ജമ്മു: മതവികാരം വ്രണപ്പെടുത്തിയതിന് ജമ്മു-കശ്മീരിലെ മുതിർന്ന ബിജെപി നേതാവും മുൻ എം.എൽ.സിയുമായ വിക്രം രന്ധാവക്കെതിരെ കേസെടുത്തു.

ട്വന്റി20 ലോകകപ്പിൽ പാക് വിജയം ആഘോഷിച്ച സംഭവവുമായി ബന്ധപ്പെട്ട് രന്ധാവ പുറത്തുവിട്ട പ്രകോപനപരമായ വിഡിയോക്കെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. മതസ്പർധ പരത്തുന്നതിനെതിരായ ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ 295-എ, 505 (2) വകുപ്പുകൾ പ്രകാരമാണ് കേസ്.

ബിജെപി അച്ചടക്ക സമിതിയും രന്ധാവയോട് വിശദീകരണം തേടിയിട്ടുണ്ട്.