താൻ മൂന്നാമത്തെ ഭർത്താവായ കിറൻ ഹേയ്‌ലറെയും ഡിവോഴ്‌സ് ചൊല്ലിയെന്ന വെളിപ്പെടുത്തലുമായി മുൻ ഗ്ലാമർ മോഡലും സ്തനവലുപ്പത്തിന്റെ പേരിൽ ലോക ശ്രദ്ധ നേടിയ യുവതിയുമായ 39 കാരി കാറ്റി പ്രൈസ് രംഗത്തെത്തി. കുട്ടികളുടെ നാനിയുമായി തനിക്ക് ഒരു വർഷത്തോളമായി ബന്ധമുണ്ടെന്ന് ഹേയ്‌ലർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇവരുടെ ബന്ധം വേർപിരിഞ്ഞിരിക്കുന്നത്. ഇയാൾക്ക് തന്റെ കൂട്ടുകാരികളുമായുണ്ടായിരുന്ന അവിഹിത ബന്ധം പിടിക്കപ്പെട്ടപ്പോൾ കാറ്റി ക്ഷമിച്ചിരുന്നുവെന്നുവെങ്കിലും വെള്ളക്കാരിയായ നാനിയുമായി ഹേയ്‌ലർ ശയിക്കാറുണ്ടെന്നറിഞ്ഞപ്പോൾ ഗ്ലാമർ മോഡൽ പൊട്ടിത്തെറിച്ച് വിവാഹ ബന്ധം പൊട്ടിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തന്റെ അടുത്ത കൂട്ടുകാരികളായ ജാനെ പൗണ്ട്‌നെ, ക്രിസി തോമസ് എന്നിവരുമായി ഹേയ്‌ലർക്ക് അടുത്ത ബന്ധമുണ്ടെന്ന് 2014ൽ തെളിഞ്ഞിട്ടും കാറ്റി അയാളോട് ക്ഷമിച്ചിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ നാനിയായ നിക്കി ബ്രൗണിന് വളരെ അടുപ്പം വ്യക്തകമാക്കുന്ന ഇമെയിലുകൾ അയച്ചിരുന്നുവെന്നാണ് കാറ്റി ഇപ്പോൾ കണ്ടുപിടിക്കുകയും അതിനെ തുടർന്ന് അയാളെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നത്. തങ്ങളുടെ ബെഡ്‌റൂമിൽ വച്ച് വരെ അവർ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നും കാറ്റി ആരോപിക്കുന്നു. നാല് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

തനിക്ക് നാനിയുമായി ബന്ധമുണ്ടെന്ന് ഹേയ്‌ലർ സമ്മതിച്ചപ്പോൾ താൻ ഭ്രാന്തെടുത്താലെന്ന വണ്ണം കരഞ്ഞിരുന്നുവെന്നാണ് കാറ്റി വെളിപ്പെടുത്തുന്നത്. എന്നാൽ തന്റെ പുറകിൽ വച്ച് കാറ്റി മറ്റ് പുരുഷന്മാർക്ക് ടെക്സ്റ്റ് മെസേജുകൾ അയക്കാറുണ്ടെന്നാണ് ഹേയ്‌ലർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വേർപിരിയൽ സ്ഥിരീകരിച്ചതിന് മിനുറ്റുകൾക്ക് ശേഷം കാറ്റി സോഷ്യൽ മീഡിയിയലൂടെ പൊട്ടിത്തകർന്ന ഹൃദയത്തിന്റെ നിരവദി ഇമോടികോൻസ് ഇട്ടിരുന്നു. ഇവർക്ക് നാല് വയസുള്ള ജെറ്റ് എന്ന മകനും മൂന്ന് വയസുള്ള ബുന്നി എന്ന മകളുമാണുള്ളത്. ഇതിന് മുമ്പത്തെ ഭർത്താവിൽ കാറ്റിക്ക് 15 കാരനായ ഹാർവെ എന്ന മകനുണ്ട്. ഇതിന് പുറമെ മറ്റൊരു ഭർത്താവായ പീറ്റർ ആൻഡ്രെയിൽ ജൂനിയർ എന്ന 12കാരനായ മകനും പത്ത് വയസുകാരിയായ മകൾ പ്രിൻസസുമുണ്ട്.

2005 മുതൽ 2009 വരെ പീറ്റർ ആൻഡ്രൊയിരുന്നു കാറ്റിയുടെ ഭർത്താവ്. 2010 മുതൽ 2011 വരെ അലെക്‌സ് റെയ്ഡായിരുന്നു ഇവരുടെ ഭർത്താവ്. 2013 ജനുവരിയിലായിരുന്നു കാറ്റിയും ഹേയ്‌ലറു ബഹാമാസിൽ വച്ച് വിവാഹിതരായിരുന്നത്. അഞ്ചാഴ്ചത്തെ പരിചയം വച്ചായിരുന്നു ഈ വിവാഹം. തന്റെ ഭർത്താവ് നാനിയുമായി അടുത്ത ബന്ധം പുലർത്തിയെന്ന അറിവ് തനിക്ക് താങ്ങാൻ പറ്റാത്തതാണെന്നാണ് കാറ്റി പ്രതികരിച്ചിരിക്കുന്നത്. തന്റെ കൂട്ടുകാരികളുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോൾ 2014ൽ തന്നെ വിവാഹബന്ധം വേർപെടുത്തുന്നുവെന്ന് കാറ്റി ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.