അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചോരയൊലിപ്പിക്കുന്ന വെട്ടിമാറ്റിയ തലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ടെലിവിഷൻ താരം പൊട്ടിക്കരഞ്ഞുകൊണ്ട് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയ. തല വെട്ടിയ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ട്രംപും അദ്ദേഹത്തിന്റെ കുടുംബവും തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് കാത്തി ഗ്രിഫിൻ പറയുന്നത്.

പക്ഷെ ട്രംപിന്റെ ഭീഷണിക്ക് തന്നെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹത്തോടുള്ള എതിർപ്പ് തുടരുമെന്നും കാത്തി വ്യക്തമാക്കി. രഹസ്യാന്വേണ വിഭാഗം തന്നെ പിന്തുടരുകയാണെന്നും താൻ ചിലപ്പോൾ അറസ്റ്റിലായേക്കാമെന്നും കാത്തി പറയുന്നു.

സിഎൻഎൻ ചാനലിന്റെ വിഖ്യാത കൊമേഡിയൻ താരമാണ് കാത്തി ഗ്രിഫിൻ. ഫോട്ടോ പുറത്ത് വരികയും വൈറലായി ചർച്ചാ വിഷയമാകുകയും ചെയ്തതോടെ സിഎൻഎൻ താരത്തെ പണിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ഗ്രിഫിൻ അവതാരകൻ ആൻഡേഴ്സൺ കൂപ്പർക്കൊപ്പം പ്രത്യക്ഷപ്പെടുന്ന സിഎൻഎന്നിന്റെ വാർഷിക പരിപാടിയായ ഒവർ ന്യൂ ഈയർ ഈവ് പ്രോഗ്രാമിൽ നിന്നും ഗ്രിഫിനെ പുറത്താക്കി. കരാർ തന്നെ ചാനൽ റദ്ദു ചെയ്തു. വാർത്തയ്ക്ക് ശേഷം ഡി ലിസ്റ്റ് സെലിബ്രിട്ടി പബ്ളിസിറ്റി സ്റ്റണ്ടായി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ട്രംപിന്റെ അറുത്തെടുത്ത തലയുമായി സ്‌ക്രീനിൽ എത്തിയത്. ദൃശ്യത്തിന്റെ ഭീകരത കൊണ്ട് ട്രംപിന്റെ 11 വയസ്സുള്ള മകൻ ബാരൻ അലറിക്കരഞ്ഞു കൊണ്ട് അമ്മയുടെ അരികിലേക്ക് ഓടുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. ഒരു മാതാവ്, ഭാര്യ, മനുഷ്യസ്ത്രീ എന്ന നിലയിൽ ഫോട്ടോ ഞെട്ടിക്കുന്നതായിരുന്നെന്നാണ് മെലനിയ യുടെ പ്രതികരണം.

ട്രംപും ഗ്രിഫിനെ വെറുതേ വിട്ടില്ല. തന്റെ പതിവ് പ്ളാറ്റ്ഫോമായ ട്വിറ്ററിലൂടെ രൂക്ഷ വിമർശനമാണ് ട്രംപ് നടത്തിയത്. കാത്തി ഗ്രിഫിനെ നാണം കെട്ടവൾ എന്ന് വിളിച്ച ട്രംപ് തന്റെ 11 കാരൻ മകൻ ഉൾപ്പെടെ എല്ലാവരേയും ഞെട്ടിച്ചെന്നും പറഞ്ഞു. ട്രംപിന്റെ കോപത്തിന് പുറമേ നാട്ടുകാർ കൂടി സമ്മർദ്ദം ഉണ്ടാക്കാൻ തുടങ്ങിയതോടെ ചാനൽ ഗ്രിഫിനെ പുറത്താക്കി പ്രശ്നം പരിഹരിച്ചിരിക്കുകയാണ്. അതേസമയം വിശാലമായി ചിന്തിക്കുന്ന ഏതാനും രാഷ്ട്രീയക്കാർ ഗ്രിഫിനൊപ്പമുണ്ട്. ജൂലൈ ഇവർ പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം തള്ളി. നടപടി ഗ്രിഫിന് അനേകം പരസ്യക്കരാറുകളും നഷ്ടമാക്കി. വൻ കമ്പനിയായ സ്‌കുവാട്ടി പോറ്റി പരസ്യക്കരാറുകൾ തിരിച്ചെടുത്തിരിക്കുകയാണ്.

ടെയ്ലർ ഷീൽഡ്സ് എന്ന അത്ര അറിയപ്പെടാത്ത ഫോട്ടോ ഗ്രാഫർ എടുത്ത ഫോട്ടോയും വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. തൊട്ടു പിന്നാലെ ട്രംപിന്റെ അനുയായികളും ഡെമോക്രാറ്റുകളും ചെൽസി ക്ളിന്റൺ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്ത് വരികയായിരുന്നു. കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലായതോടെ താൻ ചെയ്തത് അൽപ്പം കടന്ന കയ്യായി പോയെന്നു ഗ്രിഫിനും തിരിച്ചറിഞ്ഞു. തെറ്റ് സംഭവിച്ചു പോയെന്നും ക്ഷമ ചോദിക്കുന്നതായും പിന്നീട് കാത്തി ഗ്രിഫിൻ വ്യക്തമാക്കി.

എന്നാൽ പൊറുക്കാൻ ട്രംപ് ഉദ്ദേശിച്ചിട്ടില്ല. ശരിക്കും വട്ട് എന്ന് പ്രതികരിച്ച ട്രംപ് രൂക്ഷമായി പൊട്ടിത്തെറിക്കുകയും ക്ഷമാപണം കൊണ്ട് മതിയാകില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചെറിയ പിഴവ് എന്ന നിലയിൽ ഇതുപോലെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളെ കാണാനാകില്ലെന്നായിരുന്നു മിലാനിയ ട്രംപിന്റെ അഭിപ്രായം.