- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രീനയെ കാമുകിയായി കിട്ടിയത് രൺബീറിന്റെ ഭാഗ്യമെന്ന് സെയ്ഫ്; ഉടൻ വിവാഹമില്ലെന്ന് കത്രീന; ബോളിവുഡിലെ പ്രണയജോഡികളുടെ വിശേഷങ്ങൾ
ബോളിവുഡിലെ സൂപ്പർ താരജോഡികളും കമിതാക്കളുമായ രൺബീർ കബീറും, കത്രീന കൈഫും അടുത്തിടെയായി ഗോസിപ്പുകോളങ്ങളിൽ അധികം പിടികൊടുക്കാതെ നടക്കുകയായിരുന്നു. എന്നാൽ പാപ്പരാസികൾ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്നുമൊക്കെ അടുത്തിടെ വീണ്ടും പടച്ചുവിട്ടിരുന്നു. എന്നാൽ കത്രീന ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ത
ബോളിവുഡിലെ സൂപ്പർ താരജോഡികളും കമിതാക്കളുമായ രൺബീർ കബീറും, കത്രീന കൈഫും അടുത്തിടെയായി ഗോസിപ്പുകോളങ്ങളിൽ അധികം പിടികൊടുക്കാതെ നടക്കുകയായിരുന്നു. എന്നാൽ പാപ്പരാസികൾ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്നുമൊക്കെ അടുത്തിടെ വീണ്ടും പടച്ചുവിട്ടിരുന്നു. എന്നാൽ കത്രീന ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല. പ്രേക്ഷകർക്ക് തന്നെ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹമുണ്ടാകും എന്നാൽ തനിക്ക് ഇപ്പോൾ അത്തരം പദ്ധതികളൊന്നുമില്ല. അതിനാൽ തന്നെ കുറച്ച് കാലം കൂടി വിവാഹിതയാകാത്ത തന്നെ സഹിക്കണമെന്ന് കത്രീന ആവശ്യപ്പെട്ടു. ഫാന്റം എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു പൊതു ചടങ്ങിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ കത്രീനയെ കാമുകിയായി കിട്ടിയത് രൺബീറിന്റെ ഭാഗ്യമെന്നാണ് സെയ്ഫിന്റെ കണ്ടെത്തൽ. ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും സുന്ദരിയായ അഭിനേത്രി, ബോളിവുഡിലെ വലിയ താരങ്ങളിൽ ഒരാൾ എന്നൊക്കെയാണ് സെയ്ഫ് കത്രീനയെ വിശേഷിപ്പിക്കുന്നത്. കബീർ ഖാൻ സംവിധാനം ചെയ്ത ഫാന്റം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. വളരെ മുമ്പു തന്നെ താൻ കത്രീനയെ ശ്രദ്ധിച്ചിരുന്നു. കത്രീനയുടെ തുടക്കകാലത്താണ് തനിക്കൊപ്പം റെയ്‌സ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പുതുമുഖ നടിയെന്ന നിലയിൽ നിന്ന് ബോളിവുഡിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറുന്നതു വരെയുള്ള കത്രീനയുടെ വളർച്ച വളരെ കൗതുകകരമായിരുന്നുവെന്ന് സെയ്ഫ് പറയുന്നു.
വളരെയധികം കഠിനപ്രയത്‌നം ചെയ്യുന്ന താരമാണ് കത്രീന. കഥാപാത്രത്തെ മികച്ചതാക്കാൻ പരമാവധി ശ്രമിക്കും. കത്രീനക്കൊപ്പം സമയം ചെലവഴിക്കുന്നത് വളരെ സന്തോഷകരമാണെന്നും സെയ്ഫ് പറഞ്ഞു. എപ്പോഴും ശാന്തമായിരിക്കുന്ന പ്രകൃതമാണ് കത്രീനയുടെ. അവരോട് സംസാരിക്കുന്നവരും പതിയെ അത്തരമൊരു അവസ്ഥയിലേക്കെത്തും. താനും കത്രീനയും തമ്മിൽ വളരെ മികച്ച ഒരു കെമിസ്ട്രിയുണ്ടെന്നാണ് കരുതുന്നതെന്നു സെയ്ഫ് പറഞ്ഞു. അവരോട് സംസാരിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം വളരെ രസകരമാണ്. സെയ്ഫിന്റെ ഏറ്റവും പുതിയ ചിത്രമായ ഫാന്റത്തിന്റെ ട്രെയിലർ പ്രകാശനച്ചടങ്ങിലാണ് സെയ്ഫ് അലി ഖാൻ വാതോരാതെ കത്രീനയെ പ്രശംസിച്ചത്.