- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കട്ജുവിന്റെ കേരള സ്നേഹം വെറുതെയായില്ല; സൗമ്യ വധക്കേസിലെ വിധിക്കെതിരെ മുൻ ജഡ്ജിയുടെ വിയോജിപ്പു ഹർജിയായി സ്വീകരിച്ചു വിശദീകരണം കേൾക്കാൻ സുപ്രീം കോടതി; സൗമ്യക്കു നീതി ലഭിക്കുമെന്നു വീണ്ടും പ്രതീക്ഷ
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീം കോടതി. പ്രതിയായ ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്നു വിമുക്തനാക്കിയ വിധിയെ വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കോടതി ഹർജിയായി പരിഗണിച്ചു. ജസ്റ്റിസ് കട്ജു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കട്ജുവിന്റെ വിശദീകരണം കേട്ടശേഷം ഹർജിയിൽ നടപടി സ്വീകരിക്കാമെന്നാണു കോടതി നിലപാട്. സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം നടക്കവെയാണു കോടതിയുടെ അസാധാരണ നടപടി. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെയും സുമതിയുടെയും വാദം ഇന്നു വാദം പൂർത്തിയായി. കേസ് നവംബർ 11നു വീണ്ടും കോടതി പരിശോധിക്കും. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ കട്ജുവിന്റെ ഫേസ്‌ബുക്ക് പരാമർശം ഗൗരവമായിത്തന്നെ പരിഗണിക്കണമെന്നാണു കോടതി നിരീക്ഷിച്ചത്. മുതിർന്ന ന്യായാധിപൻ എന്ന നിലയിൽ കട്ജുവിന്റെ വാദങ്ങൾക്കു ചെവി കൊടുക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണു കോടതി. നിയമസംവിധാനങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച കട്ജു

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീം കോടതി. പ്രതിയായ ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്നു വിമുക്തനാക്കിയ വിധിയെ വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കോടതി ഹർജിയായി പരിഗണിച്ചു.
ജസ്റ്റിസ് കട്ജു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കട്ജുവിന്റെ വിശദീകരണം കേട്ടശേഷം ഹർജിയിൽ നടപടി സ്വീകരിക്കാമെന്നാണു കോടതി നിലപാട്.
സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം നടക്കവെയാണു കോടതിയുടെ അസാധാരണ നടപടി. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെയും സുമതിയുടെയും വാദം ഇന്നു വാദം പൂർത്തിയായി.
കേസ് നവംബർ 11നു വീണ്ടും കോടതി പരിശോധിക്കും. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ കട്ജുവിന്റെ ഫേസ്‌ബുക്ക് പരാമർശം ഗൗരവമായിത്തന്നെ പരിഗണിക്കണമെന്നാണു കോടതി നിരീക്ഷിച്ചത്. മുതിർന്ന ന്യായാധിപൻ എന്ന നിലയിൽ കട്ജുവിന്റെ വാദങ്ങൾക്കു ചെവി കൊടുക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണു കോടതി. നിയമസംവിധാനങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച കട്ജുവിന്റെ നടപടിയെ വിമർശിക്കുകയല്ല ചെയ്തത് എന്നാണു കോടതി ഈ അസാധാരണ നടപടിയിലൂടെ വ്യക്തമാക്കിയത്.
സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിയെ വിമർശിച്ചാണു മാർക്കണ്ഡേയ കട്ജു ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നത്. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനിൽക്കില്ലെന്നു വിധിച്ച സുപ്രീം കോടതിക്കു തെറ്റുപറ്റിയെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകൾ കൈകാര്യം ചെയ്തതിൽ സുപ്രീം കോടതിക്കു പിഴച്ചെന്നും സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന അദ്ദേഹം ഫേസ്‌ബുക്കിലെ കുറിപ്പിൽ വിശദീകരിച്ചു. സൗമ്യയെ പ്രതി ട്രെയിനിൽ നിന്നു തള്ളിയിട്ടു എന്ന പ്രോസിക്യുഷൻ വാദം പൂർണമായും വിശ്വസനീയമല്ലെന്നു കോടതി വിലയിരുത്തിയത് ഒരു പെൺകുട്ടി ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടെന്ന് വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഒരു മധ്യവയസ്‌കൻ പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുത്താണ്. തീർത്തും കേട്ടുകേൾവിയായ ഈ മൊഴി തെളിവായി സ്വീകരിക്കാൻ പാടില്ലാത്തതാണ്. ഈ തെളിവിനെ ആശ്രയിച്ചതു തീർത്തും തെറ്റാണ്. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു വിലയിരുത്തി കൊലക്കുറ്റം (302ാം വകുപ്പ്) ഒഴിവാക്കിയതും തെറ്റിപ്പോയി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 300-ാം വകുപ്പ് അവഗണിച്ചുള്ള വിധിന്യായമാണുണ്ടായത്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽക്കൂടി, പ്രതി വരുത്തുന്ന മുറിവുകൾ കാരണം മരണം സംഭവിച്ചാൽ കൊലക്കുറ്റം ചുമത്താൻ കഴിയുമെന്ന് ഈ വകുപ്പിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടി. ട്രെയിനിൽ വച്ച് സൗമ്യയെ ആക്രമിച്ചതിനും പിന്നീടു ബലാത്സംഗം ചെയ്തതിനും ശാസ്ത്രീയമായ തെളിവുകളുണ്ട്. എന്നിട്ടും ബലാത്സംഗക്കുറ്റത്തിനു ശിക്ഷിക്കുകയും കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്ത വിധി തെറ്റാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സുപ്രീം കോടതി വിധി തുറന്ന കോടതിയിൽ പുനഃപരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് കട്ജു ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ന്യായാന്യായങ്ങൾ നിരത്തിയുള്ള കട്ജുവിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റാണു സുപ്രീം കോടതി പരിഗണിച്ചത്.
നേരത്തെയും കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ചർച്ചയായിരുന്നു. മദർ തെരേസ പ്രതിലോമകാരിയായ മതമൗലികവാദിയും വർഗീയ ഭ്രാന്തു ബാധിച്ച തട്ടിപ്പുകാരിയുമാണെന്നുള്ള കട്ജുവിന്റെ പോസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഗാന്ധിജിയെ രൂക്ഷമായി വിമർശിക്കുകയും ഭഗത് സിങ്ങിനെയും ചന്ദ്രശേഖർ ആസാദിനെയും പ്രകീർത്തിക്കുകയും ചെയ്തു ഗാന്ധിജയന്തി ദിനത്തിൽ കട്ജു പോസ്റ്റ് ചെയ്ത കുറിപ്പും സൈബർ ലോകം ഏറെ ചർച്ച ചെയ്തു. ബീഫ് നിരോധനത്തെ ശക്തിയുക്തം എതിർത്ത കട്ജു 'ശുംഭൻ' പരാമർശത്തിന്റെ പേരിൽ എം വി ജയരാജനെ ശിക്ഷിച്ചതു ശരിയായില്ലെന്നും വിലയിരുത്തി. ഇന്ത്യക്കാർക്കുണ്ടാകേണ്ട എല്ലാ ഗുണങ്ങളുമുള്ള ഏക വർഗം മലയാളികളാണെന്നു വിളിച്ചു പറഞ്ഞു തന്റെ കേരള സ്‌നേഹവും കട്ജു പ്രഖ്യാപിച്ചിരുന്നു.

