കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പരിപാടിയായവറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി ഒരാണ്ട് പിന്നിടുകയാണ്. 2017 ലെഅന്താരാഷ്ട്ര ജലദിനത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട പദ്ധതിയുടെ നാളിതുവരെ പ്രവർത്തനങ്ങൾആശാവഹമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടനകളും മുഴുവൻ

നാട്ടുകാരും ഒത്തൊരുമയോടെ പദ്ധതി പ്രവർത്തനങ്ങളിൽ പങ്കാളികളായി വരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഭൂഗർഭ ജലനിരപ്പ് ഉയർന്നിട്ടുന്നെണ്ട് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്പദ്ധതിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. ജലസമൃദ്ധി പദ്ധതിയുടെ ഒന്നാംവാർഷികം സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കലാസാഹിത്യ മത്സരങ്ങൾ, ജലമിത്രസംഗമം,ജലസഭ എന്നീ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുകയാണ്.

ജലസഭയുടെ ഉത്ഘാടനം 22 വൈകുന്നേരം 5.30 ന് പള്ളിച്ചൽഭഗവതിനടയിൽ നടക്കുനന ചടങ്ങിൽ വച്ച് .ഐ.ബി സതീഷ്.എംഎ‍ൽഎ യുടെ അദ്ധ്യക്ഷതയിൽകേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നതാണ്. ജലവിഭവ വകുപ്പ്‌നവീകരിക്കുന്ന 10 കുളങ്ങളുടെ പ്രവർത്തന ഉത്ഘാടനവും ഭൂജലവകുപ്പ് പൂർത്തീകരിച്ച 9സ്‌കൂളുകളിലെ കിണർ സംപോഷണ പരിപാടിയുടെ സമർപ്പണവും ജലവിഭവ വകുപ്പ്മന്ത്രിമാത്യൂ.ടി.തോമസ് നിർവഹിക്കുന്നതാണ്. ചടങ്ങിൽ വെച്ച് കലാജാഥഉത്ഘാടനം, വാർഷിക റിപ്പോർട്ട് പ്രകാശനം, കർമ്മപദ്ധതി അവതരണം, ജലസമൃദ്ധിമൊബൈൽ ആപ്ലിക്കേഷൻ ഉത്ഘാടനം എന്നിവയും നടത്തപ്പെടുന്നതാണ്.