കോതമംഗലം :കുട്ടമ്പുഴയിൽ നാളെ ഹർത്താൽ.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല മേഖല നിർണ്ണയം സംബന്ധിച്ചുള്ള അന്തിമ റിപ്പോട്ടിനായി തയ്യാറാക്കിയ പട്ടികയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയാണ് നാളെ പഞ്ചായത്ത് പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

രാവിലെ 6 മുതൽ വൈകിട്ടു 6 വരെയാണ് ഹർത്താലെന്നും ഈ സമയത്ത് വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ, കടകബോളങ്ങൾ അടച്ച് ഹർത്താലുമായി സഹകരിക്കണമെന്ന് സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2015 ൽ ഉമ്മൻ വി ഉമ്മൻ കമ്മീഷൻ ജനവാസ മേഖലയെ പൂർണ്ണമായി ഒഴിവാക്കി റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ 2018 -ൽ കേരള സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് ഹൈറേഞ്ചിലെ ഏതാനും വില്ലേജുകൾ ഒഴിവാക്കിയെങ്കിലും മലയോര പഞ്ചായത്തായ കുട്ടമ്പുഴയിലെ ജനവാസമേഖല വിണ്ടും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തുകയായിരുന്നു.ഇതാണ് നിലവിലെ ആശങ്കൾക്ക് കാരണമായിട്ടുള്ളത്.നേതാക്കൾ വിശദമാക്കി.

ഇതു മൂലം പതിനായിര കണക്കിന് ജനങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാവുമെന്നും ഈ സാഹചര്യത്തിൽ കൂട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയെ പുർണ്ണമായും ഒഴിവാക്കി കിട്ടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമരസമിതിയുടെ ആവശ്യം. പത്രസമ്മേളനത്തിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബിൻസി മോഹൻ, ജെയിംസ് കോറബേൽ, ഫാ:സിമ്പി ഇടപ്പുളവൻ, സി.ജെ.എൽദോസ് , സി സി കെ.എ.,ഷിഹാബുദിൻ ഒ.എ, കെ.കെ. ജയൻ,ബേബി മുലയിൽ,ജോഷി പൊട്ടയ്ക്കൽ, എൽദോസ് ബേബി, എന്നിവർ പങ്കെടുത്തു.