- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ കച്ചവടം കേരളത്തിൽ മാത്രമാണ്; ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല'; ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ ദയനീയ പരാജയത്തെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരി
തിരുവനന്തപുരം: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സിപിഎമ്മിനേറ്റ ദയനീയ പരാജയത്തെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരിയും. കാൽനൂറ്റാണ്ട് കാലം തുടർച്ചയായി ത്രിപുര ഭരിച്ച സിപിഎമ്മിനെ സംബന്ധിച്ച് ബിജെപിയോടേറ്റ തോൽവി അപ്രതീക്ഷിതമായിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു നാളിതുവരെ ഇളകാത്ത ചെങ്കോട്ടയെന്ന അറിയപ്പെട്ടിരുന്ന ത്രിപുരയിലെ പരാജയം. ഇതിനെയാണ് കസ്തൂരി കടമെടുത്ത ട്വീറ്റ് കൊണ്ട് പരിഹസിച്ചത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ അവസ്ഥ- 'ഞങ്ങളുടെ കച്ചവടം കേരളത്തിൽ മാത്രമാണ്. ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല- കസ്തൂരി ട്വിറ്ററിൽ കുറിച്ചു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനാവാത്ത ബിജെപി 2018 ൽ 35 സീറ്റുകൾ പിടിച്ചെടുത്താണ് ഭരണം നേടിയത്. ബിജെപി.യുടെ സഖ്യകക്ഷിയായ ഐ.ടി.എഫ്.ടിക്ക് എട്ട് സീറ്റുണ്ട്. ചരിത്രപ്രാധാന്യമുള്ള ഈ തോൽവിയെ തുടർന്ന് പാർട്ടിയെയും നേതാക്കളെയും പരിഹസിച്ച് നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യങ്ങളിൽ
തിരുവനന്തപുരം: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സിപിഎമ്മിനേറ്റ ദയനീയ പരാജയത്തെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരിയും.
കാൽനൂറ്റാണ്ട് കാലം തുടർച്ചയായി ത്രിപുര ഭരിച്ച സിപിഎമ്മിനെ സംബന്ധിച്ച് ബിജെപിയോടേറ്റ തോൽവി അപ്രതീക്ഷിതമായിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു നാളിതുവരെ ഇളകാത്ത ചെങ്കോട്ടയെന്ന അറിയപ്പെട്ടിരുന്ന ത്രിപുരയിലെ പരാജയം. ഇതിനെയാണ് കസ്തൂരി കടമെടുത്ത ട്വീറ്റ് കൊണ്ട് പരിഹസിച്ചത്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ അവസ്ഥ- 'ഞങ്ങളുടെ കച്ചവടം കേരളത്തിൽ മാത്രമാണ്. ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല- കസ്തൂരി ട്വിറ്ററിൽ കുറിച്ചു.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനാവാത്ത ബിജെപി 2018 ൽ 35 സീറ്റുകൾ പിടിച്ചെടുത്താണ് ഭരണം നേടിയത്. ബിജെപി.യുടെ സഖ്യകക്ഷിയായ ഐ.ടി.എഫ്.ടിക്ക് എട്ട് സീറ്റുണ്ട്. ചരിത്രപ്രാധാന്യമുള്ള ഈ തോൽവിയെ തുടർന്ന് പാർട്ടിയെയും നേതാക്കളെയും പരിഹസിച്ച് നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ഇപ്പോൾ കസ്തൂരിയും ആവർത്തിച്ചിരിക്കുന്നത്.