- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയ്റ്റ് ഇന്ത്യ സന്ദർശിക്കാൻ തുണി എടുത്ത ചെലവ് മാത്രം 35 ലക്ഷം രൂപ; ഏഴ് ദിവസം ഏഴു തരം ഫാഷൻ ധരിച്ച് വില്യമിനെ നിഷ്പ്രഭമാക്കി രാജകുമാരി
കഴിഞ്ഞ വീക്കെൻഡിൽ വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും മുംബൈയിൽ ലാൻഡ് ചെയ്തപ്പോൾ ലോകം ഉറ്റ് നോക്കിയിരുന്നത് കേയ്റ്റിന്റെ വലിയ സ്യൂട്ട് കേസായിരുന്നു. അതിൽ എന്തൊക്കെയാണുണ്ടാവുകയെന്നായിരുന്നു നിരവധി മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിരുന്നത്. ഓരോ സന്ദർഭത്തിനുമനുസരിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് തിളങ്ങുന്ന പതിവ് കേയ്റ്റ് ഈ സന്ദർശനത്തിലും മുടക്കിയില്ല. ഇന്ത്യ- ഭൂട്ടാൻ സന്ദർശനത്തിന് തുണി എടുക്കാൻ വേണ്ടി മാത്രം കേയ്റ്റ് 35 ലക്ഷം പൗണ്ട് ചെലവാക്കിയെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തെ സന്ദർശനത്തിനിടയിൽ ഏഴു തരം ഫാഷൻ വസ്ത്രങ്ങൾ ധരിച്ചാണ് കേയ്റ്റ് വില്യമിനെ നിഷ്പ്രഭനാക്കിയത്. ആറ് പൗണ്ട് വില വരുന്ന ഇയർ റിംഗുകൾ മുതൽ 3 ലക്ഷം രൂപ വില വരുന്ന ജെന്നി പാക്ക്ഹാം ഗൗൺ വരെ ഈ സന്ദർശനത്തിനിടയിൽ കേയ്റ്റ് ധരിച്ച് ലോകത്തിന്റെ കൈയടി നേടിയിരുന്നു. ഹൈ സ്ട്രീറ്റിൽ നിന്ന് ലഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ മുതൽ പ്രാദേശിക വിപണികളിൽ നിന്ന് വാങ്ങുന്ന വസ്ത്രങ്ങൾ വരെ ഇതിനിടയിൽ അവർ ധരിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ ആടയാഭരണങ്ങൾക്ക് വേണ്ടി മ
കഴിഞ്ഞ വീക്കെൻഡിൽ വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും മുംബൈയിൽ ലാൻഡ് ചെയ്തപ്പോൾ ലോകം ഉറ്റ് നോക്കിയിരുന്നത് കേയ്റ്റിന്റെ വലിയ സ്യൂട്ട് കേസായിരുന്നു. അതിൽ എന്തൊക്കെയാണുണ്ടാവുകയെന്നായിരുന്നു നിരവധി മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിരുന്നത്. ഓരോ സന്ദർഭത്തിനുമനുസരിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് തിളങ്ങുന്ന പതിവ് കേയ്റ്റ് ഈ സന്ദർശനത്തിലും മുടക്കിയില്ല. ഇന്ത്യ- ഭൂട്ടാൻ സന്ദർശനത്തിന് തുണി എടുക്കാൻ വേണ്ടി മാത്രം കേയ്റ്റ് 35 ലക്ഷം പൗണ്ട് ചെലവാക്കിയെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തെ സന്ദർശനത്തിനിടയിൽ ഏഴു തരം ഫാഷൻ വസ്ത്രങ്ങൾ ധരിച്ചാണ് കേയ്റ്റ് വില്യമിനെ നിഷ്പ്രഭനാക്കിയത്. ആറ് പൗണ്ട് വില വരുന്ന ഇയർ റിംഗുകൾ മുതൽ 3 ലക്ഷം രൂപ വില വരുന്ന ജെന്നി പാക്ക്ഹാം ഗൗൺ വരെ ഈ സന്ദർശനത്തിനിടയിൽ കേയ്റ്റ് ധരിച്ച് ലോകത്തിന്റെ കൈയടി നേടിയിരുന്നു. ഹൈ സ്ട്രീറ്റിൽ നിന്ന് ലഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ മുതൽ പ്രാദേശിക വിപണികളിൽ നിന്ന് വാങ്ങുന്ന വസ്ത്രങ്ങൾ വരെ ഇതിനിടയിൽ അവർ ധരിച്ചിരുന്നു.
