കുവൈറ്റ് സിറ്റി : കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈറ്റ്, ബദർ അൽ സമ കാസറഗോഡ് ഉത്സവ് 2017 ഓണം ഈദ് ആഘോത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വിശിഷ്ടാതിഥികളും പ്രശസ്ത സിനിമ പിന്നണി ഗായകരുമായ അൻവർ സാദാത് , നയന നായർ പ്രശസ്ത ഭരതനാട്യം നർത്തകി ദീപ സന്തോഷ് മംഗളൂർ എന്നിവർ എത്തിച്ചേർന്നു.

രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി പരിപാടികൾ ആരംഭിക്കും, തുടർന്ന് 12 മണിക്ക് പായസ മത്സരം,3 മണിക്ക് സ്ത്രീകൾക്കുള്ള മൈലാഞ്ചി മത്സരം, കെ ഇ എ ബാൻഡിലെ കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.

വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം 5 മണിക്ക് കുവൈറ്റിലെ പ്രമുഘ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ എംബസി പ്രതിനിധി ഉത്ഘാടനം ചെയ്യും , ചടങ്ങിൽ കാസറഗോഡ് ജില്ലയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അബ്ദുൽ ലത്തീഫ് ഉപ്പളയെ ആദരിക്കും.

തുടർന്ന് 6 മണി മുതൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്, ബാഹുബലി ഫെയിം നയന നായർ എന്നിവർ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂർ അവതരിപ്പിക്കുന്ന ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ ഉണ്ടാവുമെന്ന് സംഘാടക സമിതി അറിയിച്ചു.