മനാമ: പ്രമുഖ സംഗീത സംവിധായകൻ ഔസെപ്പച്ചൻ നയിക്കുന്ന 'കാതോട് കാതോരം 'സ്റ്റെജ് ഷോ യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഡിസംബർ 17 ന് ഇന്ത്യൻ സ്‌കൂൾ ജെഷാൻ മാൾ ഓഡിറ്റൊറിയത്തിൽ ആണ് അരങ്ങേറുക.ചോയിസ് അഡ്വർട്ടിസിങ് കമ്പനി യുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത് ഔസേപ്പച്ചനോടൊപ്പം പ്രമുഖ പിന്നണി ഗായകരായ സുദീപ് കുമാർ മൃദുല വാര്യർ, പ്രമുഖ മിമിക്രി കലാകാരൻ കലാഭവൻ സുധി,കൂടാതെ ബഹ്രൈനിലെ അറിയപ്പെടുന്ന ഗായകരായ രഞ്ജിത് കുമാർ ചാർളി മുട്ടത്ത് ,ജനിത എന്നിവരും പങ്കെടുക്കും.

17 തിയതി വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് 10 ദിനാർ, 2 ദിനാർ പാസ്സുകൾ ഉണ്ടാകും. 2 ദിനാറിന് ഒരാൾക്കും 10 ദിനാറിന് 4 പേർക്കും പ്രവേശനം അനുവദിക്കും കൂടുതൽ വിവരങ്ങൾക്ക് സംഘാടകരായ  രഞ്ജിത് കുമാർ(39073484) ചാർളി മുട്ടത്ത്(33175382)സലിം (33935499)ഷാജി (39960588 )തറവാട് റസ്റ്റ്‌റന്റ്‌റ് (17297575)ബന്ധപ്പെടാം.