കൃത്യമായി പറഞ്ഞാൽ ആടയാഭരണങ്ങൾക്ക് വേണ്ടി മാത്രം അവർ 34,73,200 രൂപയാണ് ഈ സന്ദർശനത്തിനിടെ ചെലവാക്കിയിരിക്കുന്നത്. ഇതിൽ അനുപമായ ഡിസൈനർ ഗൗണുകളും 40,000 രൂപ വില വരുന്ന ഷൂകൾ, 3,90,000 രൂപ വില വരുന്ന ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ പ്രാദേശിക വിപണികളിൽ നിന്നും ചില സാധനങ്ങൾ വാങ്ങി ധരിക്കാനും കേയ്റ്റ് ഇതിനിടെ സമയം കണ്ടെത്തിയിരുന്നു. നേരത്തെ പറഞ്ഞ ആറ് പൗണ്ട് വില വരുന്ന ഇയർ റിംഗുകൾ ഇത്തരത്തിലുള്ള ഒന്നാണ്. 3,90,000 രൂപ വില വരുന്ന അമെതിസ്റ്റ് ഇയർ റിംഗുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും വിലയുള്ളത്. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കികി മാക്ഡൊണൗഗ് ജൂവലറിയിൽ നിന്നാണിത് വാങ്ങിയത്. ഇതിന് പുറമെ ടോപ്ഷോപ്പിൽ നിന്നുള്ള 7500 രൂപ വില വരുന്ന സ്മോക്ക് ഡ്രസും കേയ്റ്റ് ധരിച്ചിരുന്നു. അലെക്സാണ്ടർ മാക് ക്യൂൻ, പ്രാദ, ജെന്നി പാക്ക്ഹാം, ടെംപർലെ ലണ്ടൻ എന്നിവരടക്കമുള്ള നിരവധി ഡിസൈനർമാർ ഈ സന്ദർശനത്തിനായി കേയ്റ്റിന് ഡിസൈനർമാരായി വർത്തിച്ചിരുന്നു.സന്ദർശനത്തിനിടെ ഓരോ ദിവസവും കേയ്റ്റ് ധരിച്ച വസ്ത്രങ്ങളാണ് താഴെ വിവരിക്കുന്നത്.
ഒന്നാം ദിവസം
2008ലെ മുംബൈ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്ന ഒന്നാം ദിവസത്തെ ചടങ്ങിൽ കേയ്റ്റ് ധരിച്ചിരുന്നത് അലക്സാണ്ടർ മാക് ക്യൂൻ സ്‌കർട്ടാണ്. ഇതിന് യോജിക്കുന്ന പെപ്ലം ബ്ലൗസും അവർ ധരിച്ചിരുന്നു. ഇതിന് 1,30,000 രൂപയാണ് വില. ഇതിനൊപ്പം 1,49,500 രൂപ വില വരുന്ന ടെംപിൾ ഓഫ് ഹെവൻ ഇയർറിംഗുകളും ധരിച്ചിരുന്നു. ഇതിന് പുറമെ 17,500 രൂപ വില വരുന്ന ബെന്നെറ്റ് കോർട്ട്സും 16500 രൂപ വരുന്ന റസൽ ആൻഡ് ബ്രോംലെ ക്ലച്ചും ധരിച്ചിരുന്നു. മുംബൈയിലെ ഓവൽ മൈതാനിൽ ക്രിക്കറ്റ് മാച്ച് കാണാൻ പോയപ്പോൾ കേയ്റ്റ് തിളങ്ങിയത് മുംബൈയിൽ ജനിച്ച അനിത ഡോൻഗ്രെ ഡിസൈൻ ചെയ്ത 14000 രൂപ വില വരുന്ന