- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ മോഹവുമായി നടക്കുന്ന കട്ടപ്പനയിലെ യുവാവിന്റെ കഥ: നാദിർഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങി
സിനിമാ മോഹവുമായി നടക്കുന്ന കട്ടപ്പനക്കാരൻ യുവാവിന്റെ കഥ പറയുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അമർ അക്‌ബർ ആന്റണിക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. കട്ടപ്പനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സിനിമാ മോഹവുമായി നടക്കുന്ന യുവാവിന്റെ സ്‌റ്റൈലിലുള്ള നടപ്പിനെ കളിയാക്കി നാട്ടുകാർ വിളിക്കുന്ന പേരാണ് ഋത്വിക് റോഷൻ. ആദ്യചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നീ നായകന്മാർ ്അണിനിരന്നെങ്കിൽ പുതിയ ചിത്രത്തിൽ താരസാന്നിധ്യം കുറവാണ്. അമർ അക്‌ബറിന്റെ തിരക്കഥാകൃത്തുക്കൡ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. പ്രയാഗാ മാർട്ടിനാണ് നായിക. അമർ അക്‌ബറിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിൻ ജോർജും ചേർന്നാണ് പുതിയ ചിത്രത്തിനും കഥയൊരുക്കുന്നത്. നാദിർഷയുടെ അടുത്ത സുഹൃത്തുക്കളായ നടൻ ദിലീപും ഡോ.സ്‌ക്കറിയ തോമസും ചേർന്നാണ് നിർമ്മാണം. സംഗീതം ബിജിബാൽ. സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്
സിനിമാ മോഹവുമായി നടക്കുന്ന കട്ടപ്പനക്കാരൻ യുവാവിന്റെ കഥ പറയുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അമർ അക്‌ബർ ആന്റണിക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ.
കട്ടപ്പനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സിനിമാ മോഹവുമായി നടക്കുന്ന യുവാവിന്റെ സ്‌റ്റൈലിലുള്ള നടപ്പിനെ കളിയാക്കി നാട്ടുകാർ വിളിക്കുന്ന പേരാണ് ഋത്വിക് റോഷൻ. ആദ്യചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നീ നായകന്മാർ ്അണിനിരന്നെങ്കിൽ പുതിയ ചിത്രത്തിൽ താരസാന്നിധ്യം കുറവാണ്. അമർ അക്‌ബറിന്റെ തിരക്കഥാകൃത്തുക്കൡ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. പ്രയാഗാ മാർട്ടിനാണ് നായിക.
അമർ അക്‌ബറിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിൻ ജോർജും ചേർന്നാണ് പുതിയ ചിത്രത്തിനും കഥയൊരുക്കുന്നത്. നാദിർഷയുടെ അടുത്ത സുഹൃത്തുക്കളായ നടൻ ദിലീപും ഡോ.സ്‌ക്കറിയ തോമസും ചേർന്നാണ് നിർമ്മാണം. സംഗീതം ബിജിബാൽ. സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.