- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളണ്ടിൽ കേയ്റ്റ് തരംഗം വീശി അടിക്കുന്നു; എവിടെ ചെന്നാലും കേയ്റ്റിനെ കാണാൻ ആയിരങ്ങൾ; വില്യമിനെയും മക്കളെയും ആർക്കും വേണ്ട; നിറപുഞ്ചിരിയോടെ രാജകുമാരി
പോളണ്ട് സന്ദർശനത്തിനെത്തിയ കേയ്റ്റ് രാജകുമാരി രണ്ടാം ദിവസവും താരമായി വിലസുകയാണെന്ന് റിപ്പോർട്ട്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പോളണ്ടിൽ കേയ്റ്റ് തരം വീശി അടിക്കുകയാണ്. എവിടെ ചെന്നാലും കേയ്റ്റിനെ കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടുന്നത്. ഇവർക്കൊപ്പമുള്ള വില്യം രാജകുമാരനെയും മക്കളായ ജോർജിനെയും ചാർലറ്റിനെയും കാണാൻ ആർക്കും വലിയ താൽപര്യമൊന്നുമില്ലത്രെ. തന്നെ കാണാനെത്തുന്ന ഏവർക്കും നിറപുഞ്ചിരിയേകാനും രാജകുമാരി മടിക്കുന്നില്ല. ഗ്ഡാൻസ്‌കിലെ മാർക്കറ്റ് പ്ലേസിൽ ആയിരങ്ങളാണ് കേയ്റ്റിനെ കാണാനെത്തിയിരുന്നത്. പോളണ്ടിലും ജർമനിയും നടത്തുന്ന അഞ്ച് ദിവസത്തെ സന്ദർശനം നടത്തുന്നതിന്റെ ആദ്യപടിയായിട്ടാണ് രാജകുടുംബം പോളണ്ടിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ഇവർ വാർസായിൽ വിമാനമിറങ്ങിയിരുന്നത്. ഇന്നലെ ഗ്ഡാൻസ്‌കിലെത്തിയ രാജകുടുംബത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നൂറ് കണക്കിന് പ്രദേശവാസികളാണ് റോഡരികിൽ കേയ്റ്റിനെ ഒരു നോക്ക് കാണാൻ വരിവരിയായി നിന്നിരുന്നത്. ഇന്നലെ ആദ്യം ഇവർ സന്ദർശിച്ചിരുന്നത് സ്റ്റട്ട്‌ഹോഫ് കോൺസ
പോളണ്ട് സന്ദർശനത്തിനെത്തിയ കേയ്റ്റ് രാജകുമാരി രണ്ടാം ദിവസവും താരമായി വിലസുകയാണെന്ന് റിപ്പോർട്ട്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പോളണ്ടിൽ കേയ്റ്റ് തരം വീശി അടിക്കുകയാണ്. എവിടെ ചെന്നാലും കേയ്റ്റിനെ കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടുന്നത്. ഇവർക്കൊപ്പമുള്ള വില്യം രാജകുമാരനെയും മക്കളായ ജോർജിനെയും ചാർലറ്റിനെയും കാണാൻ ആർക്കും വലിയ താൽപര്യമൊന്നുമില്ലത്രെ. തന്നെ കാണാനെത്തുന്ന ഏവർക്കും നിറപുഞ്ചിരിയേകാനും രാജകുമാരി മടിക്കുന്നില്ല. ഗ്ഡാൻസ്‌കിലെ മാർക്കറ്റ് പ്ലേസിൽ ആയിരങ്ങളാണ് കേയ്റ്റിനെ കാണാനെത്തിയിരുന്നത്. പോളണ്ടിലും ജർമനിയും നടത്തുന്ന അഞ്ച് ദിവസത്തെ സന്ദർശനം നടത്തുന്നതിന്റെ ആദ്യപടിയായിട്ടാണ് രാജകുടുംബം പോളണ്ടിലെത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു ഇവർ വാർസായിൽ വിമാനമിറങ്ങിയിരുന്നത്. ഇന്നലെ ഗ്ഡാൻസ്‌കിലെത്തിയ രാജകുടുംബത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നൂറ് കണക്കിന് പ്രദേശവാസികളാണ് റോഡരികിൽ കേയ്റ്റിനെ ഒരു നോക്ക് കാണാൻ വരിവരിയായി നിന്നിരുന്നത്. ഇന്നലെ ആദ്യം ഇവർ സന്ദർശിച്ചിരുന്നത് സ്റ്റട്ട്‌ഹോഫ് കോൺസൻട്രേഷൻ ക്യാമ്പായിരുന്നു. ഇവിടെ വച്ച് അവർ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ടവരെ കണ്ടിരുന്നു. തീർത്തും വൈകാരികമായിരുന്നു ഈ സന്ദർശനം. തുടർന്ന് ഗ്ഡാൻസ്‌കിലെ ഷിപ്പ് യാർഡ് സന്ദർശിക്കാനായിരുന്നു കേയ്റ്റും കുടുംബവും പോയത്. പോളണ്ടിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമാണിത്.