വസ്ത്രമാണ്. ഇതിനൊപ്പം 800 രൂപ വിലയുള്ള ഇയർറിംഗുകളും 4500 രൂപയുടെ മൺസൂൺ വെഡ്ജുകളും അവർ അണിഞ്ഞിരുന്നു. താജ് പാലസ് ഹോട്ടലിൽ വച്ച് നടന്ന ബോളിവുഡ് ഗലയിൽ കേയ്റ്റ് ധരിച്ചത് തന്റെ ഇഷ്ടപ്പെട്ട ഡിസൈനറായ ജെന്നി പാക്ഹാം ഡിസൈൻ ചെയ്ത നേവി ബ്ലൂ വസ്ത്രമാണ്. ഇതിനാണ് 350,000 രൂപ വില വരുന്നത്. ഇതിനൊപ്പം ഇതേ കളറിലുള്ള 2,73,000 രൂപ വിലയുള്ള ആംരാപ്ലി ഇയർറിംഗുകളും ധരിച്ചു.
രണ്ടാം ദിവസം
മുംബൈയിലെ യുവസംരംഭകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേയ്റ്റ് ധരിച്ചത 1,76,000 രൂപ വിലയുള്ള ക്രീം എമില വിക്ക്സ്റ്റെഡ് ഡ്രസാണ്. ഇതിന് വലിയ കീശകളുമുണ്ട്. ഇതിനൊപ്പം 4,2,500 രൂപ വിലയുള്ള റുപെർട്ട് സാൻഡേർസൻ കാലിസ് ഹീൽസും 49,500 രൂപ വിലയുള്ള സ്യൂഡ് ക്ലച്ചും ധരിച്ചിരുന്നു. രാജ്ഞിയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഗാർഡൻ പാർട്ടിയിൽ കേയ്റ്റ് തിളങ്ങിയത് 2,99,000 രൂപ വിലയുള്ള മോണോക്രോം ടോപ്പ്, അതിന് യോജിച്ച സ്‌കർട്ട് എന്നിവ ധരിച്ചാണ്.ഇതിനൊപ്പം 59,000 രൂപയുടെ ജിയാാൻവിറ്റോ റോസി സ്യൂഡ് സാൻഡലുകളും 94,000 രൂപയുടെ പ്രാദ ക്ലച്ചും ധരിച്ചു.
മൂന്നാം ദിവസം
മുംബൈ തെരുവിലെ കുട്ടികളെ കാണുമ്പോൾ കേയ്റ്റ് ധരിച്ചത് വെറും 5,000 രൂപ വില വരുന്ന മാക്സി ഡ്രസാണ്. ആസാമിൽ പോയി അവിടുത്തെ മുഖ്യമന്ത്രിയെ കാണുമ്പോൾ ധരിച്ചത് 75,000 രൂപ വിലയുള്ള ഗ്രീൻ ടെംപർലെ ലണ്ടൻ ഗൗണാണ്. ഇതിനൊപ്പം 2,00,000 രൂപ വിലയുള്ള കികി മാക് ഡൊണൗഗ് ഇയർറിംഗുകളും കേയ്റ്റ് അണിഞ്ഞിരുന്നു. ഇതിനൊപ്പം 8000 രൂപ വില വരുന്ന എൽകെ ബെന്നെറ്റ് നതാലി സ്ട്രാ ക്ലച്ച് ബാഗും തന്റെ പ്രിയപ്പെട്ട റുപർട്ട് സാൻഡേർസൻ നൂഡ് ഹീലുകളും അവർ അണിഞ്ഞിരുന്നു. ആസാമിലെ കാസിരംഗയിൽ പുതുവർഷം ആഘോഷത്തിന് പോയപ്പോൾ 805 പൗണ്ട് വിലയുള്ള പ്രിന്റഡ് സിൽക്ക്-ഷിഫോൻ മാക്സിയും 8000 രൂപ വിലയുള്ള പിഡ് എ ടെറെ ഇംപീരിയ വെഡ്ജസുമാണവർ ധരിച്ചത്.
