- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരഞ്ജിവിയുടെ നായികയാവാൻ ബോളിവുഡ് സുന്ദരിമാർക്ക് മടിയോ? കരീനയ്ക്കും സോനാക്ഷിക്കും പിന്നാലെ കത്രീനയും തെലുങ്ക് സുപ്പർ സ്റ്റാറിന്റെ 150ാം ചിത്രം ഉപേക്ഷിച്ചു
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്ക് താരം ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ താരത്തിന്റെ 150 ാം സിനിമ കൂടിയാണ് ഈ ചിത്രം. വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്കാണിത്. എന്നാൽ ചിത്രത്തിൽ നായികയാവാൻ ഇതുവരെ ആളെ കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ബോളിവുഡ് സുന്ദരിമാരെല്ലാം ചിരഞ്ജിവിയുടെ ചിത്രത്തിൽ നിന്ന് പിന്മാറുന്നതായും സൂചനയുണ്ട്. കരീനയ്ക്കും സോനാക്ഷിക്കും പിന്നാലെ കത്രീനയും ക്ഷണം നിരസിച്ചതാണ് ഗോസിപ്പ് പടരാൻ കാരണം. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം പറ്റിയ താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിട്ടുള്ള ചിരഞ്ജീവി തെലുങ്ക് സിനിമാ പ്രേമികളുടെ വികാരമാണ്. എന്നാൽ താരത്തിന്റെ 150ആം ചിത്രത്തിലെ നായികയാകുവാൻ ക്ഷണിച്ച കത്രീന കൈഫ് ഓഫർ നിരസിച്ചത് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കത്രീനയ്കക് മുമ്പ് ആദ്യമായി ക്ഷണിച്ചത് കരീന കപൂറിനെയാണ്. എന്നാൽ ഗർഭിണിയാ യതോടെ താരം അഭിനയത്തിനോട് തൽക്കാലം
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്ക് താരം ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ താരത്തിന്റെ 150 ാം സിനിമ കൂടിയാണ് ഈ ചിത്രം. വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്കാണിത്. എന്നാൽ ചിത്രത്തിൽ നായികയാവാൻ ഇതുവരെ ആളെ കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ബോളിവുഡ് സുന്ദരിമാരെല്ലാം ചിരഞ്ജിവിയുടെ ചിത്രത്തിൽ നിന്ന് പിന്മാറുന്നതായും സൂചനയുണ്ട്.
കരീനയ്ക്കും സോനാക്ഷിക്കും പിന്നാലെ കത്രീനയും ക്ഷണം നിരസിച്ചതാണ് ഗോസിപ്പ് പടരാൻ കാരണം. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം പറ്റിയ താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിട്ടുള്ള ചിരഞ്ജീവി തെലുങ്ക് സിനിമാ പ്രേമികളുടെ വികാരമാണ്. എന്നാൽ താരത്തിന്റെ 150ആം ചിത്രത്തിലെ നായികയാകുവാൻ ക്ഷണിച്ച കത്രീന കൈഫ് ഓഫർ നിരസിച്ചത് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
കത്രീനയ്കക് മുമ്പ് ആദ്യമായി ക്ഷണിച്ചത് കരീന കപൂറിനെയാണ്. എന്നാൽ ഗർഭിണിയാ യതോടെ താരം അഭിനയത്തിനോട് തൽക്കാലം സുല്ല് പറഞ്ഞിരിക്കുകയാണ്. പിന്നീട് സോനാഷി സിൻഹയെ അണിയറക്കാർ സമീപിച്ചുവെങ്കിലും അവരും 'നോ' പറഞ്ഞു. രജനികാന്തിന്റെ ലിംഗയിൽ അഭിനയിച്ചതിന്റെ ക്ഷീണം മാറാത്തതുകൊണ്ടാണോ മറ്റൊരു സൂപ്പർസ്റ്റാറിന്റെ ക്ഷണം നിരസിച്ചതെന്ന് വ്യക്തമല്ല. ഏറ്റവും ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി കാജൾ അഗർവാളിനെ സമീപിച്ചിരിക്കുകയാണ് അധികൃതർ.
മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം കത്രീന നിരസിച്ചത് തെലുങ്ക് ഇൻഡസ്ട്രിയെ ഞെട്ടിച്ചിട്ടുണ്ട്. ബോളിവുഡിൽ കരൺ ജോഹാറുമൊത്തുള്ള ചിത്രത്തിന്റെ ചർച്ചയിലാണ് കത്രീന അതിനാൽ ആണ് ചിത്രം ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്.