകോട്: കാസർകോട്ട് വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിൽ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ്(ഒന്നര വയസ്സ്) ആണ് ദാരുണമായി മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാൻ തടസ്സം നേരിടുകയായിരുന്ന കുഞ്ഞ് തളർന്നു വീഴുകകായിയരുന്നു. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് പ്രഥമിക പരിശോധനയിൽ മനസ്സിലായില്ല.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. മറണ കാരണം എന്താണെന്ന് അറിയിൻ വേണ്ടി പാസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.
Next Story