- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പ്
ആശ്രയിപ്പോർക്കെന്നും ആശ്വാസമേകുവാൻഅവനിയിലെത്തിയ ദൈവപുത്രാആലംബഹീനരാം ഞങ്ങളിലെന്നുംആശതൻ കിരണം പൊഴിച്ചീടണേ.പ്രത്യാശതൻ കിരണം പൊഴിച്ചീടണേ അവനവനെപ്പോലെ അന്യരേയുംസ്നേഹിപ്പാനുരചെയ്ത തമ്പുരാനേആതുരമുക്തിക്കായ്ത്ഭുതം കാട്ടിയോനെആഴിക്ക് മേലെ നടന്നവനെ അഴലകറ്റീടുവാൻ ഉഴലുമെൻ മനസ്സിലെമുറിവുണക്കാൻ നീ തഴുകീടുമ്പോൾകർത്താവേ നിന്നുട
ആശ്രയിപ്പോർക്കെന്നും ആശ്വാസമേകുവാൻ
അവനിയിലെത്തിയ ദൈവപുത്രാ
ആലംബഹീനരാം ഞങ്ങളിലെന്നും
ആശതൻ കിരണം പൊഴിച്ചീടണേ.
പ്രത്യാശതൻ കിരണം പൊഴിച്ചീടണേ
അവനവനെപ്പോലെ അന്യരേയും
സ്‌നേഹിപ്പാനുരചെയ്ത തമ്പുരാനേ
ആതുരമുക്തിക്കായ്ത്ഭുതം കാട്ടിയോനെ
ആഴിക്ക് മേലെ നടന്നവനെ
അഴലകറ്റീടുവാൻ ഉഴലുമെൻ മനസ്സിലെ
മുറിവുണക്കാൻ നീ തഴുകീടുമ്പോൾ
കർത്താവേ നിന്നുടെ കാലുകൾ രണ്ടും
കണ്ണുനീർകൊണ്ടു ഞാൻ കഴുകീടട്ടേ
ആമോദക്കണ്ണുനീർകൊണ്ടു ഞാൻ കഴുകീടട്ടേ
അപ്പമതഞ്ചിനാൽ അനവധി നരരുടെ
ആർത്തിയടക്കിടോരുടെയവനെ
അന്നന്നെക്കായുള്ള അന്നവുമായെത്തും
ജനകനെ കാക്കും മിഴികളുമായ്
അരുമയാം തനയർ കാത്തിരിപ്പൂ
അവിടുത്തെ വരവിനായ് കാത്തിരിപ്പൂ.
N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710
Next Story