രു കാലത്ത് ബോളിവുഡിലെ സൂപ്പർ പ്രണയ ജോഡികളായിരുന്നു സൽമാനും കത്രീനയും. ഏഴ് വർഷത്തോളം നീണ്ട പ്രണയബന്ധം ഇടയ്ക്ക് വച്ച് വേർപിരിയുകയും ഇരുവരുടെയും പേരുകൾ മറ്റ് താരങ്ങൾക്കൊപ്പം ഗോസിപ്പുകോളങ്ങളിൽ നിറയുകയും ചെയ്തിരുന്നു. .പിന്നീട് അടുത്ത കാലത്ത് ഏക് ദാ ടൈഗറിന്റെ രണ്ടാം പതിപ്പായ ടൈഗർ സിന്ദാ ഹേയിൽ ഇരുവരും വീണ്ടും ഒന്നിച്ചതും പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തുകയും ചെയ്തപ്പോൾ പ്രണയവാർത്തകൾക്ക് വീണ്ടും ശക്തിപകരുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹിതരാകാൻ തീരുമാനം കൈക്കൊണ്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്..കഴിഞ്ഞ ദിവസം സൽമാൻ ജയിലിലായതു മുതൽ കത്രീന ഏറെ ദുഃഖിതയായിരുന്നു. സൽമാൻ ജയിലിൽ കിടന്ന 2 ദിവസങ്ങളിലും നടി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ലെന്നുമാണ് വാർത്ത. താരം ജാമ്യം നേടി പുറത്തിറങ്ങിയ ഉടൻ തന്നെ കത്രീന സൽമാന്റെ വസതിയിലെത്തിയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എത്തിയ കത്രീനയെ സൽമാൻ കണ്ടപാടെ ആലിംഗനം ചെയ്തു. ഇരുവരും ഒറ്റയ്ക്ക് ഏറെ നേരം ചിലവഴിച്ച ശേഷമാണ് കത്രീന രാത്രി വൈകി പുറത്തേയ്ക്ക് പോയത്.

അടുത്തിടെ സിനിമാ പ്രെമോഷനിടെ പൊതുവേദിയിൽ ഇരുവരും ഒരേ കപ്പിൽ ചായക്കുടിച്ചതും വാർത്തകളിൽ ഇടംനേടിയിരുന്നു.