നാലാം ദിവസം
കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാൻ പോയപ്പോൾ കേയ്റ്റ് ധരിച്ചത് 2999 രൂപ വിലയുള്ള സാറ ട്രൗസേർസും ലൂസ് ഫിറ്റിങ് പോൾക്ക ഡോട്ട് ബ്ലൗസുമായിരുന്നു. 9000 രൂപ വിലയുള്ള ബോട്ട് ഷൂസും 135 പൗണ്ട് വിലയുള്ള റേബാൻ വേഫെറർ ഷേഡ്സും അവർ ധരിച്ചിരുന്നു. മൃഗങ്ങളെ പരിപാലിക്കുന്നതിനായി ആസാമിലുള്ള വൈൽഡ്ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കോൺസർവേഷൻ സെന്ററിൽ പോയപ്പോൾ കേയ്റ്റ് ധരിച്ചത് 7500 രൂപ വിലയുള്ള എംബ്രോയ്ഡ്റെഡ് സ്മോക്ക് ഡ്രസാണ്.
അഞ്ചാം ദിവസം
ഭൂട്ടാനിലെത്തിയപ്പോൾ കസ്റ്റം -മെയ്ഡ് എമിലിയ വിക്ക്സ്റ്റെഡ് കോട്ട് ഡ്രസാണ് ധരിച്ചത്. ബട്ടർ യെല്ലോയിലുള്ള ഈ വസ്ത്രം 2012ൽ അവർ എഡിൻബർഗിൽ വച്ച് ധരിച്ചിരുന്നു. അമ്പെയ്ത്ത് പരിശീലിക്കുമ്പോൾ 1,06,000 രൂപ വിലയുള്ള ഭൂട്ടാനീസ് സ്‌കർട്ടായിരുന്നു കേയ്റ്റിന്റെ വേഷം. ഭൂട്ടാനിലെ രാജാവിനും രാജ്ഞിക്കുമൊപ്പം ഡിന്നർ കഴിക്കുമ്പോൾ 1100 പൗണ്ട് വില വരുന്ന ടോറി ബുർച്ച് ടുല്ലെ ഗൗണാണ് ധരിച്ചത്.
ആറാം ദിവസം
ഭൂട്ടാനിലെ പ്രശസ്തമായ ടൈഗർ നെസ്റ്റ് മൊണാസ്ട്രിയിലേക്ക് ട്രക്കിംഗിന് പോയപ്പോൾ കേയ്റ്റ് ധരിച്ചത് പെനെലോപ് ചിൽവേർസും റൈഡിങ് ബൂട്ടുകളുമാണ്. ഇതിനൊപ്പം റിയലി വൈൽഡ് കമ്പനിയുടെ ലെതർ വെയിസ്റ്റ് കോട്ടും അവർ ധരിച്ചുു. ഇതിന് 49500 രൂപയാണ് വില. 8900 രൂപ വിലയുള്ള ക്ലാസിക് ലിനൻ ബ്ലൗസും കേയ്റ്റ് ധരിച്ചിരുന്നു.
ഏഴാം ദിവസം
ഭൂട്ടാനിൽ നിന്നും ആഗ്രയിലെത്തിയപ്പോൾ കേയ്റ്റ് ധരിച്ചത് അലക്സാണ്ടർ മാക് ക്യൂൻ ടോപ്പും സ്‌കർട്ടുമാണ്. ഇതിന് 1,50,000 രൂപയാണ് വില. എന്നാൽ താജ്മഹലിനുള്ളിലേക്ക് കയറിയപ്പോൾ കേയ്റ്റ് ധരിച്ചത് നയീം ഖാൻ റിസോർട്ട് ഡ്രസാണ് ധരിച്ചത്. ഇതിന് 2,20,000 രൂപ വില വരും.