- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രീനയെ കാണാനില്ലെന്ന വാർത്ത ബോളിവുഡിൽ പരക്കുന്നു; നടി ഷൂട്ടിങിനെത്താതെ ലീവെടുത്ത് മുങ്ങിയതെങ്ങോട്ട്? കാമുകൻ രൺവീറിനൊപ്പം അവധിയാഘോഷത്തിലെന്ന് പാപ്പരാസികൾ
കത്രീനയെ കാണാനില്ലെന്ന വാർത്ത ബോളിവുഡിൽ ചൂടപ്പം പോലെ പരക്കുകയാണ്. നടി എവിടെയാണെന്ന് മാനേജർക്ക് പോലും അറിയാൻ കഴിയാത്തതാണ് ഇത്തരമൊരു വാർത്ത പരക്കാൻ കാരണം. പുതിയ ചലച്ചിത്രങ്ങളുടെ കരാർ ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം ലീവ് എടുത്താണ് താരം മുങ്ങിയത്. ഇന്നലെ രാവിലെ മുതൽ താരത്തെ പെട്ടെന്ന് കാണാനില്ലെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട
കത്രീനയെ കാണാനില്ലെന്ന വാർത്ത ബോളിവുഡിൽ ചൂടപ്പം പോലെ പരക്കുകയാണ്. നടി എവിടെയാണെന്ന് മാനേജർക്ക് പോലും അറിയാൻ കഴിയാത്തതാണ് ഇത്തരമൊരു വാർത്ത പരക്കാൻ കാരണം. പുതിയ ചലച്ചിത്രങ്ങളുടെ കരാർ ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം ലീവ് എടുത്താണ് താരം മുങ്ങിയത്.
ഇന്നലെ രാവിലെ മുതൽ താരത്തെ പെട്ടെന്ന് കാണാനില്ലെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് മാനേജർ പറഞ്ഞതോടെയാണ് നടിയെ കാണാനില്ലെന്ന വാർത്തകൾ പ്രചരിച്ചത്.
ബോളിവുഡ് ഹംഗാമ എന്ന സൈറ്റാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ കത്രീന മഹാരാഷ്ട്രയിലെ ഒരു ലൊക്കേഷനായുള്ള തിരച്ചിലിലാണെന്നും ഒരു സ്വകാര്യ യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നെന്നും സൈറ്റ് പറയുന്നുണ്ട്. എന്തായാലും വാർത്ത സോഷ്യൽ മീഡിയയിൽ വൻപ്രചാരമാണ് നേടിയിരിക്കുന്നത്. എന്നാൽ കാമുകൻ രൺവീറിനോടപ്പം അവധികാലത്താണ് എന്ന റിപ്പോർട്ടുകൾ പാപ്പരാസികൾ പടച്ചുവിട്ടിട്ടുണ്ടെങ്കിലും അതിൽ സ്ഥിരീകരണം ഒന്നും ബോളിവുഡിലെ യങ് കപൂറിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ഇല്ല.
എന്തായാലും നടിയുടെ മുങ്ങൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് 'കത്രീന മിസ്സിങ്' എന്നതാണ്. നേരത്തേ രാഹുൽ ഗാന്ധിയും വ്‌ലൂദിമിർ പുടിനും പെട്ടെന്ന് അപ്രത്യക്ഷരായത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ടോപിക്കുകളായിരുന്നു. കത്രീനയെ പരിഹസിച്ചും അദ്ഭുതം പ്രകടിപ്പിച്ചുമെല്ലാം നിരവധി ട്വീറ്റുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.