പള്ളിക്കര: കാസ്‌ക് കല്ലിങ്കാൽ പള്ളിക്കരയിലെ എംഎം ഫ്‌ളഡ്ലൈറ്റ് സ്റ്റേഡിയത്തിലൊരുക്കുന്ന അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ലീഗിൽ ചൊവ്വാഴ്‌ച്ച നടന്ന മത്സരത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശിഹാബ് തങ്ങൾ മംഗല്യനിധി ഗൾഫ് കോർഡിനേറ്ററും, കാഞ്ഞങ്ങാട്ടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യവും, കാഞ്ഞങ്ങാട്ടുകാർ സ്നേഹത്തോടെ സികെആർ എന്നവിളിക്കുന്ന സികെ റഹ്മത്തുള്ള കളിക്കാരുമായി പരിചയപെടുന്നു. ബിഗ്ഗെൻസ് മൊഗ്രാലും (സബാൻ കോട്ടക്കൽ ) ഹിറ്റാച്ചി തൃക്കരിപ്പൂരും മാറ്റുരച്ച രണ്ടാം റൗണ്ട് മത്സരത്തിലാണ് കാസ്‌ക് ധമാക്കാ ' 18 വേദിയിൽ നിറശോഭ പരത്തി കളിക്കാരുമായി പരിചയപെടാൻ സികെആർ എത്തിയത്.