- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വ കേസിലെ വിചാരണക്ക് സുപ്രീം കോടതിയുടെ സ്റ്റേ; മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും; വിവിധ ഹർജികളിൽ തീരുമാനം ആകുന്നത് വരെയാണ് സ്റ്റേ; കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണനയിൽ
ന്യൂഡൽഹി: കത്വയിൽ എട്ട് വയസുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ വിചാരണക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച വിവിധ ഹർജികൾ കോടതിയിൽ എത്തിയിട്ടുണ്ട്. ഈ ഹർജികളിൽ തീരുമാനം ആകുന്നത് വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണനയിൽ ഉണ്ട്. മെയ് ഏഴിന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേസിന്റെ വിചാരണ ജമ്മു കാഷ്മീരിന് പുറത്തേക്ക് മാറ്റണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നടപടി. അതേസമയം കേസ് സംസ്ഥാനത്തിനു പുറത്തേക്കുമാറ്റുന്നതിനുള്ള നീക്കത്തെ ജമ്മു കാഷ്മീർ സർക്കാർ എതിർത്തു. സംസ്ഥാനത്ത് പ്രത്യേക കോടതി രൂപീകരിച്ച് കേസിന്റെ വിധി പുറപ്പെടുവിക്കാനാണ് സർക്കാർ തീരുമാനം. വിചാരണ നീതി പൂർവമല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന

ന്യൂഡൽഹി: കത്വയിൽ എട്ട് വയസുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ വിചാരണക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച വിവിധ ഹർജികൾ കോടതിയിൽ എത്തിയിട്ടുണ്ട്. ഈ ഹർജികളിൽ തീരുമാനം ആകുന്നത് വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണനയിൽ ഉണ്ട്. മെയ് ഏഴിന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
കേസിന്റെ വിചാരണ ജമ്മു കാഷ്മീരിന് പുറത്തേക്ക് മാറ്റണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നടപടി. അതേസമയം കേസ് സംസ്ഥാനത്തിനു പുറത്തേക്കുമാറ്റുന്നതിനുള്ള നീക്കത്തെ ജമ്മു കാഷ്മീർ സർക്കാർ എതിർത്തു. സംസ്ഥാനത്ത് പ്രത്യേക കോടതി രൂപീകരിച്ച് കേസിന്റെ വിധി പുറപ്പെടുവിക്കാനാണ് സർക്കാർ തീരുമാനം.
വിചാരണ നീതി പൂർവമല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായിരുന്നു കോടതിയെ സമീപിച്ചത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും കക്ഷി ചേർക്കണമെന്നും പ്രതികളും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മു കശ്മീർ സർക്കാർ എതിർത്തിരുന്നു. മാത്രമല്ല പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂർത്തിയാക്കുമെന്നാണ് ജമ്മുകശ്മീർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.

