- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോളയും കുടിക്കരുതെന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടി; ദിവസം ആറ് കാൻ കോള കുടിച്ച യുവതി ജീവൻ നിലനിർത്താൻ ബ്ലഡ് ട്രാൻസ്ഫ്യൂഷന് ശ്രമിക്കുന്നു
ഏത് തരത്തിലുള്ള കോളയും കുടിക്കുന്നതുകൊണ്ട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എത്ര വട്ടം മുന്നറിയിപ്പുണ്ടായാലും നമ്മിൽ പലരും അതത്ര മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ കോള പതിവാക്കിയവർക്കുണ്ടാകുന്ന രോഗങ്ങളുടെയും ദുരിതങ്ങളുടെയും നേർ ചിത്രങ്ങൾ വീണ്ടും വീണ്ടും നമുക്കുള്ള മുന്നറിയിപ്പുകളായി ഉയർന്ന് വന്നു കൊണ്ടിരിക്കുകയാണ
ഏത് തരത്തിലുള്ള കോളയും കുടിക്കുന്നതുകൊണ്ട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എത്ര വട്ടം മുന്നറിയിപ്പുണ്ടായാലും നമ്മിൽ പലരും അതത്ര മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ കോള പതിവാക്കിയവർക്കുണ്ടാകുന്ന രോഗങ്ങളുടെയും ദുരിതങ്ങളുടെയും നേർ ചിത്രങ്ങൾ വീണ്ടും വീണ്ടും നമുക്കുള്ള മുന്നറിയിപ്പുകളായി ഉയർന്ന് വന്നു കൊണ്ടിരിക്കുകയാണ്. കോളയുടെ ബലിയാടായിത്തീർന്ന പുതിയ ഉദാഹരണമാണ് പോർട്ട്‌സ്മൗത്തിലെ 41കാരിയായ കാത്തി ഓ സുള്ളിവൻ. നിത്യേന ആറ് കാൻ കോള കുടിക്കുന്നത് ശീലമാക്കിയിരുന്ന ഈ യുവതി ഇപ്പോൾ ജീവൻ നിലനിർത്താൻ വേണ്ടി ഇപ്പോൾ ബ്ലഡ് ട്രാൻസ്ഫ്യൂഷന് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇനിയെങ്കിലും ഈ കോള കുടിയൊന്ന് നിർത്താൻ നമുക്കോരോരുത്തർക്കും താക്കീത് നൽകുന്ന അവസ്ഥയാണ് കാത്തി നേരിട്ട് കൊണ്ടിരിക്കുന്നത്.
കോളയ്ക്ക് അടിമപ്പെട്ട കാത്തിയുടെ ശരീരത്തിൽ 2400 കലോറിയായിരുന്നു ദിവസം അധികമായി അടിഞ്ഞ് കൂടിയിരുന്നത്. ഇപ്പോൾ അനീമിയ ബാധിച്ച അവസ്ഥയിലായ ഇവർക്ക് അടിയന്തിരമായി മൂന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷനുകളെങ്കിലും നടത്തിയാൽ മാത്രമേ ജീവൻ നിലനിർത്താനെങ്കിലും സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണുള്ളത്. നിത്യേന ആറ് കാൻ കോള കുടിച്ചതിലൂടെ 163 സ്പൂൺ പഞ്ചസാരയായിരുന്നു ഇവരുടെ ശരീരത്തിൽ എത്തിപ്പെട്ടിരുന്നത്.ജന്മനാ ഒരു വൃക്കയുമായി ജീവിക്കുന്ന സ്ത്രീയാണ് ഈ സാഹസത്തിന് മുതിർന്നതെന്നതാണ് അതിശയകരമായ വസ്തുത. തന്റെ കോള അഡിക്ഷൻ തന്നെ കൊല്ലുമെന്നറിയാമായിരുന്നുവെങ്കിലും ഈ ദുശ്ശീലം അവർക്ക് നിർത്താൻ സാധിച്ചിരുന്നില്ല. താൻ പലപ്രാവശ്യം കോളകുടി നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നാണ് കാത്തി പറയുന്നത്. ഈ ദുശ്ശീലം കാരണം ഈ കാൾസെന്റർ ജോലിക്കാരിയുടെ മൂന്ന് പല്ലുകൾ ദ്രവിച്ച് പോവുക വരെയുണ്ടായിട്ടുണ്ട്.
