- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നെത്തുന്ന ഹിന്ദുക്കൾക്ക് കാശ്മീരിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്നു; ബർമയിൽനിന്നെത്തുന്ന അഭയാർഥികളുടെ എണ്ണവും കൂടുന്നു; കാശ്മീർ തെരുവുകളിൽ വീണ്ടും പ്രതിഷേധം പുകയുന്നു
ജമ്മുകാശ്മീരിലെ അഭയാർഥി തർക്കം സംസ്ഥാനത്തിന്റെ സ്വൈരജീവിതത്തിന് തന്നെ ഭീഷണിയായി മാറുകയാണെന്ന് റിപ്പോർട്ട്. വിഭജന കാലത്ത് പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നെത്തിയവർക്ക് ഐഡന്റിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാശ്മീരിൽ വീണ്ടും സംഘർഷത്തിന് വഴിയൊരുക്കിയിട്ടുള്ളത്.. ബർമയിൽനിന്നുള്ള റോഹിങ്യ മുസ്ലീങ്ങളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് മറുഭാഗവും തർക്കങ്ങളുയർത്തുന്നു. പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നുള്ള അഭയാർഥികളിലേറെയും ഹിന്ദുക്കളാണ്. വിഭജനകാലത്ത് ഇന്ത്യയിലെത്തിയ ഇവർ ഇപ്പോഴും അഭയാർഥികളായാണ് പരിഗണിക്കപ്പെട്ടിരുന്നത്. അവർക്ക് ഇന്ത്യൻ പൗരന്മാരെപ്പോലെ സൈന്യത്തിലും മറ്റും ജോലി നേടാൻ സഹായിക്കുന്നതിനാണ് ഐഡന്റിറ്റി സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നയീം അക്തർ പറഞ്ഞു. എന്നാൽ, കാശ്മീരിലെ ജനസംഖ്യയുടെ സ്വഭാവം മാറ്റുന്നതിനുള്ള ശ്രമമാണ് പിഡിപി-ബിജെപി മുന്നണി സർക്കാരിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പി.ഡി.പിയും ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമ
ജമ്മുകാശ്മീരിലെ അഭയാർഥി തർക്കം സംസ്ഥാനത്തിന്റെ സ്വൈരജീവിതത്തിന് തന്നെ ഭീഷണിയായി മാറുകയാണെന്ന് റിപ്പോർട്ട്. വിഭജന കാലത്ത് പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നെത്തിയവർക്ക് ഐഡന്റിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാശ്മീരിൽ വീണ്ടും സംഘർഷത്തിന് വഴിയൊരുക്കിയിട്ടുള്ളത്.. ബർമയിൽനിന്നുള്ള റോഹിങ്യ മുസ്ലീങ്ങളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് മറുഭാഗവും തർക്കങ്ങളുയർത്തുന്നു.
പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നുള്ള അഭയാർഥികളിലേറെയും ഹിന്ദുക്കളാണ്. വിഭജനകാലത്ത് ഇന്ത്യയിലെത്തിയ ഇവർ ഇപ്പോഴും അഭയാർഥികളായാണ് പരിഗണിക്കപ്പെട്ടിരുന്നത്. അവർക്ക് ഇന്ത്യൻ പൗരന്മാരെപ്പോലെ സൈന്യത്തിലും മറ്റും ജോലി നേടാൻ സഹായിക്കുന്നതിനാണ് ഐഡന്റിറ്റി സർട്ടിഫിക്കറ്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നയീം അക്തർ പറഞ്ഞു. എന്നാൽ, കാശ്മീരിലെ ജനസംഖ്യയുടെ സ്വഭാവം മാറ്റുന്നതിനുള്ള ശ്രമമാണ് പിഡിപി-ബിജെപി മുന്നണി സർക്കാരിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പി.ഡി.പിയും ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണ് ഈ ഐഡന്റിറ്റി സർട്ടിഫിക്കറ്റുകളെന്ന് പ്രതിപക്ഷവും വിഘടന വാദികളും ആരോപിക്കുന്നു. പടിഞ്ഞാറൻ പാക്കിസ്ഥാൻ അഭയാർഥികൾക്ക് തിരിച്ചറിയൽ രേഖ നൽകുന്നതിനിരെ പലേടത്തും അക്രമാസക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. സോപ്പോറിൽ പ്രതിഷേധക്കാരെ തുരത്താൻ പൊലീസിന് കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തേണ്ടിവന്നു.
ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് ചെയർമാൻ യാസിൻ മാലിക്കിനെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ കസ്റ്റഡിയിലെടുത്തു. ഹുറിയത്ത് നേതാവ് മിർവെയ്‌സ് ഉമർ ഫറൂഖിന്റെ നേതൃത്വത്തിൽ പഴയ ശ്രീനഗർ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അഭയാർഥികൾക്ക് കാശ്മീരിൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകുന്നതിനും അവർക്ക് വസ്തുക്കൾ വാങ്ങാനുള്ള അവകാശം നൽകുന്നതിനുമുള്ള ആദ്യപടിയാണിതെന്ന് നാഷണൽ കോൺഫറൻസ് ആരോപിച്ചു. ഇതിനായി നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് സർക്കാരെന്നും നാഷണൽ കോൺഫറൻസ് വക്താവ് ജുനൈദ് അസീം മാട്ടു പറഞ്ഞു.
എന്നാൽ, റോംഹിങ്യ മുസ്ലിം അഭയാർഥികളുടെ എണ്ണം പെരുകുന്നതാണ് ഇതിനെക്കാൾ ഗൗരവത്തോടെ കാണേണ്ടതെന്ന് ബിജെപി നേതാക്കൾ പയുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ദേശസുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ് ഈ അയാർഥി പ്രശ്‌നമെന്നും ബിജെപി വാദിക്കുന്നു.



