- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫലം നിശ്ചയിച്ചപ്പോൾ മോഹൻലാലിന്റെ വിപണി സാധ്യതയെ കുറിച്ച് പത്രമുത്തശ്ശിക്ക് സംശയം; ലാലേട്ടനെ നായകനാക്കി എംടിയുടെ പത്ത് കഥകൾ കോർത്തിണക്കി സിനിമ നിർമ്മിക്കാനുള്ള പ്രോജക്ടിൽ നിന്ന് മനോരമ പിന്മാറി; മെഗാ സ്റ്റാറിന്റെ പിന്തുണയോടെ ഏറെ മുന്നോട്ട് പോയ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം രാജീവ് കുമാറിനെ ഞെട്ടിച്ചു
കൊച്ചി: മോഹൻ ലാലിനെ നായകനാക്കി എംടി വാസുദേവൻ നായരുടെ പത്ത് കഥകൾ കോർത്തിണക്കി സിനിമ നിർമ്മിക്കാനുള്ള പ്രോജെക്ടിൽ നിന്നും മലയാള മനോരമ പിന്മാറി. ഏറെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമുള്ള ഈ പിന്മാറ്റം മോഹൻലാലിനെയും സംവിധായകൻ ടി .കെ രാജീവ് കുമാറിനെയും ഞെട്ടിച്ചു കളഞ്ഞു. മനോരമയുടെ തലപ്പത്തെ യുവ നേതൃത്വം പ്രകടിപ്പിച്ച സംശയങ്ങളാണ് എഡിറ്റോറിയൽ വിഭാഗവും മാർക്കറ്റിങ് വിഭാഗവും സ്വപ്ന പദ്ധതി ആയിക്കണ്ട സിനിമയുടെ അന്തകനായത്. നേരത്തെ എം .ടി യുടെ കഥാപാത്രങ്ങളെ സ്റ്റേജിൽ അവതരിപ്പിക്കുന്ന പരിപാടിക്കായി മനോരമയും മോഹൻലാലും ഒത്തുചേർന്നിരുന്നു. കഥയാട്ടം എന്ന പേരിലുള്ള ആ പരിപാടി ഏറെ ശ്രദ്ധ നേടി എന്നു മാത്രമല്ല മനോരമയുടെ വിപണി മൂല്യം ഉയർത്തുന്നതിനും സഹായിച്ചിരുന്നു . എഡിറ്റോറിയൽ വിഭാഗത്തിലെ സുഹൃത്തുക്കളുടെ മുന്നിലാണ് രാജീവ് കുമാർ എം ടി കഥകൾ കോർത്തിണക്കി സിനിമ എന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത് . അവർ അത് തോമസ് ജേക്കബിന് ശേഷം എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതല ഏറ്റ ആളെ അറിയിച്ചു .പുതിയ ദൗത്യത്തിനിടയിൽ വന്നു ചേർന്ന നല്ല
കൊച്ചി: മോഹൻ ലാലിനെ നായകനാക്കി എംടി വാസുദേവൻ നായരുടെ പത്ത് കഥകൾ കോർത്തിണക്കി സിനിമ നിർമ്മിക്കാനുള്ള പ്രോജെക്ടിൽ നിന്നും മലയാള മനോരമ പിന്മാറി. ഏറെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമുള്ള ഈ പിന്മാറ്റം മോഹൻലാലിനെയും സംവിധായകൻ ടി .കെ രാജീവ് കുമാറിനെയും ഞെട്ടിച്ചു കളഞ്ഞു.
