മുംബൈ: ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയങ്ങളിൽ ഒന്നാണു സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും. ഇപ്പോൾ രൺബീർ കപൂറിന്റെ കാമുകിയായ കത്രീന ഏറെക്കാലം സൽമാന്റെ എല്ലാമെല്ലാമായിരുന്നു. ഇടക്കാലം കൊണ്ട് ഇവർ വേർപിരിയുകയും ചെയ്തു. ഇതിനിടെയാണ് ഏറെക്കാലമായി അകന്നു കഴിഞ്ഞ ഇവർ അതീവ രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഈ ചിത്രത്തിൽ കത്രീന കൈഫ് നായികയായി എത്തുമെന്നു വാർത്തകൾ ഉണ്ടായിരുന്നു. സൽമാൻ ഖാന്റെ നിർദേശപ്രകാരം കബീർ ഖാൻ കത്രീനയെ ചിത്രത്തിനു വേണ്ടി സമീപിച്ചിരുന്നു എന്നാണു റിപ്പോർട്ടുകൾ.

എന്നാൽ ചൈനീസ് താരമാണു ചിത്രത്തിലെ നായിക. 2012 ലെ ഏക് ദാ ടൈഗറിലാണു സൽമാൻ ഖാനും കത്രീനയും ഒടുവിലായി ഒന്നിച്ച് അഭിനയിച്ചത്. കത്രീന കരിയറിനു വേണ്ട ഉപദേശങ്ങൾ ലഭിക്കാൻ വേണ്ടിയാണു സൽമാൻ ഖാനെ സമീപിച്ചതെന്നും വാർത്തകൾ ഉണ്ട്്. തിരഞ്ഞെടുത്ത സിനിമകളെക്കുറിച്ചും താരം സൽമാനുമായി സംസാരിച്ചെന്നും പറയുന്നു. ഏക് താ ടൈഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രികരണം മാർച്ചിൽ ആരംഭിക്കും. ചിത്രം ഈ വർഷം ക്രിസ്തുമസിന് തിയേറ്റിൽ എത്തും.