ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ഷോപ്പിയൻ, പുൽവാമ എന്ന് ഇവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. നാലു സൈനികർക്കും സംഭവത്തിൽ പരിക്കേറ്റുണ്ട്.ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാൻ ടൗണിലെ മുസ്ലിം പള്ളിയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്.

ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സൈന്യം വധിക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് നാലു സൈനികർക്ക് പരിക്കേറ്റത്.രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത് ഇന്ന് പുലർച്ചെ പുൽവാമയിലെ ട്രാൽ ഏരിയയിലാണ്. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ വധിക്കുകയും മൂന്നു പേരെ പിടികൂടുകയും ചെയ്തു.