ഇത്രയൊക്കെ അപകടം വിതയ്ക്കുന്ന കാര്യമാണെങ്കിലും കൊക്കൊ കോള അഡിക്ഷനെ ഡോക്ടർമാർ പോലും ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ലെന്നാണ് കാത്തി പരാതിപ്പെടുന്നത്.ഈ അടിമത്തത്തിന് എത്ര മാത്രം അപകടമുണ്ടെന്ന് ആളുകൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്താൻ കാത്തി മുൻകൈയെടുക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ മാതാവായ കാത്തി 13ാം വയസ് മുതലാണ് കോള കുടിക്കാനാരംഭിച്ചത്. എന്നാൽ ഇളയ കുട്ടിയെ ഗർഭം ധരിക്കുന്നത് വരെ ഇതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കാൻ കാത്തിക്ക് സാധിച്ചിരുന്നില്ല. ആ ഘട്ടത്തിൽ വേണ്ടത്ര രക്തമില്ലാതെ തനിക്ക് അനീമിയ ബാധിക്കുകയും ശരിയായി ആഹാരം കഴിക്കുന്നതിന് പകരം കൊക്കക്കോള കുടിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നതെന്ന് തന്റെ മിഡ് വൈഫ് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നും കാത്തി പറയുന്നു.തുടർന്ന് ആൺകുട്ടിയുടെ ജനനത്തിന് ശേഷം കാത്തി സ്റ്റോമാക് ക്യാമ്പുകളിൽ നടത്തിയ പരിശോധനയിലൂടെയാണ് ഇവർക്ക് ജന്മനാ ഒരു വൃക്ക മാത്രമേയുള്ളുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അളവിലധികം കൊക്കക്കോള കുടിച്ചത് മൂലം ഈ വൃക്കയ്ക്ക് പ്രവർത്തനഭാരം ഏറിയിട്ടുണ്ടെന്നും അതിനാലാൽ അണുബാധകൾക്ക് കാരമമാകുന്നുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ കാര്യങ്ങൾ ഇത്രയും ഗുരുതരമായിട്ടും തന്റെ കോളകുടി ശീലം ഉപേക്ഷിക്കാൻ കാത്തിക്ക് സാധിച്ചില്ലെന്നതാണ് ദുഃഖകരമായ സത്യം. ആരോഗ്യം നശിക്കുന്നുവെന്ന് മാത്രമല്ല ഈ ദുശ്ശീലത്തിന് വേണ്ടി മാത്രം കാത്തിക്ക് വർഷത്തിതൽ 2000 പൗണ്ട് വരെ ചെലവാകുന്നുമുണ്ട്. ഓരോ ലിറ്റർ കോളയിലും 400കലോറിയും 27 ടീ സ്പൂൺ പഞ്ചസാരയുമാണുള്ളത്. ഒരു സ്ത്രീക്ക് ഒരു ദിവസം ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള കലോറി വെറും 2000 ആണ്. അതു പോലെ തന്നെ ഒരു സ്ത്രീക്ക് ഒരു ദിവസം ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളത് വെറും ആറ് ടീ സ്പൂൺ പഞ്ചസാര മാത്രമാണ്. അങ്ങനെ വരുമ്പോഴാണ് കാത്തി ദിവസം തോറും അകത്താക്കുന്ന പഞ്ചസാരയുടെ ആധിക്യം മനസിലാക്കാൻ സാധിക്കുന്നത്. അതായത് 163 പഞ്ചസാരയാണ് ഇവർ അകത്താക്കുന്നത്. കോള കുടിച്ചതിനാൽ തനിക്ക് വിശപ്പില്ലാതായെന്നും എപ്പോഴും ഗ്യാസ് നിറഞ്ഞ അവസ്ഥയിലായെന്നും കാത്തി പറയുന്നു. എപ്പോഴും വരണ്ടതും ക്ഷീണിച്ചതുമായ അവസ്ഥയിലാവുകയും ചെയ്തു.ചികിത്സയുടെ ഭാഗമായി ജിബി കഫെൻ ടാബ്ലറ്റുകൾ കഴിക്കാൻ നൽകിയെങ്കിലും കോള അടിമത്തം നിർത്താൻ ഇതും സഹായിച്ചില്ല. കോളയ്ക്ക് പകരം വെള്ളം കുടിക്കാൻ ഡോക്ടർ ഉപദേശിച്ചെങ്കിലും അതും കാത്തിയിൽ ഫലം കണ്ടില്ല. മദ്യത്തിന് അടിമപ്പെട്ടിരുന്നെങ്കിൽ തനിക്ക് അതിൽ നിന്നും മോചനം നേടാനുള്ള ശരിയായ ട്രീറ്റ്‌മെന്റുകൾ ലഭിക്കുമെന്നും എന്നാൽ കോളയ്ക്ക് അടിമപ്പെട്ടയാൾക്കുള്ള ട്രീറ്റ് മെന്റുകൾ എൻഎച്ച്എസിൽ പോലും ലഭ്യമല്ലെന്നും കാത്തി വേദനയോടെ പറയുന്നു.