- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
കാസർകോട് : മാരക ലഹരി മരുന്നായ എംഡിഎംഏ ജില്ലയിലേക്ക് വൻതോതിൽ പ്രവഹിക്കുന്നു. ബംഗളൂരുവിൽ നിന്നും കാസർകോട്ടെത്തിക്കുന്ന ലഹരി മരുന്ന് ജില്ലാ ആസ്ഥാനമായ കാസർകോട്ടും പരിസരപ്രദേശങ്ങളിലും അയൽ ജില്ലകളിൽ എത്തിക്കുന്ന സംഘം വ്യാപകമാകുന്നു. ഗ്രാമിന് 3000 രൂപ വരെ വിലയിട്ടാണ് കാസർകോട്ടെ എംഡിഎംഏ- ക്രിസ്റ്റൽ മേത്ത് കച്ചവടം പൊടിപൊടിക്കുമ്പോൾ തന്നെ ബംഗളൂരുവിൽ നിന്ന് ഗ്രാമിന് 800 രൂപക്ക് ലഭിക്കുന്ന ലഹരി മരുന്ന് അയൽ ജില്ലകളിൽ മൊത്തവിപണനത്തിന് നൽകുന്നത് 1400 രൂപ നിരക്കിലാണ്.
ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ലഹരി മാഫിയ എംഡിഎംഎ കടത്തിവിടുന്നത്. കഞ്ചാവിനേക്കാൾ കൊണ്ടുവരാൻ എളുപ്പമായതിനാൽ തന്നെ പല വിദ്യാർത്ഥികളും ഇതിനെ നിസാരമായാണ് കാണുന്നത്. പൊലീസിന്റെ പരിശോധന ഒഴിവാക്കാൻ കേരളത്തിലേക്കുള്ള നേരിട്ടുള്ള ബസ്സുകൾ ഒഴിവാക്കി ഇത്തരം സംഘങ്ങൾ മംഗലാപുരത്ത് ഇറങ്ങി സ്വകാര്യ വാഹനത്തിലും ലോക്കൽ ബസുകളെയുമാണ് ആശ്രയിക്കുകയാണ് പതിവ്.
ഒരു ഗ്രാം എം ഡി എം കയ്യിൽ വച്ചാൽ ജാമ്യമില്ലാ കേസിൽ പെടുമെന്നുള്ളതിനാൽ 0.90 ഗ്രാമിൽ കുറഞ്ഞ തൂക്കത്തിലുള്ള പാക്കറ്റുകൾ തയ്യാറാക്കിയാണ് ചില്ലറ വിൽപ്പന ജില്ലയിൽ പൊടിപൊടിക്കുന്നത്. ഹാപ്പി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന എംഡിഎംഏ ഗുരുതരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതായാണ് വൈദ്യശാസ്ത്രം പറയുന്നത്. കാസർകോട് ജില്ലയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും, ഇരുണ്ട ഗല്ലികളും, റെയിൽപ്പാളങ്ങളും, കടലോരങ്ങളും, മയക്കുമരുന്നു മാഫിയകളുടെയും ഉപഭോക്താക്കളുടെയും കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
പൊലീസ് പരിശോധനക്ക് മുതിർന്നാൽ ഇത്തരക്കാർ രക്ഷപെടാൻ വേണ്ടിയുള്ള വെപ്രാളത്തിൽ പല അപകടങ്ങൾ സംഭവിക്കുന്നതും പിന്നീട് ഇത് പൊലീസിന് എതിരായി മാറുന്നതും കൊണ്ടും നിയമപാലക്കാർ ഇത്തരം സാഹസങ്ങൾ ഒഴിവാക്കാറാണ് പതിവ്. കാസർകോട് പൊലീസ് സബ്ബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 2020-ൽ മാത്രം 192 കിലോ ലഹരി മരുന്നാണ് പിടികൂടിയത്. ഇതിൽ കഞ്ചാവ്, ഹാഷിഷ്, എംഡിഎംഏ, ചരസ് എന്നിവയും ഉൾപ്പെടും. പി. ബാലകൃഷ്ണൻ നായർ കാസർകോട് ഡിവൈഎസ്‌പിയായി ചുമതല വഹിച്ച കാലയളവിലാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടിയത്. നിലവിലെ കണ്ണൂർ ഡിവൈഎസ്‌പിയായ പി. ബാലകൃഷ്ണൻ നായരുടെ ഇടപെടലിലൂടെ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ സാധിച്ചിരുന്നെങ്കിലും ഒന്നു പോകുന്നത് മറ്റൊന്നിന് വളം എന്ന രീതിയിലാണ് പുതിയ സംഘങ്ങൾ ഉയർന്നുവരുന്നത്. കൗമാരപ്രായക്കാർ വരെ മയക്കുമരുന്നിന്റെ അടിമകളായ ജില്ലാ ആസ്ഥാനത്ത് ഇതു മൂലമുണ്ടായ സാമൂഹ്യ പ്രശ്‌നങ്ങൾ ചെറുതല്ല.