- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വണ്ടിയോടിച്ചതിന് 22-കാരിക്ക് പിഴ 20 ലക്ഷം രൂപ; വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പിഴ നിശ്ചയിക്കുന്ന രാജ്യത്ത് ഏറ്റവും വലിയ സമ്പന്നന്റെ മകൾ കള്ളടിച്ചു കാറോടിച്ചപ്പോൾ സംഭവിച്ചത്
നോർവേയിൽ കാര്യങ്ങളെല്ലാം ഇങ്ങനെയാണ്. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ റോഡിൽ കാട്ടിക്കൂട്ടുന്ന നിയമലംഘനങ്ങൾക്ക് പിഴ നിശ്ചയിക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയുടെ മകൾ കള്ളുകുടിച്ച് ഫിറ്റായി കാറോടിച്ചതിന് പിടിയിലായപ്പോൾ പൊലീസ് ചുമത്തിയ പിഴയുടെ വലിപ്പം കേട്ടാൽ ആരുമൊന്ന് ഞെട്ടും. 20 ലക്ഷം രൂപ. സ്വന്തം റിസോർട്ടിലേക്ക് കാറോടിച്ചുപോകുന്നതിനിടെയാണ് 22-കാരിയായ യുവതി പിടിയിലായത്. ഹഫ്യേലിലെ റിസോർട്ടിലേക്ക് പോവുകയായിരുന്നു കാതറീന ആൻഡേഴ്‌സൺ. 1.23 ബില്യൺ ഡോളർ ആസ്തിയുള്ള കാതറീന, ലോകത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരിൽ രണ്ടാമത്തെയാളാണ്. സമ്പത്തിന്റെ കണക്ക് കൃത്യമായെടുക്കുകയാണെങ്കിൽ കാതറീന് 31.5 കോടി രൂപ വരെ പിഴയൊടുക്കേണ്ടതാണ്. എന്നാൽ, വരുമാനം സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ടില്ല എന്ന കാരണത്താലാണ് പിഴ 20 ലക്ഷത്തിലൊതുങ്ങിയത്. 2007-ലാണ് കുടുംബസ്വത്തുക്കളിൽ 42 ശതമാനത്തോളം കാതറീനയുടെ പേരിലേക്ക് അച്ഛൻ എഴുതിക്കൊടുത്തത്. എന്നാൽ, ഈ വ്യവസായം ഇപ്പോഴും നോക്കി നടത്തുന്
നോർവേയിൽ കാര്യങ്ങളെല്ലാം ഇങ്ങനെയാണ്. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ റോഡിൽ കാട്ടിക്കൂട്ടുന്ന നിയമലംഘനങ്ങൾക്ക് പിഴ നിശ്ചയിക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയുടെ മകൾ കള്ളുകുടിച്ച് ഫിറ്റായി കാറോടിച്ചതിന് പിടിയിലായപ്പോൾ പൊലീസ് ചുമത്തിയ പിഴയുടെ വലിപ്പം കേട്ടാൽ ആരുമൊന്ന് ഞെട്ടും. 20 ലക്ഷം രൂപ. സ്വന്തം റിസോർട്ടിലേക്ക് കാറോടിച്ചുപോകുന്നതിനിടെയാണ് 22-കാരിയായ യുവതി പിടിയിലായത്.
ഹഫ്യേലിലെ റിസോർട്ടിലേക്ക് പോവുകയായിരുന്നു കാതറീന ആൻഡേഴ്‌സൺ. 1.23 ബില്യൺ ഡോളർ ആസ്തിയുള്ള കാതറീന, ലോകത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരിൽ രണ്ടാമത്തെയാളാണ്. സമ്പത്തിന്റെ കണക്ക് കൃത്യമായെടുക്കുകയാണെങ്കിൽ കാതറീന് 31.5 കോടി രൂപ വരെ പിഴയൊടുക്കേണ്ടതാണ്. എന്നാൽ, വരുമാനം സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ടില്ല എന്ന കാരണത്താലാണ് പിഴ 20 ലക്ഷത്തിലൊതുങ്ങിയത്.
2007-ലാണ് കുടുംബസ്വത്തുക്കളിൽ 42 ശതമാനത്തോളം കാതറീനയുടെ പേരിലേക്ക് അച്ഛൻ എഴുതിക്കൊടുത്തത്. എന്നാൽ, ഈ വ്യവസായം ഇപ്പോഴും നോക്കി നടത്തുന്നത് അച്ഛൻ തന്നെയാണ്. സ്വന്തമായി വരുമാനമില്ല എന്ന കാരണത്താൽ, പിഴ കുറഞ്ഞെങ്കിലും കാതറീനയ്ക്ക് തന്റെ പ്രിയപ്പെട്ട സ്പോർട്സ് കാറുകൾ കുറേക്കാലത്തേക്ക് തൊടാൽ പോലുമാകില്ല. 13 മാസം വണ്ടിയോടിച്ചുപോകരുതെന്നും ഓസ്ലോ കോടതി വിധിച്ചിട്ടുണ്ട്.
അനുവദനീയമായതിലും മൂന്നിരട്ടി മദ്യം അകത്താക്കിയാണ് കാതറീന കാറുമായി റോഡിലേക്കിറങ്ങിയതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. മൂന്നാഴ്ചത്തെ നല്ലനടപ്പിനും കോടതി ശിക്ഷിച്ചിട്ടുണ്ട്്. ഈ കാലയളവിൽ ഇതേ കുറ്റം വീണ്ടുമാവർത്തിച്ചാൽ ജയിലിലും കഴിയേണ്ടിവരും. തന്റെ തെറ്റ് ബോധ്യമായെന്നും മേലിൽ ഇതാവർത്തിക്കില്ലെന്നും കോടതിയിൽ മാപ്പപേക്ഷയിൽ കാതറീന പറഞ്ഞു.. നോർവേയിലെ ഏ്റ്റവും പ്രശസ്തമായ പുകയില കമ്പനിയായ ജെഎൽ ടിഡെമാൻസ് ടൊബാക്‌ഫേബ്രിക്‌സ് 1859-ൽ സ്വന്തമാക്കിയശേഷമാണ് കാതറീനയുടെ കുടുംബം പണം വാരിക്കൂട്ടാൻ തുടങ്ങിയത്.
കള്ളുകുടിച്ച് വാഹനമോടിച്ചതിന് നോർവേയിൽ ഏറ്റവും കൂടുതൽ തുക പിഴയടച്ചത് ഏതായാലും കാതറീനയല്ല. 2004-ൽ 33 ലക്ഷം രൂപ പിഴയടച്ച യുവതിയാണ് ആ റെക്കോഡിനുടമ. ഓസ്ലോയിലെ ബാറിൽനിന്ന് 11 ഗ്ലാസ് വൈൻ അകത്താക്കിയശേഷം കാറുമായി പുറത്തിറങ്ങിയ യുവതി, 100 മീറ്റർ വണ്ടിയോടിക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലിടിച്ച് അപകടമുണ്ടാക്കിയിരുന്നു.