- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ കറ്റാനം അസോസിയേഷൻ ഓണാഘോഷം ഫാ. വർഗ്ഗീസ് ഇടവന ഉദ്ഘാടനം ചെയ്തു
കുവൈറ്റ്: കറ്റാനം അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം ഹൈഡൈൻ ഓഡിറ്റോറിയത്തിൽ ഫാദർ വർഗ്ഗീസ് ഇടവന ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് കോശി ബോസിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ, മുൻ പ്രസിഡണ്ടുമാരായ വർഗ്ഗീസ് പുതുക്കുളങ്ങര, ക്രിസ്റ്റഫർ ഡാനിയൽ, വൈസ് പ്രസിഡണ്ട് രാഘുനാഥൻ ആചാരി, റോൺസൻ റ്റി മാത്യു, നായിഫ്, പ്രോഗ്രാം കൺവീനർ സോജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഫാദർ ഇടവനയ്ക്ക് അസോസിയേഷന്റെ ഉപഹാരം പ്രസിഡണ്ട് കോശി ബോസും ജനറൽ സെക്രട്ടറി തോമസ് പള്ളിക്കലും ചേർന്ന് നൽകി. 41 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സ്റ്റിഫൻ കളീക്കത്തറയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. സപ്തതി ആഘോഷിച്ച ക്രിസ്റ്റഫർ ഡാനിയലിന് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയം കുഞ്ഞപ്പനും ടീമും അവതരിപ്പിച്ച നാടൻ പാട്ടും, എസ് ജെ ഗ്രൂപ്പിന്റെ ഗാനമേളയും, മാസ്റ്റർ ബ്ലസൻ അവതരിപ്പിച്ച ഫ്യൂഷൻ, രോഷ്‌നി റോൺസൻ അവതരിപ്പിച്ച ഗാനവും, തിരുവാതിരയും അരങ്ങേറുകയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
കുവൈറ്റ്: കറ്റാനം അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം ഹൈഡൈൻ ഓഡിറ്റോറിയത്തിൽ ഫാദർ വർഗ്ഗീസ് ഇടവന ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട്
കോശി ബോസിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ, മുൻ പ്രസിഡണ്ടുമാരായ വർഗ്ഗീസ് പുതുക്കുളങ്ങര, ക്രിസ്റ്റഫർ ഡാനിയൽ, വൈസ് പ്രസിഡണ്ട് രാഘുനാഥൻ ആചാരി, റോൺസൻ റ്റി മാത്യു, നായിഫ്, പ്രോഗ്രാം കൺവീനർ സോജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ഫാദർ ഇടവനയ്ക്ക് അസോസിയേഷന്റെ ഉപഹാരം പ്രസിഡണ്ട് കോശി ബോസും ജനറൽ സെക്രട്ടറി തോമസ് പള്ളിക്കലും ചേർന്ന് നൽകി. 41 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സ്റ്റിഫൻ കളീക്കത്തറയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. സപ്തതി ആഘോഷിച്ച ക്രിസ്റ്റഫർ ഡാനിയലിന് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയം കുഞ്ഞപ്പനും ടീമും അവതരിപ്പിച്ച നാടൻ പാട്ടും, എസ് ജെ ഗ്രൂപ്പിന്റെ ഗാനമേളയും, മാസ്റ്റർ ബ്ലസൻ അവതരിപ്പിച്ച ഫ്യൂഷൻ, രോഷ്‌നി റോൺസൻ അവതരിപ്പിച്ച ഗാനവും, തിരുവാതിരയും അരങ്ങേറുകയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ബിജി പള്ളിക്കൽ, അബ്ദുൽ റഹ്മാൻ പുഞ്ചിരി, തോമസ് കറ്റാനം, മാത്യു അച്ചൻകുഞ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.