കേയ്റ്റും കുടുംബവും ഇന്ന് ജർമനിയിലേക്ക് പോവുമെന്നാണ് റിപ്പോർട്ട്. ഗ്ഡാൻസ്‌കിലെത്തിയ രാജകീയ കുടുംബത്തിന് ഗോൾഡ് വാസർ എന്ന പ്രാദേശിക മദ്യമടക്കമുള്ള പരമ്പരാഗത വിഭവങ്ങൾ നൽകിയായിരുന്നു അവിടുത്തുകാർ സ്വീകരിച്ചിരുന്നത്. ഇവിടുത്തെ സെൻട്രൽ മാർക്കറ്റ് സ്‌ക്വയറിൽ ആയിരക്കണക്കിന് പ്രദേശവാസികളാണ് തടിച്ച് കൂടിയിരുന്നത്. വെളുത്ത നിറത്തിലുള്ള ഫ്‌ലോറൽ ടുപീസ് വസ്ത്രമാണിവർ ധരിച്ചത്. കാപെല്ലെ ഗെഡനെസിസ് മ്യൂസിക് മുഴക്കിയായിരുന്നു ഇവിടെ രാജകുടുംബത്തെ സ്വീകരിച്ചിരുന്നത്. കനത്ത സുരക്ഷയിൽ സ്റ്റീർ ബാരിയറുകൾ കെട്ടി വേർതിരിച്ച വഴിയിലൂടെയായിരുന്നു രാജകുടുംബം സഞ്ചരിച്ചിരുന്നത്.
ഗ്ഡാൻസ്‌കിന്റെ ഹൃദയഭാഗമായ ആർതസ് കോർട്ടിലേക്ക് കേയ്റ്റിനെയും കുടുംബത്തെയും വളരെ മധുരോദാരമായിട്ടായിരുന്നു സ്വീകരിച്ചത്. ഇവിടെയും പരമ്പരാഗതമായ സംഗീതം പശ്ചാത്തലത്തിൽ മുഴക്കിയിരുന്നു. ഇവിടുത്തെ ദൈർഘ്യമേറിയ മാർക്കറ്റിലൂടെ കേയ്റ്റും വില്യവും ചുറ്റിയടിക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ പ്രാദേശി കച്ചവടക്കാരോട് ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലൈറ്റ് ഡ്രാഗൂൻസിലെ ചില ബ്രിട്ടീഷ് പട്ടാളക്കാരോടും ഇവർ സംസാരിച്ചിരുന്നു. മാർക്കറ്റ് സന്ദർശനത്തിന് ശേഷം ഗ്ഡാൻസ്‌ക് ഷേക്ക്‌സ്പിയർ തിയേറ്ററും ഇവർ സന്ദർശിച്ചിരുന്നു.
നാസികളുടെ ക്രൂരതയിൽ മനമുരുകി കേയ്റ്റും വില്യവും പോളണ്ടിലെ കോൺസൻട്രേഷൻ ക്യാമ്പിൽ
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ പോളണ്ടിൽ സജ്ജമാക്കിയ കോൺസൻട്രേഷൻ ക്യാമ്പ് കേയ്റ്റും വില്യവും സന്ദർശിച്ചത് തികച്ചും വൈകാരികമായിട്ടായിരുന്നു. നാസികളുടെ കൂട്ടക്കൊലയ്ക്ക് വിധേയമായ 65,000ത്തോളം പേർക്ക് ആദരാഞ്ജലി അർപ്പിക്കാനെന്നോണം അവർ ഒരു നിമിഷം മൗനമാചരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് വിധേയമാക്കപ്പെട്ടവരുടെ ഷൂസുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കുന്ന് കൂടിക്കിടക്കുന്നത് അവർ വേദനയോടെ നോക്കി നിന്നു.പോളണ്ടിലെ സ്റ്റട്ട്‌ഹോഫ് കോൺസൻട്രേഷൻ ക്യാമ്പായിരുന്നു ഇവർ സന്ദർശിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമനി പോളണ്ടിലേക്ക് അധിനിവേശം നടത്തിയതിനെ തുടർന്നായിരുന്നു കോൺസൻട്രേഷൻ ക്യാമ്പ് ഉയർന്നിരുന്നത്.