- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെയുള്ള ഹിന്ദുക്കളെല്ലാം നല്ലവർ; അവർ അങ്ങനെയൊന്നും ചെയ്യില്ല: കത്വ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവെന്ന മട്ടിൽ 'വ്യാജ ബാപ്പയെ' ഇറക്കി സംഘപരിവാർ ന്യായീകരണം; കൃത്യം നടത്തിയത് ക്ഷേത്രത്തിൽ വച്ചല്ലെന്ന് വരുത്താനും കുപ്രചരണം തകൃതി
തിരുവനന്തപുരം: കത്വ സംഭവത്തിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മാനഭംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരിക്കാൻ ഒരു പഴുതുമില്ലാതെ വന്നതോടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ 'ബാപ്പയെ' കൂട്ടുപിടിച്ച് സംഘപരിവാർ പ്രചരണം. സോഷ്യൽമീഡിയ ഏറ്റവും സജീവമായ കേരളത്തിൽ ബിജെപിയുടെ മുഖം നഷ്ടപ്പെടുന്ന കുറ്റകൃത്യങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. എംഎൽഎമാരുൾപ്പെടെ ജനപ്രതിനിധികളും മുൻനിര പ്രവർത്തകരും പ്രതികളാണ് മാനഭംഗക്കേസുകളും കൊലപാതകങ്ങളും വാർത്തകളിൽ നിറയുമ്പോൾ അതിനെ ന്യായീകരിക്കാൻ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് സംസ്ഥാനത്തെ സംഘപരിവാർ അനുകൂലികൾ. കത്വ സംഭവത്തിൽ ന്യായീകരണാർത്ഥം ഇരയുടെ ബാപ്പയുടേത് എന്ന മട്ടിൽ മറ്റാരുടെയോ വീഡിയോ പ്രചരിപ്പിച്ചാണ് വ്യാജ സന്ദേശം ഇറക്കിയിട്ടുള്ളത്. ഇവിടെയുള്ള ഹിന്ദുക്കൾ നല്ലവരാണെന്നും അവർ അങ്ങനെയൊന്നും ചെയ്യില്ലെന്നുമൊക്കെ ഇരയായ പെൺകുട്ടിയുടെ പിതാവിന്റേതിന് സമാനമായ രീതിയിൽ തലപ്പാവും താടിയും ഉള്ള ആൾ സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. ക്ഷേത്രത്തിൽ വച്ചല്ല ഇത്തരമൊരു ക
തിരുവനന്തപുരം: കത്വ സംഭവത്തിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മാനഭംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരിക്കാൻ ഒരു പഴുതുമില്ലാതെ വന്നതോടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ 'ബാപ്പയെ' കൂട്ടുപിടിച്ച് സംഘപരിവാർ പ്രചരണം. സോഷ്യൽമീഡിയ ഏറ്റവും സജീവമായ കേരളത്തിൽ ബിജെപിയുടെ മുഖം നഷ്ടപ്പെടുന്ന കുറ്റകൃത്യങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. എംഎൽഎമാരുൾപ്പെടെ ജനപ്രതിനിധികളും മുൻനിര പ്രവർത്തകരും പ്രതികളാണ് മാനഭംഗക്കേസുകളും കൊലപാതകങ്ങളും വാർത്തകളിൽ നിറയുമ്പോൾ അതിനെ ന്യായീകരിക്കാൻ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് സംസ്ഥാനത്തെ സംഘപരിവാർ അനുകൂലികൾ.
കത്വ സംഭവത്തിൽ ന്യായീകരണാർത്ഥം ഇരയുടെ ബാപ്പയുടേത് എന്ന മട്ടിൽ മറ്റാരുടെയോ വീഡിയോ പ്രചരിപ്പിച്ചാണ് വ്യാജ സന്ദേശം ഇറക്കിയിട്ടുള്ളത്. ഇവിടെയുള്ള ഹിന്ദുക്കൾ നല്ലവരാണെന്നും അവർ അങ്ങനെയൊന്നും ചെയ്യില്ലെന്നുമൊക്കെ ഇരയായ പെൺകുട്ടിയുടെ പിതാവിന്റേതിന് സമാനമായ രീതിയിൽ തലപ്പാവും താടിയും ഉള്ള ആൾ സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. ക്ഷേത്രത്തിൽ വച്ചല്ല ഇത്തരമൊരു കൃത്യം നടന്നതെന്ന ന്യായീകരണത്തിനും ശ്രമം നടക്കുന്നു. ക്രൈം ബ്രാഞ്ചാണ് അത്തരത്തിൽ പ്രചാരണം നടത്തിയതെന്ന് വീഡിയോയിൽ പറയുന്നു. ഈ വീഡിയോകൾ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിലും വ്യാപമായി പ്രചരിക്കുകയാണ്.
ഫേസ്‌ബുക്കിലെ സംഘപരിവാർ ഗ്രൂപ്പായ സുദർശനത്തിലൂടെയാണ് ഇപ്പോൾ കത്വ സംഭവത്തിൽ കൊലയാളികളെ നല്ലവരാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നത്. ആസിഫയുടെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക എന്ന തലക്കെട്ടോടെയാണ് സുദർശനം യു ട്യൂബ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെ നല്ല നിലയിലാണ് കഴിയുന്നതെന്നും മതം ഇവിടെ പ്രശ്നമല്ലെന്നും വീഡിയോയിൽ പറയുന്നു.
കൊലയാളികൾക്ക് പിന്തുണ നൽകിക്കൊണ്ട് ഹിന്ദു ഏക്താ മഞ്ച് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെപ്പറ്റി ചോദിക്കുമ്പോൾ ഞങ്ങളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണം എന്ന മറുപടിയാണ് അയാൾ നൽകുന്നത്. സർക്കാർ തഴഞ്ഞിരിക്കുകയാണെന്നും വെള്ളവും വൈദ്യുതിയുമൊന്നും നൽകുന്നില്ലെന്നും എല്ലാം ആരോപിക്കുന്നതിനൊപ്പം ടിവിയുില്ലാതെ ഞങ്ങൾ എങ്ങനെയാണു കാര്യങ്ങൾ അറിയുകയെന്നും ചോദിക്കുന്നുണ്ട്.
എട്ടു വയസ്സുകാരിയുടെ പിതാവിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ: