റെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ പിരിഞ്ഞവരാണ് ബോളിവുഡ് താരങ്ങളായ കത്രീനയും സൽമാനും . ഇരുവരും പിരിഞ്ഞെങ്കിലും ഇന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ കത്രീനയും സൽമാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എക് ദാ ടൈഗറിന്റെ രണ്ടാം ഭാഗ ടെഗർ സിന്ദാ ഹേ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രാമോഷനായി ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് ചാമ്പ്യൻസിന്റെ സെറ്റിലെത്തിയ കത്രീനയും സൽമാനും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്്.

ബോളിവുഡ് താരം കത്രീന കൈഫിന്റെ കരച്ചിലും സൽമാന്റെ ചിരിപ്പിക്കാനുള്ള ശ്രമവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുന്ന വീഡിയോയിലുള്ളത്. പരിപാടിക്കിടെ ഒരു മത്സരാർത്ഥിയുടെ പ്രകടനം കണ്ടതോടെയായിരുന്നു കത്രീന കരഞ്ഞത്. സൽമാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തേരേ നാമിലെ ഗാനത്തിന്റെ നൃത്താവിഷ്‌കരാമായിരുന്നു ഇത്. നഷ്ട പ്രണയത്തെ കുറിച്ചുള്ള നൃത്തം കണ്ടതോടെ കത്രീനയുടെ നിയന്ത്രണം വിടുകയായിരുന്നു.

കത്രീന കരഞ്ഞതോടെ പരിപാടിയുടെ ഷൂട്ട് പത്തു മിനുറ്റോളം നിർത്തിവെക്കുകയും ചെയ്തു. കത്രീനയെ ചിരിപ്പക്കാനായി സൽമാൻ തന്റെ തന്നെ ചിത്രത്തിലെ ഗാനമായ ജഗ് ഗൂമേയായ്ക്ക് ചുവടുവെക്കുകയായിരുന്നു. ദിൽ ദിവാനെ എന്ന ഗാനത്തിനും സൽമാൻ ഡാൻസ് ചെയ്തു. ഇതോടെ കത്രീനയുടെ മൂഡ് മാറുകയും ചിരിക്കുകയുമായിരുന്നു. പിന്നാലെ ഷോയിലെ മത്സരാർത്ഥികൾക്കും ജഡ്ജസിനും സൽമാനുമൊപ്പം കത്രീന നൃത്തം ചെയ്യകയും ചെയ്തു.