- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിഞ്ഞു കഴിയുന്ന അച്ഛന്റേയും അമ്മയുടേയും മകൾ; ട്യൂഷൻ ക്ലാസ് കഴിഞ്ഞ് കൂട്ടാൻ ആളുവരുന്നത് കാത്ത് നിൽക്കുമ്പോൾ മിഠായിയുമായി അപ്പൂപ്പൻ എത്തി; ഗൾഫിൽ നിന്നുള്ള ചോക്ലേറ്റ് കൊടുത്ത് പീഡനം; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും; പേടിച്ചു വിരണ്ട് അമ്മയക്ക്ക് അടുത്തെത്തിയ കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ; മുഖത്തലയിലെ കാസിംകുഞ്ഞിന് 91-ാം വയസിൽ പിടിവീണപ്പോൾ
കൊല്ലം: എട്ടുവയസ്സുകാരിയെ 93 കാരൻ പീഡനം നടത്തിയത് മധുര പലഹാരങ്ങൾ നൽകി പ്രലോഭിപ്പിച്ച്. ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടുകാർ വരുന്നതും കാത്ത് നിന്ന കുട്ടിയെ തഞ്ചത്തിൽ പ്രലോഭിപ്പിച്ചാണ് വീട്ടിനുള്ളിൽ കൊണ്ടു പോയി പീഡിപ്പിച്ചതെന്ന് പൊലീസ്. മുഖത്തല കിഴവൂർ കുന്നുവിളവീട്ടിൽ കാസിംകുഞ്ഞാണ്(91) പീഡനം നടത്തിയത്.
ഉച്ചവരെയുള്ള ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷമാണ് സ്പെഷ്യൽ ട്യൂഷന് പോയിക്കൊണ്ടിരുന്നത്. ട്യൂഷൻ കഴിയുമ്പോൾ ബന്ധുക്കൾ എത്തിയാണ് തിരികെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്. സംഭവം നടന്ന ദിവസം വീട്ടിൽ നിന്നും വിളിക്കാൻ ബന്ധുക്കൾ വരാൻ വൈകി. ഈ സമയം കുട്ടി ഒറ്റക്ക് റോഡിൽ നിൽക്കുകയായിരുന്നു. ഇത് കണ്ട കാസിംകുഞ്ഞ് കുട്ടിയെ ഗൾഫിൽ നിന്നും കൊണ്ടു വന്ന ചോക്കളേറ്റും മിഠായിയും തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. വീട്ടിനുള്ളിൽ കടന്ന കുട്ടിയെ മധുരപലഹാരങ്ങൽ നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഈ വിവരം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞു വിടുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി ഏറെ തളർന്നു. സംഭവിച്ച കാര്യങ്ങൾ മനസ്സിൽ വലിയ മുറിപ്പാടുണ്ടാക്കി. കുട്ടി ശാരിരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മാതാവ് വിവരങ്ങൽ തിരക്കിയപ്പോൾ ഉണ്ടായ കാര്യങ്ങൾ എല്ലാം പറയുകയായിരുന്നു. തുടർന്ന് മാതാവ് ഡോക്ടർമാരെയും ചൈൽഡ്ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു.
അവരുടെ നിർദ്ദേശ പ്രകാരം കൊട്ടിയം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.
പെൺകുട്ടിയുടെ മാതാപിതാക്കൾ കുടുംബ പ്രശ്നങ്ങളെ ചൊല്ലി പിരിഞ്ഞ് താമസിക്കുകയാണ്. പിതാവ് കൊല്ലത്തും മാതാവ് എറണാകുളത്തുമാണ്. ഏറെ നാളായി കുട്ടി മാതാവിനൊപ്പമായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് പിതാവിന്റെ അടുത്തെത്തിയ കുട്ടിയെ തിരികെ മാതാവിനടുത്തേക്ക് വിട്ടില്ല. ഒരു സ്‌ക്കൂളിൽ അഡ്‌മിഷൻ എടുക്കുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടി പീഡനത്തിനിരയായത്. പീഡന ശേഷം മാനസിക സംഘർഷത്തിലായ കുട്ടി മാതാവിനടുത്തേക്ക് പോകണമെന്ന് വാശി പിടിച്ചതോടെയാണ് പിതാവ് തിരികെ എറണാകുളത്തുകൊണ്ടു വിട്ടത്. മാതാവിനടുത്തെത്തിയ കുട്ടി എല്ലാം തുറന്നു പറഞ്ഞതോടെയാണ് പീഡന വിവരം പുറം ലോകമറിഞ്ഞത്.
ചികിത്സ നടത്തിയ ഡോക്ടർമാരും ചൈൽഡ്ലൈൻ പ്രവർത്തകരും കുട്ടിക്ക് പ്രത്യക കൗൺസിലിങ് നടത്തി. പ്രതി മുൻപും ഇത്തരത്തിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമായതിന് ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.