- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവികളാണ് ഏറ്റവും വലിയ ചുവട്; തോൽവികളും തിരിച്ചടികളുമാണ് അടുത്ത ചുവടുവയ്ക്കാൻ എന്നെ പഠിപ്പിച്ചത്; എന്റെ ജീവിതത്തിൽ നടന്ന തിരിച്ചടികളും മോശം സംഭവങ്ങളും താൻ തുറന്നെഴുതുമെന്ന് വെളിപ്പെടുത്തി കത്രീന കൈഫ്
മുംബൈ: തനിക്ക് ഒരിക്കലും ഒരു പ്ലാൻ ബി ഉണ്ടായിട്ടില്ലെന്നും പ്ലാൻ ബി ഉണ്ടാവുക എന്നാൽ പരാജയം സ്വീകരിക്കുക എന്നാണ് അർഥമെന്നും കത്രീന കൈഫ്. ജീവിതത്തെക്കുറിച്ച് സമചിത്തതയോടെയുള്ളൊരു സമീപനമാണ് നമുക്ക് വേണ്ടതെന്നും താരം പറയുന്നു. സിനിമാലോകത്തെക്കുറിച്ച് ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്‌ച്ചകളെക്കുറിച്ച് താൻ വെളിപ്പെടുത്തും, എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒരു പുസ്തകം എഴുതണമെന്നുണ്ട്. അതിലുണ്ടാവും എല്ലാം. പരാജയങ്ങളെയും തിരിച്ചടികളെയും പ്രതികൂലമായ സാഹചര്യങ്ങളെയും ഒരുപോലെ സ്വീകരിക്കാൻ കഴിയണം. തീർച്ചയായും ഇവയാണ് നമ്മുടെ ഏറ്റവും വലിയ അദ്ധ്യാപകർ. തോൽവികളാണ് ഏറ്റവും വലിയ ചുവട്. തോൽവികളും തിരിച്ചടികളുമാണ് അടുത്ത ചുവടുവയ്ക്കാൻ എന്നെ പഠിപ്പിച്ചത്. ആളുകളുടെ യാത്രകളെ കുറിച്ച് നിരന്തരമായി വായിച്ചും പഠിച്ചും കഴിയുകയാണ് താനെന്നും കത്രീന പറഞ്ഞു.
മുംബൈ: തനിക്ക് ഒരിക്കലും ഒരു പ്ലാൻ ബി ഉണ്ടായിട്ടില്ലെന്നും പ്ലാൻ ബി ഉണ്ടാവുക എന്നാൽ പരാജയം സ്വീകരിക്കുക എന്നാണ് അർഥമെന്നും കത്രീന കൈഫ്. ജീവിതത്തെക്കുറിച്ച് സമചിത്തതയോടെയുള്ളൊരു സമീപനമാണ് നമുക്ക് വേണ്ടതെന്നും താരം പറയുന്നു.
സിനിമാലോകത്തെക്കുറിച്ച് ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്‌ച്ചകളെക്കുറിച്ച് താൻ വെളിപ്പെടുത്തും, എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒരു പുസ്തകം എഴുതണമെന്നുണ്ട്. അതിലുണ്ടാവും എല്ലാം.
പരാജയങ്ങളെയും തിരിച്ചടികളെയും പ്രതികൂലമായ സാഹചര്യങ്ങളെയും ഒരുപോലെ സ്വീകരിക്കാൻ കഴിയണം. തീർച്ചയായും ഇവയാണ് നമ്മുടെ ഏറ്റവും വലിയ അദ്ധ്യാപകർ. തോൽവികളാണ് ഏറ്റവും വലിയ ചുവട്. തോൽവികളും തിരിച്ചടികളുമാണ് അടുത്ത ചുവടുവയ്ക്കാൻ എന്നെ പഠിപ്പിച്ചത്. ആളുകളുടെ യാത്രകളെ കുറിച്ച് നിരന്തരമായി വായിച്ചും പഠിച്ചും കഴിയുകയാണ് താനെന്നും കത്രീന പറഞ്ഞു.