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളിൽ ചികിൽസയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരിൽ ഭൂരിഭാഗവും 17 മുതൽ വയസ്സുവരെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ മകൻ സ്വന്തം മാതാവിനെ ഗർഭിണിയാക്കിയ നടുക്കുന്ന സംഭവം വരെ കാസർകോട്ടുണ്ടായിട്ടുണ്ട്. മാതാവിന് മയങ്ങാനുള്ള മരുന്ന് ഉയർന്ന തോതിൽ നൽകിയാണ് പുത്രൻ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇവർ ഗർഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഭർത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗർഭിണിയായ സംഭവത്തിൽ മകൻ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗർഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവിൽ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാൽസംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്. സമാന രീതിയിൽ തന്നയാണ് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന് പ്രദേശത്തെ ഒരു 'അമ്മ' മകന്റെ ലൈംഗിക അതിക്രമം അതിരുവിട്ടപ്പോൾ പരാതിയുമായി പൊലീസിനെ സമീപിച്ചത് .
കൗമാരപ്രായത്തിലുള്ള ആൺകുട്ടികൾ ലഹരി മരുന്ന് വാങ്ങാൻ കണ്ടെത്തുന്ന വഴികളും ഞെട്ടിപ്പിക്കുന്നതാണ്. ആൺകുട്ടികളിൽ ലൈംഗിക സുഖം കണ്ടത്തുന്ന സമ്പന്നരെ വലയിലാക്കി പോക്‌സോ കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം സമ്പാദിക്കുന്നത്. പോക്‌സോ കേസ്സിൽ കുടുങ്ങിയാലുള്ള മാനക്കേടും നൂലാമാലകളും ഭയന്ന് പലരും ഭീമമായ പണം നൽകുകയാണ് പതിവ്.
പണം തട്ടിയെടുക്കാൻ മനഃപൂർവം പോക്‌സോ കേസുകൾ ഉണ്ടാക്കി പൊതു വ്യക്തിത്വങ്ങളെ ദുരുപയോഗം ചെയ്യുന്നതും ലഹരി മാഫിയ സംഘങ്ങളിൽ പെട്ട കൗമാരപ്രായക്കാരായ ആൺകുട്ടികളാണ്. ലഹരി മാഫിയകൾക്കെതിരെ വന്മതിലയി മാറേണ്ട മത സാംസ്‌കാരിക കേന്ദ്രങ്ങൾ ലഹരി മാഫിയകൾക്കെതിരെ ഇവിടെ നിഷ്‌ക്രിയർ എന്നുള്ളതും ഏറെ ഗൗരവകരമായ വസ്തുതയാണ് . പല മത സ്ഥാപനങ്ങളുടെയും കമ്മിറ്റികളിൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ സാംസ്‌കാരിക അപചയങ്ങളും ഇത്തരം ലഹരി വിരുദ്ധ പോരാട്ടത്തിൽ നിന്നും ഇവരെ മാറ്റിനിർത്തുകയാണ്.