- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടിക്ക് ഭംഗികൂട്ടാനായി സംവിധായകൻ നിർദ്ദേശിച്ച ഹെയർസ്റ്റൈലിഷിനെ ഒഴിവാക്കി എല്ലാ മാസവും കത്രീന ലണ്ടനിലെത്തി; ബോളിവുഡ് സുന്ദരിയുടെ മുടി കളർ ചെയ്തത് വഴി ഫിത്തൂർ സംവിധായകന് ചെലവായത് അരക്കോടി
കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് വിട്ടു വീഴ്ചയും ചെയ്യാനുള്ള താരമായാണ് ബോളിവുഡ് നടി കത്രീന കൈഫ് അറിയപ്പെടുന്നത്. മുമ്പ് നടി കഥാപാത്രത്തിന് വേണ്ടി തന്റെ മുടി വെട്ടി കളഞ്ഞത് വാർത്ത നിറഞ്ഞെങ്കിൽ ഇപ്പോള്വീണ്ടും നടിയുടെ മുടി വാർത്തയിൽ ഇടം പിടിക്കുകയാണ്. പുതിയ ചിത്രമായ ഫിത്തൂറിന് വേണ്ടി മുടി കളർ ചെയ്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. 55 ലക്ഷ
കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് വിട്ടു വീഴ്ചയും ചെയ്യാനുള്ള താരമായാണ് ബോളിവുഡ് നടി കത്രീന കൈഫ് അറിയപ്പെടുന്നത്. മുമ്പ് നടി കഥാപാത്രത്തിന് വേണ്ടി തന്റെ മുടി വെട്ടി കളഞ്ഞത് വാർത്ത നിറഞ്ഞെങ്കിൽ ഇപ്പോള്വീണ്ടും നടിയുടെ മുടി വാർത്തയിൽ ഇടം പിടിക്കുകയാണ്. പുതിയ ചിത്രമായ ഫിത്തൂറിന് വേണ്ടി മുടി കളർ ചെയ്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
55 ലക്ഷം രൂപയാണത്രേ കത്രിനയുടെ മുടി കളർ ചെയ്യാനായി നിർമ്മാതാവ് ചെലവാക്കിയത്. നേരത്തെ സംവിധായകൻ നിർദ്ദേശിച്ച ഹെയർ സ്‌പെഷ്യലിസ്റ്റിനെ ക്രതീന വേണ്ടെന്ന് വയ്ക്കുകെയും തുടർന്ന് ലണ്ടനിൽ പോയി മറ്റൊരു ഹെയർ സ്‌പെഷ്യലിസ്റ്റിനെ കാണുകയായിരുന്നു. ഹെയർ സ്‌റ്റൈലിനായി എല്ലാ മാസവും കത്രീന ലണ്ടനിലേക്ക് പറന്നുകൊണ്ടിരുന്നു. ഫിത്തൂറിന്റെ ചിത്രീകരണത്തിന് വേണ്ടി മാത്രമായിരുന്നു ഈ യാത്ര. വിമാനയാത്രയ്ക്കും ഹെയർ സ്‌റ്റൈലിസ്റ്റിനുമൊക്കെയായി ഈ വകയിൽ നിർമ്മാതാവിന് ചെലവായത് 55 ലക്ഷം രൂപയാണ് നിർമ്മാതാവിന് ചെലവായത്.
ആദിത്യ റോയ് കപൂറും കത്രീന കൈഫും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 12നാണ് തിയേറ്ററുകളിൽ എത്തുന്നത്. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രം ചാൾസ് ഡിക്കെൻസ് എഴുതിയ ദി ഗ്രേറ്റ് എക്‌സപെക്ടേഷൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.