മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ്. കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചുവെന്നും താരം അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും കത്രീന നിർദേശിച്ചു.

നേരത്തെ, ബോളിവുഡ് താരങ്ങളായ ആമിർഖാൻ, അക്ഷയ് കുമാർ, വിക്കി കൗശാൽ തുടങ്ങിയവർക്കും വൈറസ് ബാധിച്ചിരുന്നു.