മനോരമയുടെ തലപ്പത്തെ യുവ നേതൃത്വം പ്രകടിപ്പിച്ച സംശയങ്ങളാണ് എഡിറ്റോറിയൽ വിഭാഗവും മാർക്കറ്റിങ് വിഭാഗവും സ്വപ്ന പദ്ധതി ആയിക്കണ്ട സിനിമയുടെ അന്തകനായത്. നേരത്തെ എം .ടി യുടെ കഥാപാത്രങ്ങളെ സ്റ്റേജിൽ അവതരിപ്പിക്കുന്ന പരിപാടിക്കായി മനോരമയും മോഹൻലാലും ഒത്തുചേർന്നിരുന്നു. കഥയാട്ടം എന്ന പേരിലുള്ള ആ പരിപാടി ഏറെ ശ്രദ്ധ നേടി എന്നു മാത്രമല്ല മനോരമയുടെ വിപണി മൂല്യം ഉയർത്തുന്നതിനും സഹായിച്ചിരുന്നു .
എഡിറ്റോറിയൽ വിഭാഗത്തിലെ സുഹൃത്തുക്കളുടെ മുന്നിലാണ് രാജീവ് കുമാർ എം ടി കഥകൾ കോർത്തിണക്കി സിനിമ എന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത് . അവർ അത് തോമസ് ജേക്കബിന് ശേഷം എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതല ഏറ്റ ആളെ അറിയിച്ചു .പുതിയ ദൗത്യത്തിനിടയിൽ വന്നു ചേർന്ന നല്ല അവസരമായി കണ്ട് അദേഹം ആവേശഭരിതനായി. മാനേജ് മെന്റിന്റെ അനുമതിയോടെ ആരംഭിച്ച ചർച്ചകളിൽ മാർക്കറ്റിങ് വിഭാഗവും പങ്കാളികളായി. വിപണി മൂല്യം ഉയർത്താൻ ഉപകരിക്കുന്ന പദ്ധതി മികച്ച പബ്ലിസിറ്റി നേടിത്തരും എന്നായിരുന്നു മാർക്കറ്റിങ് വിഭാഗത്തിന്റെ വിലയിരുത്തൽ.
തീയറ്റർ വരുമാനത്തിനൊപ്പം സ്ഥാപനത്തിന്റെ വിനോദ ചാനലിൽ പ്രദർശിപ്പിച്ചും വരുമാനം ഉണ്ടാക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. മനോരമയുമായി ചേർന്നുള്ള സംരംഭം ആയതുകൊണ്ട് പ്രതിഫലത്തിൽ കാര്യമായ ഇളവ് വരുത്താൻ മോഹൻലാലും തയാറായിരുന്നു. സാമ്പത്തികമായും പ്രചാരണപരമായും വിജയകരമാകും എന്ന വിലയിരുത്തലോടെ സിനിമ നിർമ്മാണവും ആയി മുന്നോട്ടു പോയി .ചാനലുകളെ നയിക്കുന്ന യുവനേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം അന്തിമ തീരുമാനം എടുക്കാം എന്നായിരുന്നു ധാരണ .
എന്നാൽ ഈ ചർച്ചയിൽ കാര്യങ്ങൾ തകിടം മറിഞ്ഞു .ചർച്ചക്കിടെ മോഹൻ ലാലിന്റെ വിപണി സാധ്യതകളെപറ്റി മാനേജ്മന്റ് ഉന്നതൻ സംശയം പ്രകടിപ്പിച്ചു .ഇതിൽ രാജീവ് കുമാർ ക്ഷുഭിതനാകുകയും ചെയ്തു . അതോടെ ചർച്ചയുടെ ഊഷ്മളത നഷ്ടമായി .തീരുമാനം പിന്നീട് അറിയാകാമെന്നു പറഞ്ഞു പിരിഞ്ഞെങ്കിലും താല്പര്യമില്ല എന്ന അറിയിപ്പാണ് നല്കിയത്.
ഇതോടെ നിർമ്മാണ സംരംഭം ചാപിള്ളയായി. മറ്റു മാധ്യമ സ്ഥാപനങ്ങൾ വഴി സിനിമ പൂർത്തിയാക്കാം എന്നു നിർദ്ദേശം വന്നെങ്കിലും ലാൽ താല്പര്യം കാട്ടിയില്ലെന്നാണ് വിവരം.